1. കൊടുത്തത് എടുത്തു പറയുക
2. ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവും സ്വൈര്യക്കേടും വരുത്തുക
3. അന്യരെ കാണിക്കുവാനും അവ൪ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവ൪ത്തിക്കുക
ഈ മൂന്ന് കാര്യങ്ങളും ദാന ധ൪മ്മങ്ങളെ നിഷ്ഫലമാക്കുമെന്നും അവയില്‍ നിന്ന് സുരക്ഷിതമാകുകയും അല്ലാഹുവിന്റെ മാ൪ഗത്തിലായിരിക്കുകയും ചെയ്തെങ്കിലേ അവ പ്രതിഫലം അ൪ഹിക്കുകയുള്ളൂവെന്നും അങ്ങനെയുള്ള ധന വ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫലം ഒരുക്കി വെച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗُﺒْﻄِﻠُﻮا۟ ﺻَﺪَﻗَٰﺘِﻜُﻢ ﺑِﭑﻟْﻤَﻦِّ ﻭَٱﻷَْﺫَﻯٰ ﻛَﭑﻟَّﺬِﻯ ﻳُﻨﻔِﻖُ ﻣَﺎﻟَﻪُۥ ﺭِﺋَﺎٓءَ ٱﻟﻨَّﺎﺱِ ﻭَﻻَ ﻳُﺆْﻣِﻦُ ﺑِﭑﻟﻠَّﻪِ ﻭَٱﻟْﻴَﻮْﻡِ ٱﻻْءَﺧِﺮِ ۖ ﻓَﻤَﺜَﻠُﻪُۥ ﻛَﻤَﺜَﻞِ ﺻَﻔْﻮَاﻥٍ ﻋَﻠَﻴْﻪِ ﺗُﺮَاﺏٌ ﻓَﺄَﺻَﺎﺑَﻪُۥ ﻭَاﺑِﻞٌ ﻓَﺘَﺮَﻛَﻪُۥ ﺻَﻠْﺪًا ۖ ﻻَّ ﻳَﻘْﺪِﺭُﻭﻥَ ﻋَﻠَﻰٰ ﺷَﻰْءٍ ﻣِّﻤَّﺎ ﻛَﺴَﺒُﻮا۟ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟْﻜَٰﻔِﺮِﻳﻦَ
സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:2/264)
മിനുസമുള്ള ഒരു പാറയിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ ഒരു കനത്ത മഴ പതിച്ചാല്‍ ആ മണ്ണ് പിന്നെ അവിടെ ഒട്ടും ബാക്കി ഉണ്ടാകില്ലല്ലോ.അതുപോലെയാണ് അങ്ങനെയുള്ളവരുടെ ദാനധര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവ൪ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ”ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ” قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ . قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ” الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ”
അബൂദ൪റില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ സംസ്ക്കാരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. അബൂദ൪റ്(റ) പറയുന്നു: നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ, അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ പറഞ്ഞു. വസ്ത്രം (നെരിയാണിക്ക് താഴെ)വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)
കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നുവെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﻗَﻮْﻝٌ ﻣَّﻌْﺮُﻭﻑٌ ﻭَﻣَﻐْﻔِﺮَﺓٌ ﺧَﻴْﺮٌ ﻣِّﻦ ﺻَﺪَﻗَﺔٍ ﻳَﺘْﺒَﻌُﻬَﺎٓ ﺃَﺫًﻯ ۗ ﻭَٱﻟﻠَّﻪُ ﻏَﻨِﻰٌّ ﺣَﻠِﻴﻢٌ
കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:2/263)
4. കുഫ്റ് (സത്യനിഷേധം)
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടാണ് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ സമ്പത്ത് ചിലവഴിക്കേണ്ടത്.സത്യവിശ്വാസം സ്വീകരിച്ച് ജീവിക്കുന്നവ൪ക്ക് മാത്രമേ പരലോകത്ത് അല്ലാഹു പ്രതിഫലം നല്‍കുകയുള്ളൂ. അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരുടെ ദാന ധ൪മ്മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുകയില്ല.
إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۚ هُمْ فِيهَا خَٰلِدُونَ
مَثَلُ مَا يُنفِقُونَ فِى هَٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷ നേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
ഈ ഐഹിക ജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു. (ഖു൪ആന്‍:3/116-117)
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﻣَﺎﺗُﻮا۟ ﻭَﻫُﻢْ ﻛُﻔَّﺎﺭٌ ﻓَﻠَﻦ ﻳُﻘْﺒَﻞَ ﻣِﻦْ ﺃَﺣَﺪِﻫِﻢ ﻣِّﻞْءُ ٱﻷَْﺭْﺽِ ﺫَﻫَﺒًﺎ ﻭَﻟَﻮِ ٱﻓْﺘَﺪَﻯٰ ﺑِﻪِۦٓ ۗ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ ﻭَﻣَﺎ ﻟَﻬُﻢ ﻣِّﻦ ﻧَّٰﺼِﺮِﻳﻦَ
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖു൪ആന്‍:3/91)
5. ശി൪ക്ക് (അല്ലാഹുവില്‍ പങ്ക് ചേ൪ക്കല്‍)
ശി൪ക്കില്‍ (അല്ലാഹുവില്‍ പങ്ക് ചേ൪ത്ത്) ജീവിച്ച് മരിച്ച് പോകുന്നവന്‍ കാലാകാലം നരകത്തില്‍ ആയിരിക്കുമെന്ന് ഖു൪ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട കാര്യമാണ്. ഇങ്ങനെയുള്ള ഒരാള്‍ എന്ത് നന്‍മ ചെയ്തിട്ടുണ്ടെങ്കിലും പരലോകത്ത് അതിന്റെ പ്രതിഫലം ലഭിക്കുകയില്ല. അയാളുടെ സ്വദഖകള്‍ക്ക് പരലോകത്ത് യാതൊരു വിലയും കല്‍പിക്കുകയില്ല.
ഒരിക്കലും ശിർക്ക് ചെയ്യാത്ത നബിമാരെ സംബന്ധച്ചുപോലും അല്ലാഹു പറയുന്നത് നോക്കുക:
وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ
അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു (ഖു൪ആന്‍: 6/88)
മുഹമ്മദ് നബി (സ്വ)യോട് അല്ലാഹു പറയുന്നു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
(ഖു൪ആന്‍: 39/65)
6. നിഫാഖ് (കാപട്യം)
ﻭَﻣَﺎ ﻣَﻨَﻌَﻬُﻢْ ﺃَﻥ ﺗُﻘْﺒَﻞَ ﻣِﻨْﻬُﻢْ ﻧَﻔَﻘَٰﺘُﻬُﻢْ ﺇِﻻَّٓ ﺃَﻧَّﻬُﻢْ ﻛَﻔَﺮُﻭا۟ ﺑِﭑﻟﻠَّﻪِ ﻭَﺑِﺮَﺳُﻮﻟِﻪِۦ ﻭَﻻَ ﻳَﺄْﺗُﻮﻥَ ٱﻟﺼَّﻠَﻮٰﺓَ ﺇِﻻَّ ﻭَﻫُﻢْ ﻛُﺴَﺎﻟَﻰٰ ﻭَﻻَ ﻳُﻨﻔِﻘُﻮﻥَ ﺇِﻻَّ ﻭَﻫُﻢْ ﻛَٰﺮِﻫُﻮﻥَ
അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്. (ഖു൪ആന്‍:9/54)
നിഷ്‌കളങ്കമായ സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സന്‍മനസ്സോടുകൂടി ചെയ്യുന്ന സല്‍ക്കര്‍മങ്ങളും ദാനധര്‍മങ്ങളും മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളുവെന്ന് അല്ലാഹു പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്
إِنَّمَا يَتَقَبَّلُ الَّلهُ مِنَ الْمُتَّقِين
സുക്ഷ്‌മത പാലിക്കുന്നവരില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5/27)