അല്ലാഹുവിന്റെ സ്നേഹം ലഭിച്ചയാൾ

THADHKIRAH

 

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ “أَنَّ رَجُلاً زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى فَأَرْصَدَ اللَّهُ لَهُ عَلَى مَدْرَجَتِهِ مَلَكًا فَلَمَّا أَتَى عَلَيْهِ قَالَ أَيْنَ تُرِيدُ قَالَ أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ ‏.‏ قَالَ هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا قَالَ لاَ غَيْرَ أَنّ أَحْبَبْتُهُ فِي اللَّهِ عَزَّ وَجَلَّ ‏.‏ قَالَ فَإِنِّي رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ”‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യക്തി മറ്റൊരു നാട്ടിലുള്ള തന്റെ സഹോദരനെ കാണാനിറങ്ങി . അദ്ദേഹം പോകുന്ന വഴിയിൽ (അല്ലാഹു )ഒരു മലക്കിനെ ( മനുഷ്യ രൂപത്തിൽ ) നിയോഗിച്ച് അവിടെ പ്രതീക്ഷിച്ചിരുന്നു . ഈ വ്യക്തി വന്നപ്പോൾ മലക്ക് ചോദിച്ചു . എങ്ങോട്ടാണ് പോകുന്നത് ? (യാത്ര ചെയ്യുന്ന ) വ്യകതി പറഞ്ഞു . ഈ ഗ്രാമത്തി ലുള്ള തന്റെ സഹോദ രനെ സന്ദർശിക്കാൻ വന്നതാണ്. മലക്ക് ചോദിച്ചു . നിങ്ങൾ ക്ക് അദ്ദേഹത്തിൽ നിന്ന് കിട്ടിയ വല്ല അനുഗ്രഹത്തിനും പകരമായ് അദ്ദേഹത്തിന് വല്ലതും കൊടുക്കാനാണോ ( ഇത്ര ദൂരം യാത്ര ചെയ്ത് ) പോവുന്നത് ? യാത്രചെയ്യുന്ന വ്യക്തി പറഞ്ഞു . ഇല്ല . പക്ഷേ ഞാൻ അല്ലാഹുവിന് വേണ്ടി ഞാനാ സഹോദരനെ സ്നേഹിക്കുന്നു . മലക്ക് പറഞ്ഞു .ഞാൻ താങ്കളിലേക്ക് അയക്കപ്പെട്ട അല്ലാഹു വിന്റെ ദൂതനാണ് . താങ്കൾ ആ സഹോദരനെ സ്നേഹിച്ച പോലെ അല്ലാഹു നിങ്ങളേയും സ്നേഹിച്ചിരിക്കുന്നു. (മുസ്ലിം: 2567)

ഗുണപാഠങ്ങൾ

1) അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിലുളള പ്രാധാന്യം

ഒരു സത്യവിശ്വാസി ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ സ്നേഹവും ബന്ധവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. ഇനി നാളെ ഭിന്നിക്കുകയും പിരിയുകയും ചെയ്യേണ്ടി വന്നാല്‍ പോലും അതും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. ഇത്തരം ആളുകള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹു തണല്‍ ഇട്ടു കൊടുക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ يَقُولُ يَوْمَ الْقِيَامَةِ أَيْنَ الْمُتَحَابُّونَ بِجَلاَلِي الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: തീ൪ച്ചയായും അല്ലാഹു പറയും: എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവ൪ എവിടെയാണ് ? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേ ദിവസം അവ൪ക്ക് എന്റെ തണല്‍ ഞാന്‍ നല്‍കുന്നതാണ്.   (മുസ്ലിം:2566)

2) അല്ലാഹുവിന് വേണ്ടി ഒരു വ്യക്തിയെ സ്നേഹിച്ചാൽ അല്ലാഹു സ്നേഹിക്കും

3) പരസ്പര സന്ദർശനത്തിന്റെ പ്രാധാന്യം

ورجل زار أخاه في ناحية المصر يزوره في الله في الجنة

നബി ﷺ പറഞ്ഞു: പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദ൪ശിക്കുന്ന വ്യക്തി, അവന്റെ സന്ദ൪ശനം അല്ലാഹുവിന് വേണ്ടിയാണെങ്കില്‍(അഥവാ അവന്റെ പൊരുത്തം ഉദ്ദേശിച്ച്) അവന്‍ സ്വ൪ഗത്തിലാണ്. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ

നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി (മുസ്’നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)

4) കൊടുക്കാനോ, വാങ്ങാനോ ആയിരുന്നില്ല സന്ദർശനം മറിച്ച് അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് മാത്രം

Leave a Reply

Your email address will not be published.

Similar Posts