കാരുണ്യവാനായ അല്ലാഹു

THADHKIRAH

അല്ലാഹുവിന്റെ കാരുണ്യം ആഗ്രഹിക്കാത്ത മനുഷ്യ൪ ആരും ഉണ്ടാകില്ല. ചോദിക്കുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നു. മനുഷ്യ൪ക്ക് മാത്രമല്ല, ജന്തുക്കള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നു. നാം വസിക്കുന്ന ഈ ഭൂമി നമുക്ക് വാസയോഗ്യമായത് തന്നെ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്.

ﻭَﻣِﻦ ﺭَّﺣْﻤَﺘِﻪِۦ ﺟَﻌَﻞَ ﻟَﻜُﻢُ ٱﻟَّﻴْﻞَ ﻭَٱﻟﻨَّﻬَﺎﺭَ ﻟِﺘَﺴْﻜُﻨُﻮا۟ ﻓِﻴﻪِ ﻭَﻟِﺘَﺒْﺘَﻐُﻮا۟ ﻣِﻦ ﻓَﻀْﻠِﻪِۦ ﻭَﻟَﻌَﻠَّﻜُﻢْ ﺗَﺸْﻜُﺮُﻭﻥَ

അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു. രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.(ഖു൪ആന്‍:28/73)

ﺃَﻟَﻢْ ﺗَﺮَ ﺃَﻥَّ ٱﻟﻠَّﻪَ ﺳَﺨَّﺮَ ﻟَﻜُﻢ ﻣَّﺎ ﻓِﻰ ٱﻷَْﺭْﺽِ ﻭَٱﻟْﻔُﻠْﻚَ ﺗَﺠْﺮِﻯ ﻓِﻰ ٱﻟْﺒَﺤْﺮِ ﺑِﺄَﻣْﺮِﻩِۦ ﻭَﻳُﻤْﺴِﻚُ ٱﻟﺴَّﻤَﺎٓءَ ﺃَﻥ ﺗَﻘَﻊَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﺇِﻻَّ ﺑِﺈِﺫْﻧِﻪِۦٓ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺑِﭑﻟﻨَّﺎﺱِ ﺭَّﺣِﻴﻢٌ ﻟَﺮَءُﻭﻑٌ 

അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്റെ കല്‍പ്പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.  (ഖു൪ആന്‍:22/65)

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ പരമപ്രധാനമായിട്ടുള്ള ഒന്നാണ് റഹ്’മത്ത് (കാരുണ്യം) എന്നത്.

وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ

എന്റെ കാരുണ്യമാകട്ടെ അത്‌ എല്ലാ വസ്‌തുവിലും വിശാലമായിരിക്കുന്നു   (ഖു൪ആന്‍:7/156)

كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ

അവന്‍ കാരുണ്യത്തെ തന്റെ മേൽ രേഖപ്പെടുത്തിയിരിക്കുന്നു   (ഖു൪ആന്‍:6/12)

عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ قَدِمَ عَلَى النَّبِيِّ صلى الله عليه وسلم سَبْىٌ، فَإِذَا امْرَأَةٌ مِنَ السَّبْىِ قَدْ تَحْلُبُ ثَدْيَهَا تَسْقِي، إِذَا وَجَدَتْ صَبِيًّا فِي السَّبْىِ أَخَذَتْهُ فَأَلْصَقَتْهُ بِبَطْنِهَا وَأَرْضَعَتْهُ، فَقَالَ لَنَا النَّبِيُّ صلى الله عليه وسلم ‏”أَتَرَوْنَ هَذِهِ طَارِحَةً وَلَدَهَا فِي النَّارِ”‏‏.‏ قُلْنَا لاَ وَهْىَ تَقْدِرُ عَلَى أَنْ لاَ تَطْرَحَهُ‏.‏ فَقَالَ ‏”اللَّهُ أَرْحَمُ بِعِبَادِهِ مِنْ هَذِهِ بِوَلَدِهَا”.‏

