അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനുള്ള മാ൪ഗങ്ങള്‍

THADHKIRAH

1.അല്ലാഹുവിലുള്ള യഥാ൪ത്ഥ വിശ്വാസം നിലനി൪ത്തുക

ﻓَﺄَﻣَّﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺑِﭑﻟﻠَّﻪِ ﻭَٱﻋْﺘَﺼَﻤُﻮا۟ ﺑِﻪِۦ ﻓَﺴَﻴُﺪْﺧِﻠُﻬُﻢْ ﻓِﻰ ﺭَﺣْﻤَﺔٍ ﻣِّﻨْﻪُ ﻭَﻓَﻀْﻞٍ ﻭَﻳَﻬْﺪِﻳﻬِﻢْ ﺇِﻟَﻴْﻪِ ﺻِﺮَٰﻃًﺎ ﻣُّﺴْﺘَﻘِﻴﻤًﺎ

അതുകൊണ്ട് ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്‌. (ഖു൪ആന്‍:4/175)
 
2. അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കല്‍

ﻭَﺃَﻃِﻴﻌُﻮا۟ ٱﻟﻠَّﻪَ ﻭَٱﻟﺮَّﺳُﻮﻝَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥ

നിങ്ങള്‍ അല്ലാഹുവിനേയും റസൂലിനെയും അനുസരിക്കുക.നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:3/132)

3. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക (തഖ്’വയുള്ളവരായി ജീവിക്കുക)
4. അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുക
5. നബിചര്യ (സുന്നത്ത് ‌)പിന്‍പറ്റി ജീവിക്കുക
6. നമസ്കാരം നിലനി൪ത്തുക
7. സക്കാത്ത് (കൃത്യമായി കണക്ക് നോക്കി) കൊടുത്ത് വീട്ടുക

وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ٱﻟَّﺬِﻳﻦَ ﻳَﺘَّﺒِﻌُﻮﻥَ ٱﻟﺮَّﺳُﻮﻝَ ٱﻟﻨَّﺒِﻰَّ ٱﻷُْﻣِّﻰَّ ٱﻟَّﺬِﻯ ﻳَﺠِﺪُﻭﻧَﻪُۥ ﻣَﻜْﺘُﻮﺑًﺎ ﻋِﻨﺪَﻫُﻢْ ﻓِﻰ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَٱﻹِْﻧﺠِﻴﻞِ

എന്റെ കാരുണ്യമാകട്ടെ അത്‌ എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു. എന്നാല്‍ സൂക്ഷ്‌മത പാലിക്കുകയും, സക്കാത്ത്‌ കൊടുക്കുകയും നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഞാന്‍ അത്‌ (കാരുണ്യം) പ്രത്യേകമായി രേഖപ്പെടുത്തുന്നതാണ്‌. (അതായത്‌) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.  (ഖു൪ആന്‍:7/156-157)

ﻭَﺃَﻗِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَءَاﺗُﻮا۟ ٱﻟﺰَّﻛَﻮٰﺓَ ﻭَﺃَﻃِﻴﻌُﻮا۟ ٱﻟﺮَّﺳُﻮﻝَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് (കൃത്യമായി കണക്ക് നോക്കി) നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.    (ഖു൪ആന്‍:24/56)
 
8. പരീക്ഷണങ്ങളില്‍ ക്ഷമ കൈക്കൊള്ളുക

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ
ٱﻟﺼَّٰﺒِﺮِﻳﻦَ

ٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﺻَٰﺒَﺘْﻬُﻢ ﻣُّﺼِﻴﺒَﺔٌ ﻗَﺎﻟُﻮٓا۟ ﺇِﻧَّﺎ ﻟِﻠَّﻪِ ﻭَﺇِﻧَّﺎٓ ﺇِﻟَﻴْﻪِ ﺭَٰﺟِﻌُﻮﻥَ

ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﺻَﻠَﻮَٰﺕٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺭَﺣْﻤَﺔٌ ۖ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻬْﺘَﺪُﻭﻥَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌, ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.    (ഖു൪ആന്‍:2/155-158)

9. ഹിജ്റ പോകുക
10. സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുക.

ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻫَﺎﺟَﺮُﻭا۟ ﻭَﺟَٰﻬَﺪُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺑِﺄَﻣْﻮَٰﻟِﻬِﻢْ ﻭَﺃَﻧﻔُﺴِﻬِﻢْ ﺃَﻋْﻈَﻢُ ﺩَﺭَﺟَﺔً ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻔَﺎٓﺋِﺰُﻭﻥَ۝ 

ﻳُﺒَﺸِّﺮُﻫُﻢْ ﺭَﺑُّﻬُﻢ ﺑِﺮَﺣْﻤَﺔٍ ﻣِّﻨْﻪُ ﻭَﺭِﺿْﻮَٰﻥٍ ﻭَﺟَﻨَّٰﺖٍ ﻟَّﻬُﻢْ ﻓِﻴﻬَﺎ ﻧَﻌِﻴﻢٌ ﻣُّﻘِﻴﻢٌ۝

വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്‌. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വര്‍ഗ ത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്‌.     (ഖു൪ആന്‍:9/20-21)

