അല്ലാഹുവിന്റെ കാര്യത്തില്‍ ഇടപെട്ടാല്‍

THADHKIRAH

نْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كَانَ رَجُلاَنِ فِي بَنِي إِسْرَائِيلَ مُتَآخِيَيْنِ فَكَانَ أَحَدُهُمَا يُذْنِبُ وَالآخَرُ مُجْتَهِدٌ فِي الْعِبَادَةِ فَكَانَ لاَ يَزَالُ الْمُجْتَهِدُ يَرَى الآخَرَ عَلَى الذَّنْبِ فَيَقُولُ أَقْصِرْ ‏.‏ فَوَجَدَهُ يَوْمًا عَلَى ذَنْبٍ فَقَالَ لَهُ أَقْصِرْ فَقَالَ خَلِّنِي وَرَبِّي أَبُعِثْتَ عَلَىَّ رَقِيبًا فَقَالَ وَاللَّهِ لاَ يَغْفِرُ اللَّهُ لَكَ أَوْ لاَ يُدْخِلُكَ اللَّهُ الْجَنَّةَ ‏.‏ فَقُبِضَ أَرْوَاحُهُمَا فَاجْتَمَعَا عِنْدَ رَبِّ الْعَالَمِينَ فَقَالَ لِهَذَا الْمُجْتَهِدِ أَكُنْتَ بِي عَالِمًا أَوْ كُنْتَ عَلَى مَا فِي يَدِي قَادِرًا وَقَالَ لِلْمُذْنِبِ اذْهَبْ فَادْخُلِ الْجَنَّةَ بِرَحْمَتِي وَقَالَ لِلآخَرِ اذْهَبُوا بِهِ إِلَى النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു:ബനൂ ഇസ്രാഈല്യരിൽ രണ്ട് സുഹൃത്തുക്കളുണ്ടാ യിരുന്നു. ഒരാൾ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവനും മറ്റെയാൾ ആരാധനകളിൽ കഠിന ത്യാഗിയുമായിരുന്നു. കുറ്റം ചെയ്യുന്ന ആളെ കാണുമ്പോഴൊക്കെ മറ്റെ സുഹൃത്ത് പറയും . നീ (ഈ ചെയ്യുന്ന തിൻമ ) അവസാനിപ്പിക്കുക .ഒരു ദിവസം തിൻമയിൽ മുഴുകി കൊണ്ടിരിക്കുന്ന അവസ്ഥ യിൽ തന്റെ സുഹൃത്തിനെ കണ്ടപ്പോൾ മറ്റെയാൾ പറഞ്ഞു :നീ അവസാനിപ്പിക്കുക . അപ്പോൾ ( തിൻമയിൽ മുഴുകിയ ) സൃഹൃത്ത് പറഞ്ഞു .എന്നെ എന്റെ പാട്ടിൽ വിടുക . എന്റെ റബ്ബുമായി ബന്ധപ്പെട്ട കാര്യം ഞാൻ നോക്കി കൊള്ളാം . എന്റെ കാര്യത്തിൽ നിരീക്ഷകനായി നിന്നെ ഏൽപ്പിക്കപ്പെട്ടിറ്റുണ്ടോ ? ഉടനെ മറ്റെയാൾ പറഞ്ഞു . അല്ലാഹുവാണ് സത്യം . അവൻ നിനക്ക് പൊറുത്ത് തരുകയില്ല . അല്ലാഹു നിന്നെ സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കുകയുമില്ല .അങ്ങിനെ രണ്ടു പേരും മരിച്ചു . അല്ലാഹുവിന്റെ മുമ്പിൽ അവരെ ഒരുമിച്ചു കൂട്ടി ആരാധനയിൽ ത്യാഗം സഹിച്ച വ്യക്തിയോട് അല്ലാഹു ചോദിച്ചു . എന്റെ കാര്യത്തിൽ അറിവുള്ളവനായിരുന്ന നീ ? എന്റെ കയ്യിലുള്ള കാര്യത്തിൽ കഴിവുള്ള വനായിരുന്നോ നീ ? തിൻമയിൽ മുഴുകിയവ നോട് അല്ലാഹു പറഞ്ഞു . എന്റെ കാരുണ്യം കൊണ്ട് നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുക .മറ്റേ വ്യക്തിയോട് അല്ലാഹു പറഞ്ഞു . ഇവനെ നരകത്തിലേക്ക് കൊണ്ടുപോവുക.    (അബൂ ദാവൂദ് :4901 )

ഗുണപാഠങ്ങൾ

1) അല്ലാഹുവിന് മാത്രമറിയാവുന്ന കാര്യങ്ങളിൽ നാം അഭിപ്രായം പറയരുത് . അത് മഹാപാപമാണ് . കർമ്മങ്ങൾ തകർത്തു കളയും . അത് നരകത്തിലെത്തിക്കും.

عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നത് അദ്ധേഹം കേട്ടു. ‘മുന്നാലോചന ഇല്ലാതെ ഒരു വർത്തമാനം ഒരാൾ പറഞ്ഞാൽ ചക്രവാളത്തേക്കാൾ അഗാധമായ നരകക്കുണ്ടിൽ അവൻ പതിക്കുന്നതാണ്.  (ബുഖാരി: 6477)

2 ) ചീത്ത പര്യവസാനത്തെ എപ്പോഴും ഭയപ്പെടണം .

3) ശിർക്കല്ലാത്ത പാപങ്ങ ളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തേക്കാം . അത് കൊണ്ടാണ് കുറ്റം ചെയ്തവന് മാപ്പ് ലഭിച്ചത്.

Leave a Reply

Your email address will not be published.

Similar Posts