അല്ലാഹു എത്തിച്ചു കൊടുത്ത പണം

THADHKIRAH

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏  “أَنَّهُ ذَكَرَ رَجُلاً مِنْ بَنِي إِسْرَائِيلَ سَأَلَ بَعْضَ بَنِي إِسْرَائِيلَ أَنْ يُسْلِفَهُ أَلْفَ دِينَارٍ، فَقَالَ ائْتِنِي بِالشُّهَدَاءِ أُشْهِدُهُمْ‏.‏ فَقَالَ كَفَى بِاللَّهِ شَهِيدًا‏.‏ قَالَ فَأْتِنِي بِالْكَفِيلِ‏.‏ قَالَ كَفَى بِاللَّهِ كَفِيلاً‏.‏ قَالَ صَدَقْتَ‏.‏ فَدَفَعَهَا إِلَيْهِ إِلَى أَجَلٍ مُسَمًّى، فَخَرَجَ فِي الْبَحْرِ، فَقَضَى حَاجَتَهُ، ثُمَّ الْتَمَسَ مَرْكَبًا يَرْكَبُهَا، يَقْدَمُ عَلَيْهِ لِلأَجَلِ الَّذِي أَجَّلَهُ، فَلَمْ يَجِدْ مَرْكَبًا، فَأَخَذَ خَشَبَةً، فَنَقَرَهَا فَأَدْخَلَ فِيهَا أَلْفَ دِينَارٍ، وَصَحِيفَةً مِنْهُ إِلَى صَاحِبِهِ، ثُمَّ زَجَّجَ مَوْضِعَهَا، ثُمَّ أَتَى بِهَا إِلَى الْبَحْرِ، فَقَالَ اللَّهُمَّ إِنَّكَ تَعْلَمُ أَنِّي كُنْتُ تَسَلَّفْتُ فُلاَنًا أَلْفَ دِينَارٍ، فَسَأَلَنِي كَفِيلاً، فَقُلْتُ كَفَى بِاللَّهِ كَفِيلاً، فَرَضِيَ بِكَ، وَسَأَلَنِي شَهِيدًا، فَقُلْتُ كَفَى بِاللَّهِ شَهِيدًا، فَرَضِيَ بِكَ، وَأَنِّي جَهَدْتُ أَنْ أَجِدَ مَرْكَبًا، أَبْعَثُ إِلَيْهِ الَّذِي لَهُ فَلَمْ أَقْدِرْ، وَإِنِّي أَسْتَوْدِعُكَهَا‏.‏ فَرَمَى بِهَا فِي الْبَحْرِ حَتَّى وَلَجَتْ فِيهِ، ثُمَّ انْصَرَفَ، وَهْوَ فِي ذَلِكَ يَلْتَمِسُ مَرْكَبًا، يَخْرُجُ إِلَى بَلَدِهِ، فَخَرَجَ الرَّجُلُ الَّذِي كَانَ أَسْلَفَهُ، يَنْظُرُ لَعَلَّ مَرْكَبًا قَدْ جَاءَ بِمَالِهِ، فَإِذَا بِالْخَشَبَةِ الَّتِي فِيهَا الْمَالُ، فَأَخَذَهَا لأَهْلِهِ حَطَبًا، فَلَمَّا نَشَرَهَا وَجَدَ الْمَالَ وَالصَّحِيفَةَ، ثُمَّ قَدِمَ الَّذِي كَانَ أَسْلَفَهُ، فَأَتَى بِالأَلْفِ دِينَارٍ، فَقَالَ وَاللَّهِ مَا زِلْتُ جَاهِدًا فِي طَلَبِ مَرْكَبٍ لآتِيَكَ بِمَالِكَ، فَمَا وَجَدْتُ مَرْكَبًا قَبْلَ الَّذِي أَتَيْتُ فِيهِ‏.‏ قَالَ هَلْ كُنْتَ بَعَثْتَ إِلَىَّ بِشَىْءٍ قَالَ أُخْبِرُكَ أَنِّي لَمْ أَجِدْ مَرْكَبًا قَبْلَ الَّذِي جِئْتُ فِيهِ‏.‏ قَالَ فَإِنَّ اللَّهَ قَدْ أَدَّى عَنْكَ الَّذِي بَعَثْتَ فِي الْخَشَبَةِ فَانْصَرِفْ بِالأَلْفِ الدِّينَارِ رَاشِدًا”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഇസ്രായേൽ സന്തതികളിൽ പെട്ട ഒരാൾ മറ്റൊരാളോട് ആയിരം ദീനാർ കടം ചോദിച്ചു.അപ്പോൾ അയാൾ സാക്ഷിയെ കൊണ്ട് വരാൻ പറഞ്ഞു. സാക്ഷിയായി അല്ലാഹു മതിയായവനാണ് എന്ന് കടം ചോദിച്ചയാൾ പറഞ്ഞു. അപ്പോൾ അയാൾ കഫീലിനെ (ഉത്തരവാദിത്വം ഏറ്റെടുക്കുന്നയാൾ) കൊണ്ട് വരാൻ പറഞ്ഞു. കഫീലായി അല്ലാഹു മതി എന്ന് പറഞ്ഞു. നീ പറഞ്ഞത് സത്യമാണെന്ന് കടം കൊടുക്കുന്ന വ്യക്തിയും പറഞ്ഞു.

