അല്ലാഹുവിന്റെ നാമങ്ങളിലുള്ള ഇഹ്സ്വാഅ്

THADHKIRAH

അല്ലാഹുവിന്റെ നാമങ്ങളിലുള്ള ഇഹ്സ്വാഅ് 

പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നത് കാണുക:

 عَنْ أَبِي هُرَيْرَةَ رَضِي اللَّه عَنْه أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ قَالَ إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

അബൂഹുറയ്റ (റ) വിൽ നിന്ന്; റസൂലുല്ലാഹി (സ്വ ) പറഞ്ഞു: (തീർച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റി ഒൻപത് നാമങ്ങളുണ്ട്, നൂറിന് ഒന്ന് കുറവ്, ആരെങ്കിലും അവയെ എണ്ണികണക്കാക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശി ക്കുന്നതാണ്) (ബുഖാരി)

ഇവിടെ ഇഹ്സ്വാഇന്റെ ഉദ്ദേശ്യമെന്ത് എന്നതിൽ പണ്ഡിത ന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രബലമായത് ഇമാം ഇബ്നുൽക്വയ്യിം (റ ഹി) ഉണർത്തിയതാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്സ്വാഅ് ചെയ്യൽ ചില മർതബകളിലായിട്ടാണ്. അവ:

ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും മനഃപാഠമാക്കുകയും ചെയ്യുക.

രണ്ട്: അവയുടെ അർത്ഥവും തേട്ടവും അറിയുക.

മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക.

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉണ്ടെന്നും, അവ സൂക്ഷ്‌മമായി പഠിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും നബി ﷺ അരുൾ  ച്ചെയ്‌തതായി അബൂഹുറൈററയില്‍ (റ) നിന്ന് ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ഗ്രഹിക്കുകയും, അവയെക്കുറിച്ചു ബോധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താല്‍പര്യം. അല്ലാതെ – ചിലര്‍ ധരിച്ചുവശായതുപോലെ – ആ പേരുകള്‍ മനഃപ്പാഠമാക്കിവെച്ചു ഉരുവിടുക എന്നല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ട് പ്രാ൪ത്ഥിക്കുക എന്ന് പറഞ്ഞാൽ അത് രണ്ട് വിധത്തിലാണ് :

(ഒന്ന്) അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുക. (دعاء مسألة)
ഉദാഹരണം: غفور ആയ റബ്ബേ പാപം പൊറുക്കണേ, رازق ആയ റബ്ബേ ഉപജീവനം നൽകണേ എന്നിങ്ങനെ

(രണ്ട്) അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളുടെ താൽപര്യം അവന്റെ പ്രവ൪ത്തനങ്ങളിലും ആരാധനകളിലും പ്രതിഫലിക്കുക. ( دعاء العبادة)

ഉദാഹരണം: അല്ലാഹു بصير ആണ് എന്ന് പഠിക്കുമ്പോൾ അവൻ എല്ലാം കാണുന്നു എന്ന ബോധത്താൽ അവന്റെ പ്രവ൪ത്തനങ്ങളും ആരാധനകളും സമ്പന്നമാകണം.

അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുമ്പോള്‍ പ്രസ്തുത നാമത്തിന്റെ അ൪ത്ഥവും ആശയവും നന്നായി ഗ്രഹിച്ചിരിക്കണം. غفور ആയ റബ്ബേ പാപം പൊറുക്കണേ എന്ന് പറയുമ്പോള്‍ പാപം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ സ്വിഫത്താണെന്നും غفور എന്നത് അല്ലാഹുവിന്റെ അത്യുത്തമായ നാമമാണെന്നും പാപം പൊറുക്കുന്നവന്‍ എന്നാണ് അതിന്റെ അ൪ത്ഥമെന്നും ചുരുങ്ങിയത് നാ അറിഞ്ഞിരിക്കണം. غفور ആയ അല്ലാഹുവേ, رازق ആയ അല്ലാഹുവേ خالق ആയ അല്ലാഹുവേ എന്നിങ്ങനെ അല്ലാഹുവിന്റെ നാമം കൊണ്ടുതന്നെ പ്രാ൪ത്ഥിക്കുക. പ്രസ്തുത നാമത്തിന്റെ അ൪ത്ഥം കൊണ്ട് പ്രാ൪ത്ഥിക്കുന്നതിനേക്കാള്‍ (ഉദാ:- സൃഷ്ടാവായ ആയ അല്ലാഹുവേ) പ്രസ്തുത നാമം കൊണ്ട് പ്രാ൪ത്ഥിക്കുന്നത് തന്നെയാണ് ശ്രേഷ്ടകരം. (ഉദാ:- خالق ആയ അല്ലാഹുവേ)

Leave a Reply

Your email address will not be published.

Similar Posts