1. പൈശാചികമായ ദു൪ബോധനം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുവാനുള്ള പ്രധാന തടസ്സം പൈശാചികമായ ദു൪ബോധനമാണ്.പിശാച് ദാരിദ്യത്തെപ്പറ്റി മനുഷ്യനെ പേടിപ്പെടുത്തും.
ٱﻟﺸَّﻴْﻄَٰﻦُ ﻳَﻌِﺪُﻛُﻢُ ٱﻟْﻔَﻘْﺮَ ﻭَﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ۖ ﻭَٱﻟﻠَّﻪُ ﻳَﻌِﺪُﻛُﻢ ﻣَّﻐْﻔِﺮَﺓً ﻣِّﻨْﻪُ ﻭَﻓَﻀْﻼً ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/268)
കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ തീ൪ന്ന് പോകും, സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ ദാരിദ്ര്യം പിടികൂടം എന്നിങ്ങനെയുള്ള ചിന്ത പിശാച് മനുഷ്യന്റെ മനസ്സില്‍ ഇട്ടു കൊടുക്കും. മനുഷ്യമനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴി പിഴപ്പിക്കലാണ് പിശാചിന്റെ ജോലി.
2. പിശുക്ക്
പിശുക്ക് മനുഷ്യനെ ദാനധര്‍മങ്ങളില്‍നിന്ന് വിലക്കുന്നു.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിച്ചാല്‍ കയ്യില്‍ ഉള്ളത് തീ൪ന്ന് പോകും, സ്വന്തം ആവശ്യത്തിന് വേണ്ടി ബാക്കിയുള്ളത് തികയില്ല എന്നിങ്ങനെയുള്ള വിചാരവും ഭയവുമാണ് മനുഷ്യനെ പിശുക്കനാക്കുന്നത്.
ﻓَﭑﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻣَﺎ ٱﺳْﺘَﻄَﻌْﺘُﻢْ ﻭَٱﺳْﻤَﻌُﻮا۟ ﻭَﺃَﻃِﻴﻌُﻮا۟ ﻭَﺃَﻧﻔِﻘُﻮا۟ ﺧَﻴْﺮًا ﻷَِّﻧﻔُﺴِﻜُﻢْ ۗ ﻭَﻣَﻦ ﻳُﻮﻕَ ﺷُﺢَّ ﻧَﻔْﺴِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ
അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:64/16)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: اتَّقُوا الظُّلْمَ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ وَاتَّقُوا الشُّحَّ فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ
ജാബിർ(റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: നിങ്ങൾ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക. അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളാകുന്നു. നിങ്ങൾ പിശുക്ക് കരുതിയിരിക്കുക. നിങ്ങൾക്ക് മുമ്പുള്ള സമുദായങ്ങളെ നാശത്തിലേക്ക് നയിച്ചത് പിശുക്കായിരുന്നു. അവരുടെ പവിത്രതകൾ അതിലംഘിക്കാനും രക്തം ചിന്തുവാനും അത് അവരെ പ്രേരിപ്പിച്ചു.