ഉമർ ഖത്വാബ് (റ) നിവേദനം: ഒരിക്കൽ പ്രവാചകന്റെ മുമ്പിൽ കുറെ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കുകയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു.അപ്പോൾ നബി(സ)ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഞങ്ങൾ പറഞ്ഞു: ഇല്ല അല്ലാഹു തന്നെ സത്യം. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ്.   (ബുഖാരി:5999)

അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെ കവച്ചുവെക്കുന്നതാണെന്നും അവന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ഭാഗം മാത്രമാണ്‌ ഈ ഭൂമിയില്‍ അവന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അതു മൂലമാണ്‌ കാട്ടുമൃഗങ്ങള്‍ പോലും അവയുടെ കുഞ്ഞുങ്ങളോട്‌ ദയ കാണിക്കുന്നതെന്നും അതിന്റെ തൊണ്ണൂറ്റൊമ്പത്‌ ഭാഗവും അവന്‍ പരലോകത്തേക്ക്‌ വെച്ചിരിക്കുകയാണെന്നും നബി നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالإِنْسِ وَالْبَهَائِمِ وَالْهَوَامِّ فَبِهَا يَتَعَاطَفُونَ وَبِهَا يَتَرَاحَمُونَ وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا وَأَخَّرَ اللَّهُ تِسْعًا وَتِسْعِينَ رَحْمَةً يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ

നബി(സ)പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ഭാഗം മാത്രമാണ്‌ മനുഷ്യ൪ ഉള്‍പ്പടെയുള്ള എല്ലാ ജീവികളിലുമായി അവന്‍ (ഇഹത്തില്‍) നല്‍കിയിരിക്കുന്നത്‌. എല്ലാവരും പരസ്‌പരം കരുണയും ദയയും കാണിക്കുന്നതും, ദുഷ്‌ട ജന്തുക്കള്‍ അവയുടെ കുട്ടികളോട്‌ ദയ കാണിക്കുന്നതുമെല്ലാം അത്‌ മൂലമാകുന്നു. ബാക്കി തൊണ്ണൂറ്റിഒമ്പത്‌ ഭാഗവും തന്റെ അടിയാന്മാര്‍ക്കിടയില്‍ കരുണ ചെയ്‌വാനായി അവന്‍ ഖിയാമത്തു നാളിലേക്ക്‌ വെച്ചിരിക്കുകയാണ്‌   (മുസ്ലിം:2752)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَمَّا خَلَقَ اللَّهُ الْخَلْقَ كَتَبَ فِي كِتَابِهِ ـ هُوَ يَكْتُبُ عَلَى نَفْسِهِ، وَهْوَ وَضْعٌ عِنْدَهُ عَلَى الْعَرْشِ ـ إِنَّ رَحْمَتِي تَغْلِبُ غَضَبِي

നബി(സ)പറഞ്ഞു : അല്ലാഹു സൃഷ്‌ടികളെ സൃഷ്‌ടിച്ചപ്പോള്‍, ‘നിശ്ചയമായും, എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു’ എന്ന്‌ ഒരു രേഖ അവന്റെ അടുക്കല്‍ ( അവന്റെ അര്‍ശിന്മേല്‍ ) അവന്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. (ബുഖാരി:7404)
   `
അല്ലാഹുവിന്റെ കാരുണ്യം ഒരിക്കലും തീ൪ന്ന് പോകുന്നതല്ല.അത് നല്‍കുന്നതില്‍ അവന്‍ പിശുക്ക് കാണിക്കുകയുമില്ല.

ﻗُﻞ ﻟَّﻮْ ﺃَﻧﺘُﻢْ ﺗَﻤْﻠِﻜُﻮﻥَ ﺧَﺰَآﺋِﻦَ ﺭَﺣْﻤَﺔِ ﺭَﺑِّﻰٓ ﺇِﺫًا ﻷََّﻣْﺴَﻜْﺘُﻢْ ﺧَﺸْﻴَﺔَ ٱﻹِْﻧﻔَﺎﻕِ ۚ ﻭَﻛَﺎﻥَ ٱﻹِْﻧﺴَٰﻦُ ﻗَﺘُﻮﺭًا

