അഹങ്കാരി ഭൂമിക്കടിയിലേക്ക്

THADHKIRAH

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: മുമ്പ് കാലത്ത് ഒരാള്‍ തലയില്‍ എണ്ണതേച്ച് മിനുക്കി വസ്ത്രം ധരിച്ച് സ്വന്തത്തിൽ അത്ഭുതവനായി അഹങ്കാരത്തോടെ നടക്കുകയായിരുന്നു. അല്ലാഹു അയാളെ ഭൂമിയിലേക്ക് താഴ്ത്തി കളഞ്ഞു. ഖിയാമത്ത് നാള്‍ വരെ അയാള്‍ ഭൂമിക്കടിയില്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്.  (ബുഖാരി:5789)

‌‌അനുബന്ധം

1. അല്ലാഹുവിന്റെ ഈ ലോകത്തുള്ള ശിക്ഷാനടപടികളില്‍ ഒന്നാണ് ഭൂമിയിലേക്ക് ആഴ്ത്തിക്കളയല്‍

فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്‌. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. (ഖു൪ആന്‍:29/40)

2. സമ്പന്നതയാല്‍ അഹങ്കാരം നടിച്ച മൂസാനബിയുടെ(അ) ജനതയില്‍ പെട്ടവനായിരുന്നു ഖാറൂനിനെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തികളഞ്ഞു.

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)

ഗുണപാഠങ്ങള്‍

1. അഹങ്കാരത്തിന്റെ പര്യവസാനം ഇഹലോകത്തും പരലോകത്തും ചീത്തയായിരിക്കും

2. ഖബ്൪ ശിക്ഷ യാഥാ൪ത്ഥ്യമാണ്. ഖിയാമത്ത് നാള്‍ വരെ അയാള്‍ ഭൂമിക്കടിയില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

3. ചില തിന്‍മകളുടെ ശിക്ഷ ഇഹലോകത്ത് തന്നെ അല്ലാഹു നല്‍കും

Leave a Reply

Your email address will not be published.

Similar Posts