(മുസ്‌ലിം:2578)
പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുതെന്നും അത് അവര്‍ക്ക് ദോഷകരമാണെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﻭَﻻَ ﻳَﺤْﺴَﺒَﻦَّ ٱﻟَّﺬِﻳﻦَ ﻳَﺒْﺨَﻠُﻮﻥَ ﺑِﻤَﺎٓ ءَاﺗَﻰٰﻫُﻢُ ٱﻟﻠَّﻪُ ﻣِﻦ ﻓَﻀْﻠِﻪِۦ ﻫُﻮَ ﺧَﻴْﺮًا ﻟَّﻬُﻢ ۖ ﺑَﻞْ ﻫُﻮَ ﺷَﺮٌّ ﻟَّﻬُﻢْ ۖ ﺳَﻴُﻄَﻮَّﻗُﻮﻥَ ﻣَﺎ ﺑَﺨِﻠُﻮا۟ ﺑِﻪِۦ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۗ ﻭَﻟِﻠَّﻪِ ﻣِﻴﺮَٰﺙُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:3/180)
“…قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” يَا ابْنَ آدَمَ، إِنَّكَ أَنْ تَبْذُلَ الْفَضْلَ خَيْرٌ لَكَ، وَأَنْ تُمْسِكَهُ شَرٌّ لَكَ، وَلَا تُلَامُ عَلَى كَفَافٍ ، وَابْدَأْ بِمَنْ تَعُولُ
നബി ﷺ പറയുകയുണ്ടായി: മനുഷ്യാ, നീ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ചെലവഴിക്കുന്നതാണ് നിനക്ക് നല്ലത്, അത് പിശുക്കി വെക്കുന്നത് ദോഷമാണ്. നിത്യവൃത്തിക്കുള്ളത് കരുതി വെക്കുന്നതിന്റെ പേരിൽ നീ ആക്ഷേപിക്കപ്പെടില്ല. നീ ചെലവിടുമ്പോൾ അടുത്ത കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുക… (തിർമിദി:2343)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക് അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.
(ബുഖാരി:1442, മുസ്ലിം:1010)
ﻫَٰٓﺄَﻧﺘُﻢْ ﻫَٰٓﺆُﻻَٓءِ ﺗُﺪْﻋَﻮْﻥَ ﻟِﺘُﻨﻔِﻘُﻮا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻓَﻤِﻨﻜُﻢ ﻣَّﻦ ﻳَﺒْﺨَﻞُ ۖ ﻭَﻣَﻦ ﻳَﺒْﺨَﻞْ ﻓَﺈِﻧَّﻤَﺎ ﻳَﺒْﺨَﻞُ ﻋَﻦ ﻧَّﻔْﺴِﻪِۦ ۚ ﻭَٱﻟﻠَّﻪُ ٱﻟْﻐَﻨِﻰُّ ﻭَﺃَﻧﺘُﻢُ ٱﻟْﻔُﻘَﺮَآءُ ۚ ﻭَﺇِﻥ ﺗَﺘَﻮَﻟَّﻮْا۟ ﻳَﺴْﺘَﺒْﺪِﻝْ ﻗَﻮْﻣًﺎ ﻏَﻴْﺮَﻛُﻢْ ﺛُﻢَّ ﻻَ ﻳَﻜُﻮﻧُﻮٓا۟ ﺃَﻣْﺜَٰﻠَﻜُﻢ
ഹേ കൂട്ടരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.(ഖു൪ആന്‍:47/38)
ചുരുക്കത്തില്‍, സമ്പത്ത് ഒരു ഒരു പരീക്ഷണം മാത്രമാണെന്ന് നാം മനസ്സിലാക്കുക. ഈ പരീക്ഷണത്തിൽ വിജയം നേടിയവരത്രേ ഭാഗ്യവാൻമാർ. ഇതിൽ പരാജയപ്പെട്ടവരത്രെ നി൪ഭാഗ്യവാൻമാർ. വിജയം നേടുവാനുള്ള മാർഗമാണു ധനം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കൽ. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
قـال الإمـام ابـن القيـم رحمـه اللّـه تعالـﮯ : لـو علـم المتصـدق أن صدقتـه تقـ؏ فـي يـد اللّـه قبـل يـد الفقيـر لڪانـت لـذة المعطـي أڪثـر مـن لـذة الآخـذ.
ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: “ദാനം ചെയ്യുന്നവന്‍, തീര്‍ച്ചയായും അവന്‍റെ ദാനം ദരിദ്രന്‍റെ കയ്യില്‍ (എത്തുന്നതിന്) മുമ്പ് അല്ലാഹുവിന്‍റെ കയ്യില്‍ എത്തുന്നു (എന്നകാര്യം) മനസിലാക്കിയിരുന്നുവെങ്കില്‍, (ആ ദാനം) സ്വീകരിച്ചവന്‍റെ ആനന്ദത്തേക്കാള്‍ അധികം ആനന്ദം അത് നല്‍കിയവന് ആയേനെ”. (മദാരിജുസ്സാലിക്കീൻ – 1/26)