മാറിപ്പോയ സ്വദഖ

THADHKIRAH

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: “قَالَ رَجُلٌ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدِ سَارِقٍ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى سَارِقٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ زَانِيَةٍ، فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ اللَّيْلَةَ عَلَى زَانِيَةٍ‏.‏ فَقَالَ اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، لأَتَصَدَّقَنَّ بِصَدَقَةٍ‏.‏ فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ غَنِيٍّ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى غَنِيٍّ فَقَالَ اللَّهُمَّ لَكَ الْحَمْدُ، عَلَى سَارِقٍ وَعَلَى زَانِيَةٍ وَعَلَى غَنِيٍّ‏.‏ فَأُتِيَ فَقِيلَ لَهُ أَمَّا صَدَقَتُكَ عَلَى سَارِقٍ فَلَعَلَّهُ أَنْ يَسْتَعِفَّ عَنْ سَرِقَتِهِ، وَأَمَّا الزَّانِيَةُ فَلَعَلَّهَا أَنْ تَسْتَعِفَّ عَنْ زِنَاهَا، وَأَمَّا الْغَنِيُّ فَلَعَلَّهُ يَعْتَبِرُ فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഞാൻ ഇന്ന് ഒരു ദാനധർമ്മം ചെയ്യുമെന്ന് ഒരാൾ പറഞ്ഞു. എന്നിട്ട് ദാനവുമായി അയാൾ പുറപ്പെട്ടു. (അറിയാതെ) ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തിൽ ആളുകൾ പറഞ്ഞു: ഒരു കള്ളന് ദാനം ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു. അല്ലാഹുവേ നിനക്ക് സ്തുതി. തീർച്ചയായും ഞാൻ ഇന്നും മറ്റൊരു ദാനം ചെയ്യും. അതുമായി അദ്ദേഹം പുറപ്പെട്ടു. (അറിയാതെ) അത് ഒരു വ്യഭിചാരികക്കാണ് നൽകിയത്. പ്രഭാതമായപ്പോൾ (ജനങ്ങൾ) പറഞ്ഞു. വ്യഭിചാരികക്ക് രാത്രി ദാനം ചെയ്തു എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവേ നിനക്ക് സ്തുതി. ഞാൻ ഇന്നും ഒരു ദാനം തീർച്ചയായും ചെയ്യുന്നതാണ്. അതുമായി അദ്ദേഹം പുറപ്പെട്ടു. അത് ഒരു ധനികനാണ് കൊടുത്തത്. ധനികന് ദാനം ചെയ്തു എന്ന് പ്രഭാതമായപ്പോൾ ജനങ്ങൾ പറഞ്ഞു. അല്ലാഹുവേ! നിനക്ക് സ്തുതി! കള്ളനും വ്യഭിചാരിണിക്കും ധനികനുമാണ് ഞാൻ ദാനം ചെയ്തത്. അപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറയപ്പെട്ടു. താങ്കൾ കള്ളന് കൊടുത്ത ദാനം കൊണ്ട് കളവിൽ നിന്ന് അയാൾ വിരമിക്കാൻ ഇടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തിൽ നിന്ന്വിരമിച്ചേക്കാം. ധനികൻ താങ്കളുടെ ദാനത്തിൽ നിന്ന് ഗുണപാഠം ഉൾകൊണ്ട് അല്ലാഹു നൽകിയ ധനത്തിൽ നിന്നുംദാനം ചെയ്യാൻ ഇടയുണ്ട്.   (ബുഖാരി:1421)

ഗുണപാഠങ്ങൾ

1) ഉദ്ദേശത്തിന് പ്രതിഫലം ലഭിക്കും. കള്ളനെയും, വ്യഭിചാരിയെയും, ധനികനെയുമല്ല അദ്ദേഹം ലക്ഷ്യം വെച്ചത്.

2) സ്വദഖ രഹസ്യമാക്കലിന്റെ പ്രത്യേകത.

ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചു കളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.  (ഖു൪ആന്‍:2/271)

Leave a Reply

Your email address will not be published.

Similar Posts