عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: “عُذِّبَتِ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ، فَدَخَلَتْ فِيهَا النَّارَ، لاَ هِيَ أَطْعَمَتْهَا وَلاَ سَقَتْهَا إِذْ حَبَسَتْهَا، وَلاَ هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ”
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരു പൂച്ചയുടെ പേരിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. മരിക്കുന്നത് വരെ അവൾ അതിനെ കെട്ടിയിട്ടു. അക്കാരണത്താൽ അവൾ നരകത്തിൽ പ്രവേശിച്ചു. അവൾ അതിന് ഭക്ഷണ പാനീയങ്ങൾ നൽകിയില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങിഭൂമിയിൽ നിന്ന് പ്രാണികളെ ഭക്ഷിക്കുന്നതിൽ നിന്നും അതിനെ തടയുകയും ചെയ്തു. (ബുഖാരി:3482)
ഗുണപാഠങ്ങൾ
1. അല്ലാഹു യുക്തിമാനാണ്. അവന്‍ ഉദ്ദേശിക്കുന്ന ശിക്ഷകള്‍ ഏത് തെറ്റിന്റെ പേരിലും നിശ്ചയിക്കും.
2. അക്രമം ആരോടും ഒന്നിനോടും പാടില്ല
3. ജീവികളോട് കാരുണ്യം കാണിക്കണം