عَنْ أَبِي سَعِيدٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم : أَنَّ رَجُلاً كَانَ قَبْلَكُمْ رَغَسَهُ اللَّهُ مَالاً فَقَالَ لِبَنِيهِ لَمَّا حُضِرَ أَىَّ أَبٍ كُنْتُ لَكُمْ قَالُوا خَيْرَ أَبٍ. قَالَ فَإِنِّي لَمْ أَعْمَلْ خَيْرًا قَطُّ، فَإِذَا مُتُّ فَأَحْرِقُونِي ثُمَّ اسْحَقُونِي ثُمَّ ذَرُّونِي فِي يَوْمٍ عَاصِفٍ. فَفَعَلُوا، فَجَمَعَهُ اللَّهُ عَزَّ وَجَلَّ، فَقَالَ مَا حَمَلَكَ قَالَ مَخَافَتُكَ. فَتَلَقَّاهُ بِرَحْمَتِه
അബൂസഈദില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: നിങ്ങള്‍ക്ക് മുമ്പ് കാലത്ത് സമ്പന്നനായ ഒരു വ്യക്തിയുണ്ടായിരുന്നു. മരണം ആസന്നമായപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തെ വിളിച്ചു വരുത്തി ചോദിച്ചു: നിങ്ങളുടെ പിതാവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം? അവ൪ പറഞ്ഞു: നല്ല അഭിപ്രായം. അദ്ദേഹം പറഞ്ഞു: ഞാന്‍ സല്‍ക൪മ്മങ്ങളൊന്നും ചെയ്തിട്ടില്ല. ഞാന്‍ മരിച്ചാല്‍ (വിറകുകള്‍ ശേഖരിച്ച്) എന്നെ കത്തിച്ച് കരിച്ച് കളയണം. ശേഷം ആ എല്ലുകള്‍ എടുത്ത് പൊടിച്ചരച്ച് ശക്തമായ കാറ്റുള്ള ദിവസം കടലില്‍ കൊണ്ടുപോയി ഒഴുക്കണം. അദ്ദേഹത്തിന്റെ കുടംബം അപ്രകാരം ചെയ്തു. അല്ലാഹു അദ്ദേഹത്തെ ഒരുമിച്ച് കൂട്ടി ചോദിച്ചു: എന്തിനാണിങ്ങനെ ചെയ്തത് ? അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, നിന്നെ കുറിച്ചുള്ള ഭയത്താലാണ് (ഇപ്രകാരം ചെയ്തത്). അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിഞ്ഞു കൊടുത്തു. (ബുഖാരി:3478)
إِنَّ رَجُلاً حَضَرَهُ الْمَوْتُ، لَمَّا أَيِسَ مِنَ الْحَيَاةِ، أَوْصَى أَهْلَهُ إِذَا مُتُّ فَاجْمَعُوا لِي حَطَبًا كَثِيرًا، ثُمَّ أَوْرُوا نَارًا حَتَّى إِذَا أَكَلَتْ لَحْمِي، وَخَلَصَتْ إِلَى عَظْمِي، فَخُذُوهَا فَاطْحَنُوهَا، فَذَرُّونِي فِي الْيَمِّ فِي يَوْمٍ حَارٍّ أَوْ رَاحٍ. فَجَمَعَهُ اللَّهُ، فَقَالَ لِمَ فَعَلْتَ قَالَ خَشْيَتَكَ. فَغَفَرَ لَهُ
ഒരാള്‍ക്ക് മരണമാസന്നമാകുകയും ശേഷിക്കുന്ന ജീവിതത്തില്‍ ആശയില്ലാതാകുകയും ചെയ്തപ്പോള്‍ അദ്ദേഹം കുടുംബത്തിന് വസ്വിയത്ത് നല്‍കി: ഞാന്‍ മരിച്ചാല്‍ ധാരാളം വിറകുകള്‍ ശേഖരിച്ച് എന്നെ കത്തിക്കണം. അങ്ങനെ തീ എന്റെ മാംസം തിന്നുകഴിയുമ്പോള്‍ ആ എല്ലുകള്‍ എടുത്ത് പൊടിച്ചരച്ച് ഛിന്നഭിന്നമാക്കി ശക്തമായ കാറ്റുള്ള ദിവസം കടലില്‍ കൊണ്ടുപോയി ഒഴുക്കണം. (അദ്ദേഹത്തിന്റെ കുടംബം അപ്രകാരം ചെയ്തു.) അല്ലാഹു അദ്ദേഹത്തെ ഒരുമിച്ച് കൂട്ടി ചോദിച്ചു: എന്തിനാണിങ്ങനെ ചെയ്തത് ? അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, നിന്നെ കുറിച്ചുള്ള ഭയത്താലാണ് ഇപ്രകാരം ചെയ്തത്. അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുത്തു. (ബുഖാരി:3479)
അനുബന്ധം
1. ഇസ്ലാമില്‍ മയ്യിത്ത് കത്തിക്കല്‍ നിഷിദ്ധമാണ്.
ഗുണപാഠങ്ങൾ
1. അല്ലാഹുവിനെ ഭയപ്പെടുന്നതിന്റെ മഹത്വം
2. നിയ്യത്ത് നോക്കി അല്ലാഹു പ്രതിഫലം നല്‍കും