1. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രമാണ് സദഖ ചെയ്യേണ്ടത്
ഏതൊരു ക൪മവും ആല്ലാഹു സ്വീകരിക്കണമെങ്കില്‍ അത് ഇഖ്’ലാസോടെയും (അല്ലാഹുവിന് വേണ്ടി മാത്രം) സുന്നത്തിന്റെ അടിസ്ഥാനത്തിലും (നബിചര്യ അനുസരിച്ച്) ആയിരിക്കണം. അല്ലാഹുവിന്റെ മാ൪ഗത്തില്‍ ധനം ചെലവഴിക്കുമ്പോഴും ഇത് ബാധകമാണ്.
ﻭَﻣَﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢُ ٱﺑْﺘِﻐَﺎٓءَ ﻣَﺮْﺿَﺎﺕِ ٱﻟﻠَّﻪِ ﻭَﺗَﺜْﺒِﻴﺘًﺎ ﻣِّﻦْ ﺃَﻧﻔُﺴِﻬِﻢْ ﻛَﻤَﺜَﻞِ ﺟَﻨَّﺔٍۭ ﺑِﺮَﺑْﻮَﺓٍ ﺃَﺻَﺎﺑَﻬَﺎ ﻭَاﺑِﻞٌ ﻓَـَٔﺎﺗَﺖْ ﺃُﻛُﻠَﻬَﺎ ﺿِﻌْﻔَﻴْﻦِ ﻓَﺈِﻥ ﻟَّﻢْ ﻳُﺼِﺒْﻬَﺎ ﻭَاﺑِﻞٌ ﻓَﻄَﻞٌّ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺑَﺼِﻴﺮٌ
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിനൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:2/265)
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്റെ സന്ദേശങ്ങളിലും വാഗദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢീകരണമായിക്കൊണ്ടും സല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തില്‍ അല്ലാഹു വിവരിക്കുന്നു. സാധാരണമായ നിലപ്പരപ്പില്‍ നിന്നും കുറേ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മേട്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തില്‍നിന്ന് ശുദ്ധമായിരിക്കുന്നതുകൊണ്ട് അതിലെ കായ്കനികള്‍ക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടായിരിക്കുമല്ലോ. കൊടുക്കുന്ന വളങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാല്‍, ഇതരതോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്റെ രണ്ടിരട്ടി ഫലം അതില്‍നിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാലും കുറേയൊക്കെ ഫലം ആ തോട്ടം നല്‍കാതിരിക്കുകയില്ല. ഇങ്ങനെ തന്നെയാണ് അവരുടെ ദാനധര്‍മങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവര്‍ ചെലവ് ചെയ്യുന്നത്. അവരുടെ ഉദ്ദേശ്യശുദ്ധിയും വിശ്വാസ ദൃഢതയും എത്രക്ക് കൂടുതലാകുന്നുവോ അതനുസരിച്ച് ആ ഫലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്ന് സാരം. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും നിലപാടും മന:സ്ഥിതിയും സസൂക്ഷ്മം അല്ലാഹു കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നു എന്നുംകൂടി അവസാനം ഓര്‍മിപ്പിച്ചിരിക്കുന്നു.