അങ്ങനെ നിശ്ചിത അവധിവെച്ച് കടം കൊടുത്തു. കടം വാങ്ങിയ വ്യക്തി (കച്ചവടാവശ്യാർത്ഥം) കടൽമാർഗ്ഗം യാത്ര പോയി. തന്റെ ആവശ്യങ്ങൾ നിർവഹിച്ച ശേഷം നിശ്ചിത അവധിക്ക് കടം തിരിച്ച് കൊടുക്കാൻ കപ്പൽ തേടി കടൽ തീരത്തെത്തി. പക്ഷെ തിരിച്ച് പോകാൻ വാഹനം കിട്ടിയില്ല.അപ്പോൾ അദ്ദേഹം ഒരു മരപ്പലകയെടുത്ത് തുളച്ച് അതിൽ ആയിരം ദീനാർ വെച്ചു. ശേഷം ദ്വാരം ഭദ്രമായി അടച്ചു. എന്നിട്ടതുമായി കടലിലെത്തിശേഷം ഇങ്ങനെ പ്രാർത്ഥിച്ചു. “അല്ലാഹുവേ ഞാൻ ആയിരം ദീനാർ കടം വാങ്ങിയതായി നിനക്കറിയാം. കഫീലിനെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ കഫീൽ അല്ലാഹുവാണെന്ന് പറഞ്ഞു. അദ്ദേഹം നിന്നെ കൊണ്ട് തൃപ്തിപെട്ടു. സാക്ഷിയെ ചോദിച്ചപ്പോൾ സാക്ഷി അല്ലാഹുവാണെന്ന് പറഞ്ഞു. അപ്പോഴും അദ്ദേഹം നിന്നെകൊണ്ട് തൃപ്തിപെട്ടു. ഇപ്പോൾ പണം എത്തിക്കാൻ വേണ്ടി ഞാൻ വാഹനം അന്വേഷിച്ചു. പക്ഷെ എനിക്ക് കഴിഞ്ഞില്ല. അല്ലാഹുവേ, അതു ഞാൻ നിന്നെ ഏല്പിക്കുന്നു. എന്നിട്ടദ്ദേഹം ആ മരപ്പലക കടലിലെറിഞ്ഞു. അത് കടലിലേക്ക് പ്രവേശിച്ചു. അദ്ദേഹം അവിടം വിട്ട്പോയി. തന്റെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വാഹനം അന്വേഷിക്കുക തന്നെയായിരുന്നു അദ്ദേഹം.

കടം കൊടുത്ത വ്യക്തി കടലിന്നിപ്പുറത്ത് തന്റെ പണവുമായി വല്ല വാഹനവും വരുമെന്ന പ്രതീക്ഷയിലായിരുന്നു. അപ്പോഴതാ കടലിലൂടെ ഒരു മരം ഒഴുകി വരുന്നു. അദ്ദേഹം വിറക് എന്ന നിലക്ക് ആ മരം എടുത്തുകൊണ്ട് പോയി (വീട്ടിലെത്തി) അതു കീറിയപ്പോൾ ഒരു കത്തും ആയിരം ദീനാറും അതിൽ നിന്ന് കിട്ടി. അപ്പോഴേക്കും പണം വാങ്ങിയ വ്യക്തി (ആയിരം ദീനാറുമായി) അവിടെ എത്തുകയും ചെയ്തു.അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം താങ്കളുടെ പണവുമായി വരാൻ ഒരു വാഹനം ഒരു പാട് അന്വേഷിച്ചു. പക്ഷേ വാഹനം കിട്ടിയില്ല. അങ്ങനെയാണ് ഇപ്പോൾ ഞാൻ എത്തിയത്. കടം കൊടുത്ത വ്യക്തി ചോദിച്ചു: താങ്കള്‍ എനിക്ക് വല്ലതും അയച്ചിട്ടുണ്ടോ? കടം വാങ്ങിയ വ്യക്തി പറഞ്ഞു: ഞാന്‍ പറഞ്ഞല്ലോ, എനിക്ക് വരാന്‍ വാഹനമൊന്നും കിട്ടിയില്ലെന്ന്. കടം കൊടുത്ത വ്യക്തി പറഞ്ഞു: മരത്തിൽ താങ്കൾ അയച്ച പണം അല്ലാഹു എനിക്ക് എത്തിച്ചുതന്നിട്ടുണ്ട്. അങ്ങനെ സന്തോഷത്തോടെ ആയിരം ദീനാറും കൊണ്ട് കടം കൊടുത്തയാൾമടങ്ങി. (ബുഖാരി:2291)

ഗുണപാഠങ്ങൾ

1) കടം വാങ്ങുമ്പോൾ അവധി നിശ്ചയിക്കാം . കരാർ പാലിക്കുക .

2) കടം കൊടുക്കുമ്പോൾ സാക്ഷിയെ ആവിശ്യപ്പെടാം .

3) തവക്കുലിന്റെ ശ്രേഷ്ഠത . തവക്കുൽ സത്യസന്ധമാണെങ്കിൽ അല്ലാഹു സഹായിക്കും .

4) ഒരു വിലയുമില്ലാത്ത ശ്രദ്ധിക്കപ്പെടാത്ത വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ എടുക്കാം .

5) ശിക്ഷാ നടപടിയിൽ അനീതി കാണിക്കാനോ , കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടാനോ പാടില്ല

Leave a Reply

Your email address will not be published.

Similar Posts