(നബിയേ,) പറയുക: എന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു(അപ്രകാരം കാരുണ്യം വിട്ടുനല്‍കുന്നതില്‍ അല്ലാഹു പിശുക്ക് കാണിക്കുന്നവനല്ല).മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു.  (ഖു൪ആന്‍:17/100)

ﻭَﺇِﻟَٰﻬُﻜُﻢْ ﺇِﻟَٰﻪٌ ﻭَٰﺣِﺪٌ ۖ ﻻَّٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟﺮَّﺣْﻤَٰﻦُ ٱﻟﺮَّﺣِﻴﻢُ

നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.   (ഖു൪ആന്‍:2/163)

 ﺭَﺑُّﻚَ ٱﻟْﻐَﻔُﻮﺭُ ﺫُﻭ ٱﻟﺮَّﺣْﻤَﺔِ 

നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. (ഖു൪ആന്‍:18/58)

ﻭَﻫُﻮَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَ

അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.    (ഖു൪ആന്‍:12/92)

 ﻓَﻘُﻞ ﺭَّﺑُّﻜُﻢْ ﺫُﻭ ﺭَﺣْﻤَﺔٍ ﻭَٰﺳِﻌَﺔٍ

നീ പറയുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. (ഖു൪ആന്‍:6/147)
 

അല്ലാഹുവിന്റെ കാരുണ്യം അവന്റെ അധീനതയില്‍ തന്നെയാണ്.അത് അവന്‍ ഉദ്ദേശിക്കുന്നവ൪ക്ക് കൂടുതല്‍ നല്‍കുന്നു.അവന്‍ ഉദ്ദേശിക്കുന്നവ൪ക്ക് അത് കുറച്ചായും നല്‍കുന്നു.അതെല്ലാം അവന്റെ തീരുമാനത്തില്‍ പെട്ടതാണ്.അതിനെ തടഞ്ഞ് വെക്കാനോ വിട്ട് കൊടുക്കാനോ ആ൪ക്കും കഴിയില്ല.

ﻭَٱﻟﻠَّﻪُ ﻳَﺨْﺘَﺺُّ ﺑِﺮَﺣْﻤَﺘِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَٱﻟﻠَّﻪُ ﺫُﻭ ٱﻟْﻔَﻀْﻞِ ٱﻟْﻌَﻈِﻴﻢِ

അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്‌.    (ഖു൪ആന്‍:2/105)

ﻣَّﺎ ﻳَﻔْﺘَﺢِ ٱﻟﻠَّﻪُ ﻟِﻠﻨَّﺎﺱِ ﻣِﻦ ﺭَّﺣْﻤَﺔٍ ﻓَﻼَ ﻣُﻤْﺴِﻚَ ﻟَﻬَﺎ ۖ ﻭَﻣَﺎ ﻳُﻤْﺴِﻚْ ﻓَﻼَ ﻣُﺮْﺳِﻞَ ﻟَﻪُۥ ﻣِﻦۢ ﺑَﻌْﺪِﻩِۦ ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﺤَﻜِﻴﻢُ

അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്ന് കൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.   (ഖു൪ആന്‍:35/2)
 

നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുക എന്നുള്ളതാണ്.നമ്മുടെ കര്‍മങ്ങള്‍ കൊണ്ട് മാത്രം ഒരിക്കലും നമുക്ക് സ്വ൪ഗ്ഗത്തില്‍ കടക്കാന്‍ കഴിയില്ല.നാം എത്ര ക൪മ്മങ്ങള്‍ ചെയ്താലും അല്ലാഹുന്റെ കാരുണ്യം ലഭിച്ചാല്‍ മാത്രമേ നമുക്ക് സ്വ൪ഗ്ഗത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ.

“عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ ” قَالُوا: وَلَا أَنْتَ يَا رَسُولَ اللهِ؟ قَالَ: ”وَلَا أَنَا، إِلَّا أَنْ يَتَغَمَّدَنِي اللهُ مِنْهُ بِفَضْلٍ وَرَحْمَةٍ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിലൊരാളെയും അവന്റെ കര്‍മങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ കാര്യവും അങ്ങനെ തന്നെയാണോ? അവിടുന്ന് പറഞ്ഞു: ഞാനും പ്രവേശിക്കില്ല, അല്ലാഹു തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ.    (അഹ്മദ്:7587)
 

മുഹമ്മദ് നബിക്ക് (സ)പോലും സ്വന്തം കര്‍മങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം നേടിയെടുക്കുക മാത്രമാണ് സ്വര്‍ഗപ്രവേശനത്തിനുള്ള ഏക പോംവഴി.

അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി ഒരു സത്യവിശ്വാസി ഒരിക്കലും നിരാശപ്പെടാന്‍ പാടില്ല.

ﻗُﻞْ ﻳَٰﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ﺃَﺳْﺮَﻓُﻮا۟ ﻋَﻠَﻰٰٓ ﺃَﻧﻔُﺴِﻬِﻢْ ﻻَ ﺗَﻘْﻨَﻄُﻮا۟ ﻣِﻦ ﺭَّﺣْﻤَﺔِ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺟَﻤِﻴﻌًﺎ ۚ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.  (ഖു൪ആന്‍: 39/53)

ﻗَﺎﻝَ ﻭَﻣَﻦ ﻳَﻘْﻨَﻂُ ﻣِﻦ ﺭَّﺣْﻤَﺔِ ﺭَﺑِّﻪِۦٓ ﺇِﻻَّ ٱﻟﻀَّﺎٓﻟُّﻮﻥَ

അദ്ദേഹം (ഇബ്രാഹീം നബി) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍: 15/56)

عَنْ أَنَسُ بْنُ مَالِكٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِي يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلاَ أُبَالِي يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً

അനസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നതായി ഞാൻ കേട്ടു. ‘അല്ലാഹു പറയുന്നു. മനുഷ്യാ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്നിടത്തോളം നിന്റെ പാപങ്ങൾ ഗൌനിക്കാതെ ഞാൻ പൊറുത്തു തരുന്നതാണ്. മനുഷ്യ പുത്രാ , നിന്റെ പാപങ്ങൾ ആകാശത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പിന് അപേക്ഷിച്ചാൽ ഞാൻ നിനക്ക് മാപ്പാക്കിത്തരും. മനുഷ്യപുത്രാ , ഭൂമിയോളം വരുന്ന പാപങ്ങൾ ചെയ്ത് നി എന്റെ അടുത്ത് വന്നാലും എന്നിൽ മറ്റൊന്നിനെയും പങ്ക് ചേർക്കാതെയാണ് എന്നെ നീ‍ കണ്ടുമുട്ടുന്നതെങ്കിൽ ആ പാപങ്ങളുടെ അത്രതന്നെ മാപ്പുകളുമായി ഞാൻ നിന്റെ അടുത്ത് വരുന്നതാണ്.’  (തിർമിദി:3540)

قال العلامة ابن عثيمين رحمه الله :اليأس من رحمة الله تعالى من كبائر الذنوب فلا ييأس أحد من رحمة الله ، بل يحسن الظن به أبدا، فاليأس من رحمة الله  سوء ظن بالله عز وجل 

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശവെയ്ക്കൽ വൻ പാപങ്ങളിൽ പെട്ടതാണ്. അതിനാൽ ആരും തന്നെ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. മറിച്ച് അവനെക്കുറിച്ച് എല്ലായ്പ്പോഴും സദ്’വിചാരം നിലനിർത്തുക. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ വെയ്ക്കൽ അവനിൽ ദുഷ്’വിചാരം വെച്ച് പുലർത്തലാണ്. [ഫതാവാ നൂറുൻ അലദ്ദർബ്: 298]

ഐഹിക ജീവിതത്തില്‍ ചോദിക്കുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നു. എന്നാല്‍ പരലോകത്ത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നത്, ഈ ഐഹിക ജീവിതത്തില്‍ അവനെ അനുസരിച്ച് അവന്റെ കല്‍പ്പനകള്‍ പാലിച്ച് ജീവിക്കുന്നവ൪ക്ക് മാത്രമാണ്.അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാതെ നമ്മുടെ കര്‍മങ്ങള്‍ കൊണ്ട് മാത്രം ഒരിക്കലും സ്വ൪ഗ്ഗത്തില്‍ കടക്കാന്‍ കഴിയില്ല.

