അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും തമ്മിലുള്ള ബന്ധം
അല്ലാഹുവിന്റെ ഓരോ നാമങ്ങളും അവന്റെ വിശേഷണങ്ങളില്‍ നിന്നും വന്നിട്ടുള്ളതാണ്. അല്ലാഹുവിന് سميع (സമീഅ് ) എന്ന നാമം വന്നിട്ടുള്ളത് അവന്‍ എല്ലാം കേള്‍ക്കുന്നവനാണെന്ന വിശേഷണത്തില്‍ നിന്നാണ്. ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഏതൊരു നാമത്തിലും അവന്റെ ഒരു ഉത്തമമായ വിശേഷണം ഉണ്ടാകുക തന്നെ ചെയ്തിരിക്കും. എന്തെങ്കിലും ഒരു വിശേഷണം ഉള്‍ക്കൊള്ളാത്ത നിര്‍ജ്ജീവമായ നാമങ്ങള്‍ അവനുണ്ടാവുകയില്ല.
എന്നാല്‍ എല്ലാ വിശേഷണങ്ങളെയും മുന്‍നി൪ത്തി അല്ലാഹുവോ അവന്റെ റസൂലോ അറിയിച്ച് തന്നിട്ടില്ലാത്ത പേരുകൾ ചൊല്ലി അവനെ വിളിക്കുന്നത് പാടില്ലാത്തതാണ്. ഉദാഹരണത്തിന് അല്ലാഹുവിന്റെ ഒരു വിശേഷണമായ ഒന്നാനാകാശത്തിലേക്കുള്ള അല്ലാഹുവിന്റെ ഇറക്കം (نزول) സ്ഥിരപ്പെട്ടതാണെന്ന് കരുതി ഇറങ്ങുന്നവൻ (نازل) എന്ന പേര് അവനെ വിളിക്കാൻ പാടില്ല.