قَالَ عَبْدُ اللَّهِ كَأَنِّي أَنْظُرُ إِلَى النَّبِيِّ صلى الله عليه وسلم يَحْكِي نَبِيًّا مِنَ الأَنْبِيَاءِ ضَرَبَهُ قَوْمُهُ فَأَدْمَوْهُ، وَهْوَ يَمْسَحُ الدَّمَ عَنْ وَجْهِهِ، وَيَقُولُ: “اللَّهُمَّ اغْفِرْ لِقَوْمِي فَإِنَّهُمْ لاَ يَعْلَمُونَ”.
ഇബ്‌നു മസൂദ്(റ)പറയുന്നു: മുൻ പ്രവാചകന്മാരിൽ ഒരാളെ കുറിച്ച് നബിﷺപറഞ്ഞത് ഞാനിപ്പോഴും നബിﷺയെ നോക്കിക്കാണുന്നത് പോലെ തോന്നുന്നു. ആ പ്രവാചകനെ ജനങ്ങൾ അടിച്ച് രക്തമൊലിപ്പിച്ചു. അദ്ദേഹമാകട്ടെ തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചുകൊണ്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു. (ബുഖാരി:3477)
ഗുണപാഠങ്ങൾ
1. ക്ഷമയുടെ ശ്രേഷ്ടത.
2. ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത് പ്രവാചകന്‍മാരാണ്
عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ: الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ
മിസ്ബബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി ﷺ പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും. (തുര്‍മുദി:2398)