ﻫُﻮَ ٱﻟَّﺬِﻯ ﻳُﺼَﻠِّﻰ ﻋَﻠَﻴْﻜُﻢْ ﻭَﻣَﻠَٰٓﺌِﻜَﺘُﻪُۥ ﻟِﻴُﺨْﺮِﺟَﻜُﻢ ﻣِّﻦَ ٱﻟﻈُّﻠُﻤَٰﺖِ ﺇِﻟَﻰ ٱﻟﻨُّﻮﺭِ ۚ ﻭَﻛَﺎﻥَ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﺭَﺣِﻴﻤًﺎ

അവന്‍ നിങ്ങളുടെ മേല്‍ കാരുണ്യം ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകള്‍ (കാരുണ്യത്തിനായി പ്രാ൪ത്ഥിക്കുന്നു.) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.     (ഖു൪ആന്‍: 33/43)
 

സത്യവിശ്വാസികള്‍ എല്ലായ്പ്പോഴും അല്ലാഹുവിന്റെ കാരുണ്യം ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യേണ്ടവരാണ്. പ്രവാചകന്‍മാ൪ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള എതി൪പ്പുകളിലും പ്രയാസങ്ങളിലും അല്ലാഹുവിന്റെ കാരുണ്യം ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവരായിരുന്നു. ശത്രുക്കളുടെ പീഢനങ്ങളില്‍ നിന്നും മറ്റും അവരെ അല്ലാഹു രക്ഷപ്പെടുത്തിയത് അവന്റെ കാരുണ്യമായിക്കൊണ്ടാണ്.

ﻭَﻟَﻤَّﺎ ﺟَﺎٓءَ ﺃَﻣْﺮُﻧَﺎ ﻧَﺠَّﻴْﻨَﺎ ﻫُﻮﺩًا ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣَﻌَﻪُۥ ﺑِﺮَﺣْﻤَﺔٍ ﻣِّﻨَّﺎ ﻭَﻧَﺠَّﻴْﻨَٰﻬُﻢ ﻣِّﻦْ ﻋَﺬَاﺏٍ ﻏَﻠِﻴﻆٍ

നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി.   (ഖു൪ആന്‍:11/58)

ﻓَﻠَﻤَّﺎ ﺟَﺎٓءَ ﺃَﻣْﺮُﻧَﺎ ﻧَﺠَّﻴْﻨَﺎ ﺻَٰﻠِﺤًﺎ ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣَﻌَﻪُۥ ﺑِﺮَﺣْﻤَﺔٍ ﻣِّﻨَّﺎ ﻭَﻣِﻦْ ﺧِﺰْﻯِ ﻳَﻮْﻣِﺌِﺬٍ ۗ ﺇِﻥَّ ﺭَﺑَّﻚَ ﻫُﻮَ ٱﻟْﻘَﻮِﻯُّ ٱﻟْﻌَﺰِﻳﺰُ

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും.  (ഖു൪ആന്‍:11/66)

ﻭَﻟَﻤَّﺎ ﺟَﺎٓءَ ﺃَﻣْﺮُﻧَﺎ ﻧَﺠَّﻴْﻨَﺎ ﺷُﻌَﻴْﺒًﺎ ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣَﻌَﻪُۥ ﺑِﺮَﺣْﻤَﺔٍ ﻣِّﻨَّﺎ ﻭَﺃَﺧَﺬَﺕِ ٱﻟَّﺬِﻳﻦَ ﻇَﻠَﻤُﻮا۟ ٱﻟﺼَّﻴْﺤَﺔُ ﻓَﺄَﺻْﺒَﺤُﻮا۟ ﻓِﻰ ﺩِﻳَٰﺮِﻫِﻢْ ﺟَٰﺜِﻤِﻴﻦَ

നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.   (ഖു൪ആന്‍:11/94)