11. ഖുർആൻ പഠിച്ചു പിൻപറ്റി ജീവിക്കുക

ﻭَﻫَٰﺬَا ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﻣُﺒَﺎﺭَﻙٌ ﻓَﭑﺗَّﺒِﻌُﻮﻩُ ﻭَٱﺗَّﻘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.    (ഖു൪ആന്‍:6/155)

12. ഖു൪ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ ശ്രദ്ധിച്ച് കേള്‍ക്കുക

ﻭَﺇِﺫَا ﻗُﺮِﺉَ ٱﻟْﻘُﺮْءَاﻥُ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥ ﻭَﺃَﻧﺼِﺘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.  (ഖു൪ആന്‍:7/204)

 നമ്മുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ (നേരിട്ടായാലും ഏതെങ്കിലും മീഡിയകള്‍ മുഖേനെയായാലും) അതിലേക്ക്‌ നല്ലപോലെ ശ്രദ്ധ കൊടുത്ത്, ശബ്‌ദകോലാഹലങ്ങളോ മറ്റോ ഉണ്ടാക്കാതെ അടങ്ങിയിരുന്ന് കേള്‍ക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണ്.

13. ഇസ്തിഗ്ഫാ൪ ചൊല്ലുക

ﻗَﺎﻝَ ﻳَٰﻘَﻮْﻡِ ﻟِﻢَ ﺗَﺴْﺘَﻌْﺠِﻠُﻮﻥَ ﺑِﭑﻟﺴَّﻴِّﺌَﺔِ ﻗَﺒْﻞَ ٱﻟْﺤَﺴَﻨَﺔِ ۖ ﻟَﻮْﻻَ ﺗَﺴْﺘَﻐْﻔِﺮُﻭﻥَ ٱﻟﻠَّﻪَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം. 
(ഖു൪ആന്‍: 27/46)

14. സത്യവിശ്വാസികള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ﺇِﺧْﻮَﺓٌ ﻓَﺄَﺻْﻠِﺤُﻮا۟ ﺑَﻴْﻦَ ﺃَﺧَﻮَﻳْﻜُﻢْ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ

സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:49/10)

15. ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക  

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

‘കാരുണ്യവാന്‍മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്.നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കും’.
(സുനനു അബൂദാവൂദ് : 4290, ജാമിഉത്തി൪മിദി: 1847)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : لاَ يَرْحَمُ اللَّهُ مَنْ لاَ يَرْحَمُ النَّاسَ

നബി ﷺ പറഞ്ഞു:  ജനങ്ങളോട് കാരുണ്യം കാണിക്കാത്തവനോട് അല്ലാഹു കാരുണ്യം കാണിക്കുകയില്ല.  (ബുഖാരി:7376)

ഇബ്നു ഉഥൈമീന്‍ – റഹിമഹുല്ലാഹ് – പറഞ്ഞു: മനുഷ്യന്‍ സൃഷ്ടിയോട് ഏറ്റവും കരുണയുള്ളവനായിരിക്കുംമ്പോഴെല്ലാം, അല്ലാഹു അവനോട് ഏറ്റവും കരുണയുള്ളവനായിത്തീരും. കാരണം, അമലിന്‍റെ തോതനുസരിച്ചാണ് പ്രതിഫലം (ലഭിക്കുക) ഒരാള്‍ തന്‍റെ ഹൃദയത്തില്‍ സത്യവിശ്വാസികളായ അടിമകളോട് കാഠിന്യമുള്ളതായി കണ്ടെത്തിയാല്‍,തീര്‍ച്ചയായും ഈ രോഗത്തെ ചികില്‍സിക്കുകയെന്നത് അവന്‍റെമേല്‍ നിര്‍ബന്ധമാകുന്നു. ഒരടിമയുടെ ഹൃദയം അല്ലാഹുവിന്‍റെ അടിമകളോട് മൃദുലമാകുകയെന്നതിന്‍റെ കാരണങ്ങളില്‍പെട്ടതാകുന്നു, അവന്‍അനാഥരോടും, അവശരോടും, ചെറിയവരോടും സൗമ്യനാവുകയെന്നത്. തീര്‍ച്ചയായും ഇത് ഹൃദയത്തിന് കരുണയും,അലിവും ഉണ്ടാക്കും.ഇത് അനുഭവിച്ചറിഞ്ഞ കാര്യമാകുന്നു.(التعليق على المنتقى)

16. തഹജ്ജുദിന് വേണ്ടി പ്രയത്നിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്ന ദമ്പതികൾ 

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : رَحِمَ اللَّهُ رَجُلاً قَامَ مِنَ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ

നബി ﷺ പറഞ്ഞു : രാത്രി എണീറ്റ് നിസ്ക്കരിക്കുകയും തന്റെ ഭാര്യയെ വിളിച്ചുണർത്തുകയും അവൾ (എണീക്കാൻ) വിസമ്മതിക്കുകയാണെങ്കിൽ അവളുടെ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്ന ആണിന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ. രാത്രി എണീറ്റ് നിസ്ക്കരിക്കുകയും തന്റെ ഭർത്താവിനെ വിളിച്ചുണർത്തുകയും അദ്ദേഹം (എണീക്കാൻ) വിസമ്മതിക്കുകയാണെങ്കിൽ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്ന പെണ്ണിനും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ. (സുനനു അബൂദാവൂദ് : 1308)

Leave a Reply

Your email address will not be published.

Similar Posts