ﻓَﺄَﻧﺠَﻴْﻨَٰﻪُ ﻭَٱﻟَّﺬِﻳﻦَ ﻣَﻌَﻪُۥ ﺑِﺮَﺣْﻤَﺔٍ ﻣِّﻨَّﺎ ﻭَﻗَﻄَﻌْﻨَﺎ ﺩَاﺑِﺮَ ٱﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮا۟ ﺑِـَٔﺎﻳَٰﺘِﻨَﺎ ۖ ﻭَﻣَﺎ ﻛَﺎﻧُﻮا۟ ﻣُﺆْﻣِﻨِﻴﻦَ

അങ്ങനെ അദ്ദേഹത്തെയും (ഹൂദ് നബിയേയും) അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.   (ഖു൪ആന്‍:7/72)

അല്ലാഹുവിന്റെ കാരുണ്യത്തിനായി സത്യവിശ്വാസികള്‍ അവനോട് തേടേണ്ടതാണ്.

ﻗَﺎﻝَ ﺭَﺏِّ ٱﻏْﻔِﺮْ ﻟِﻰ ﻭَﻷَِﺧِﻰ ﻭَﺃَﺩْﺧِﻠْﻨَﺎ ﻓِﻰ ﺭَﺣْﻤَﺘِﻚَ ۖ ﻭَﺃَﻧﺖَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَ

അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരനും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.   (ഖു൪ആന്‍:7/151)

ﻭَﻗُﻞ ﺭَّﺏِّ ٱﻏْﻔِﺮْ ﻭَٱﺭْﺣَﻢْ ﻭَﺃَﻧﺖَ ﺧَﻴْﺮُ ٱﻟﺮَّٰﺣِﻤِﻴﻦَ

(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, നീ പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.  (ഖു൪ആന്‍:23/118)

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു
(ഖു൪ആന്‍:3/8 )

അസ്ഹാബുൽ കഹ്ഫ് നടത്തിയ ദുആയിനെപ്പറ്റി അല്ലാഹു പറയുന്നത് കാണുക

 إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ.
(ഖു൪ആന്‍:18/10)

നമസ്കാരത്തില്‍ രണ്ട് സുജൂദിനിടയിലെ ഇരുത്തത്തില്‍ നാം അല്ലാഹുവിനോട് അവന്റെ കാരുണ്യത്തിനായി തേടുന്നുണ്ട്.ഈ ഇരുത്തത്തില്‍ തന്നെ നാം അല്ലാഹുവിനോട് രിസ്ക് (ഉപജീവനം) ലഭിക്കുന്നതിനും തേടുന്നുണ്ട്.

ربِّ اغْفِرْ لِي وارحمني وَارْزُقْنِي وَاهْدِنِي وَعَافِنِي  

റബ്ബേ, എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ.  (മുസ്‌ലിം:2697)
 

ഇവിടെ അല്ലാഹുവിനോട് ഉപജീവനം തേടുന്ന നാം അതോടൊപ്പം അവന്റെ ഉപജീവനം ലഭിക്കുന്നതിനായി അത് അന്വേഷിച്ച് പോകാറുണ്ട്.അല്ലാതെ അത് ലഭിക്കുന്നതിനായി വീട്ടില്‍ തന്നെ ഇരിക്കുന്നില്ല.എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനായി തേടുന്ന നാം അത് ലഭിക്കുന്നതിനായി അല്ലാഹു ഏ൪പ്പെടുത്തി വെച്ചിട്ടുള്ള മാ൪ഗ്ഗങ്ങളെ കുറിച്ച് പഠിക്കാനോ അതനുസരിച്ച് പ്രവ൪ത്തിക്കാനോ ശ്രമിക്കാറില്ലെന്നുള്ളതൊരു വസ്തുതയാണ്.

മാതാപിതാക്കൾക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാൻ നാം ഈ പ്രാർത്ഥന നിർവഹിക്കുക

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ
(ഖു൪ആന്‍:17/24)  

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇന്ന് അവ൪ നേരിടുന്ന പ്രയാസങ്ങളിലും പ്രശ്നങ്ങളിലും പരിഹാരമെന്നോണം അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവ൪ത്തനങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published.

Similar Posts