ﻟَّﻴْﺲَ ﻋَﻠَﻴْﻚَ ﻫُﺪَﻯٰﻫُﻢْ ﻭَﻟَٰﻜِﻦَّ ٱﻟﻠَّﻪَ ﻳَﻬْﺪِﻯ ﻣَﻦ ﻳَﺸَﺎٓءُ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﻸَِﻧﻔُﺴِﻜُﻢْ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮﻥَ ﺇِﻻَّ ٱﺑْﺘِﻐَﺎٓءَ ﻭَﺟْﻪِ ٱﻟﻠَّﻪِ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻳُﻮَﻑَّ ﺇِﻟَﻴْﻜُﻢْ ﻭَﺃَﻧﺘُﻢْ ﻻَ ﺗُﻈْﻠَﻤُﻮﻥَ
അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല.എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടി തന്നെയാണ്.അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:2/272)
ദഅവത്ത് ഓരോ മനുഷ്യന്റേയും ബാധ്യതയാണ്. സത്യം ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കല്‍ മാത്രമേ ഓരോരുത്ത൪ക്കും ബാധ്യതയുള്ളൂ. അവരെ അതിന് നി൪ബന്ധിക്കുകയോ ജനങ്ങള്‍ സത്യവിശ്വാസത്തിലേക്ക് വരുന്നതിന് വേണ്ടി ദാനധ൪മ്മങ്ങള്‍ കൊടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് അല്ലാഹു അറിയിക്കുന്നു. അവര്‍ സന്‍മാര്‍ഗം സ്വീകരിച്ചിട്ടില്ലാത്തതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. അക്കാര്യം അല്ലാഹുവും അവരും തമ്മില്‍ ആയിക്കൊള്ളും. നിങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് മാത്രമായിരിക്കണം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊരു ദാനധര്‍മവും അതെത്ര നിസ്സാരമായതായാലും ശരി ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ തന്നെയാണ് ആസ്വദിക്കുക. ഒന്നും അല്ലാഹു പാഴാക്കുകയില്ല.
قال الإمام ابن القيم رحمه الله : لو علِم المتصدق أن صدقته تقع في يد الله قبل يد الفقير لكانت لذة المعطي أكثر من لذة الآخذ
ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ദാനധർമ്മം ചെയ്യുന്നവൻ തന്റെ ധർമ്മം ദരിദ്രന്റെ കരങ്ങളിൽ എത്തും മുമ്പ് അല്ലാഹുവിന്റെ കരങ്ങളിൽ എത്തും എന്ന കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ വാങ്ങുന്നവനെക്കാളും കൂടുതൽ ആസ്വാദനം കൊടുക്കുന്നവന് ലഭിക്കുമായിരുന്നു. (മദാരിജുസ്സാലിക്കീൻ – 1/26)
2. ദാനധര്‍മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാവുന്നതാണ്.
ദാനധര്‍മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാവുന്നതാണ്.രഹസ്യമായി ചെയ്യുന്നതിനാണ് കൂടുതല്‍ പ്രതിഫലം.പരസ്യമായി ചെയ്യുമ്പോഴും അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രമേ ലക്ഷ്യമാക്കാവൂ. കാരണം പരസ്യമായി ചെയ്യുമ്പോള്‍ ‘രിയാഉ’ വരാനുള്ള സാധ്യത ഏറെയാണ്.
ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചു കളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:2/271)
3. ഏറ്റവും നല്ല വസ്തുവാണ് ചെലവഴിക്കേണ്ടത്
അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.അല്ലാതെ കീറിയതും പഴയതുമായ നോട്ടുകളോ ഇഷ്ടപ്പെടാത്ത വസ്ത്രങ്ങളോ മോശമായ മറ്റ് വസ്തുക്കളോ അല്ല ചെലവഴിക്കേണ്ടത്.ആര് കണ്ടാലും കൊതിക്കുന്ന ആരും ആഗ്രഹിക്കുന്ന മൂല്യവും വിലയുള്ളതുമാണ് ചെലവഴിക്കേണ്ടത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻃَﻴِّﺒَٰﺖِ ﻣَﺎ ﻛَﺴَﺒْﺘُﻢْ ﻭَﻣِﻤَّﺎٓ ﺃَﺧْﺮَﺟْﻨَﺎ ﻟَﻜُﻢ ﻣِّﻦَ ٱﻷَْﺭْﺽِ ۖ ﻭَﻻَ ﺗَﻴَﻤَّﻤُﻮا۟ ٱﻟْﺨَﺒِﻴﺚَ ﻣِﻨْﻪُ ﺗُﻨﻔِﻘُﻮﻥَ ﻭَﻟَﺴْﺘُﻢ ﺑِـَٔﺎﺧِﺬِﻳﻪِ ﺇِﻻَّٓ ﺃَﻥ ﺗُﻐْﻤِﻀُﻮا۟ ﻓِﻴﻪِ ۚ ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻏَﻨِﻰٌّ ﺣَﻤِﻴﺪٌ
സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക. (ഖു൪ആന്‍:2/267)
അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.കാരണം നാം ചെലവഴിക്കുന്നതിനെ കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നു.
ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﻧَّﻔَﻘَﺔٍ ﺃَﻭْ ﻧَﺬَﺭْﺗُﻢ ﻣِّﻦ ﻧَّﺬْﺭٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﻳَﻌْﻠَﻤُﻪُۥ ۗ ﻭَﻣَﺎ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﻣِﻦْ ﺃَﻧﺼَﺎﺭٍ
നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്. അക്രമകാരികള്‍ക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല. (ഖു൪ആന്‍:2/270)
4. ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവാണ് ചെലവഴിക്കേണ്ടത്
അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുമ്പോള്‍ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്പാദ്യമാണ് ചെലവഴിക്കേണ്ടത്.
ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦ ﺷَﻰْءٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍:3/92)
ഈ വചനം അവതരിച്ചപ്പോള്‍, അത് നബി ﷺ യുടെ സ്വഹാബികളില്‍ വരുത്തിയ പ്രതികരണങ്ങള്‍ വമ്പിച്ചതായിരുന്നു.
عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ يَقُولُ كَانَ أَبُو طَلْحَةَ أَكْثَرَ أَنْصَارِيٍّ بِالْمَدِينَةِ مَالاً مِنْ نَخْلٍ، وَكَانَ أَحَبُّ مَالِهِ إِلَيْهِ بَيْرَحَاءَ مُسْتَقْبِلَةَ الْمَسْجِدِ، وَكَانَ النَّبِيُّ صلى الله عليه وسلم يَدْخُلُهَا وَيَشْرَبُ مِنْ مَاءٍ فِيهَا طَيِّبٍ. قَالَ أَنَسٌ فَلَمَّا نَزَلَتْ {لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ} قَامَ أَبُو طَلْحَةَ فَقَالَ يَا رَسُولَ اللَّهِ إِنَّ اللَّهَ يَقُولُ {لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ} وَإِنَّ أَحَبَّ أَمْوَالِي إِلَىَّ بِيرُحَاءَ، وَإِنَّهَا صَدَقَةٌ لِلَّهِ أَرْجُو بِرَّهَا وَذُخْرَهَا عِنْدَ اللَّهِ، فَضَعْهَا حَيْثُ أَرَاكَ اللَّهُ. فَقَالَ بَخْ، ذَلِكَ مَالٌ رَابِحٌ ـ أَوْ رَايِحٌ ـ شَكَّ ابْنُ مَسْلَمَةَ وَقَدْ سَمِعْتُ مَا قُلْتَ، وَإِنِّي أَرَى أَنْ تَجْعَلَهَا فِي الأَقْرَبِينَ”. قَالَ أَبُو طَلْحَةَ أَفْعَلُ ذَلِكَ يَا رَسُولَ اللَّهِ. فَقَسَمَهَا أَبُو طَلْحَةَ فِي أَقَارِبِهِ وَفِي بَنِي عَمِّهِ”
അനസ് (റ) പറയുകയാണ് : അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹത്ത് (റ). അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ ( بَيْرُحاء ) എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബി ﷺ അതില്‍ പ്രവേശിക്കലും അതിലെ നല്ല ജലം കുടിക്കലും പതിവുണ്ടായിരുന്നു. … لَنْ تَنَالوُا എന്ന ഈ വചനം അവതരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എന്റെ സ്വത്തില്‍ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടത് ‘ബൈറുഹാ’ ആകുന്നു. അത് അല്ലാഹുവിന് വേണ്ടിയുള്ള ധര്‍മമാകുന്നു. അല്ലാഹുവിങ്കല്‍ വെച്ച് അതിന്റെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിച്ച പ്രകാരം അങ്ങുന്ന് അതിനെ (വേണ്ടുന്ന വിഷയത്തില്‍) നിശ്ചയിച്ചു കൊള്ളുക.’ അപ്പോള്‍, നബി ﷺ പറഞ്ഞു: ‘ അത് ലാഭകരമായ ധനം, ലാഭകരമായ ധനം’ .താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു. താങ്കള്‍ അത് അടുത്ത കുടുംബങ്ങള്‍ക്ക് വേണ്ടി (ധര്‍മമായി) വെക്കുവാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അബൂത്വല്‍ഹത്ത് (റ) പറഞ്ഞു: ‘ഞാന്‍ അങ്ങനെ ചെയ്തുകൊള്ളാം.’ അങ്ങനെ, അദ്ദേഹം അത് തന്റെ അടുത്ത കുടുംബങ്ങള്‍ക്കും, പിതൃവ്യപുത്രന്‍മാര്‍ക്കുമായി ഭാഗിച്ചു കൊടുത്തു. ( ബുഖാരി:2769)
5. സ്വദഖ നല്‍കല്‍ ഈമാനിന്റെ തെളിവാകുന്നു
عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : …وَالصَّدَقَةُ بُرْهَانٌ
അബൂ മാലികില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: …. സ്വദഖ തെളിവാകുന്നു(പ്രമാണമാകുന്നു) (മുസ്ലിം:223)
قال الشيخ ابن عثيمين رحمه الله :”بُرْهَانٌ” أيْ: دَلِيلٌ عَلَى صِدْقِ إيمَانِ المُتَصَدِّقِ
ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: പ്രമാണം (തെളിവ് ) എന്ന് വെച്ചാൽ: സ്വദഖ നൽകിയ വ്യക്തിയുടെ ഈമാനിന്റെ സത്യസന്ധതക്കുള്ള തെളിവാകുന്നു എന്നാണ്. (ശറഹുല്‍ അ൪ബഈന നവവിയ:246)
قال الإمَامُ النَّوَوِي –رحمه اللهُ- :الصَّدَقَةُ حُجَّةٌ عَلَى إيمَانِ فَاعِلِهَا، فَإنَّ المُنَافِقَ يَمْتَنِعُ مِنهَا لِكَوْنِهِ لَا يَعْتَقِدُهَا فَمَنْ تَصَدَّقَ اسْتَدَلَّ بِصَدَقَتِهِ عَلَى صِدْقِ إيمَانِهِ، وَﷲُ أعْلَمُ
ഇമാം നവവി(റ) പറഞ്ഞു: സ്വദഖ അത് നൽകിയവന്റെ ഈമനിനുള്ള തെളിവാണ്.കാരണം മുനാഫിഖ് അതിൽ (സ്വദഖയിൽ) വിശ്വാസമില്ലാത്തതിനാൽ (സ്വദഖ കൊടുക്കാതെ) അതിൽ നിന്ന് മാറിനിൽക്കും. ആരെങ്കിലും സ്വദഖ കൊടുത്താൽ തന്റെ സ്വദഖ മുഖേന അവന്റെ ഈമാനിന്റെ സത്യസന്ധതക്ക് അവന് തെളിവാക്കാം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവന്‍.
(ശറഹ് മുസ്ലിം :3/101)
6. സ്വദഖയുടെ വലിപ്പമല്ല, നിയത്താണ് പ്രധാനം
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” سَبَقَ دِرْهَمٌ مِائَةَ أَلْفٍ ” . قَالُوا يَا رَسُولَ اللَّهِ وَكَيْفَ قَالَ ” رَجُلٌ لَهُ دِرْهَمَانِ فَأَخَذَ أَحَدَهُمَا فَتَصَدَّقَ بِهِ وَرَجُلٌ لَهُ مَالٌ كَثِيرٌ فَأَخَذَ مِنْ عُرْضِ مَالِهِ مِائَةَ أَلْفٍ فَتَصَدَّقَ بِهَا
അബു ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു: ഒരു ദിർഹം ഒരു ലക്ഷം ദിർഹമിനെ മുൻകടന്നിരിക്കുന്നു.അവർ (സ്വഹാബത്ത്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ.. എങ്ങിനെയാണത് ?അദ്ദേഹം (നബി ﷺ) പറഞ്ഞു: ഒരാളുടെ അടുത്ത് രണ്ട് ദിർഹമുണ്ട് അതിൽ നിന്ന് ഒന്നെടുത്ത് അദ്ദേഹം സ്വദഖ കൊടുത്തു. മറ്റൊരാൾക്ക് ധാരാളം സമ്പത്തുണ്ട്, അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു ഭാഗത്തിൽനിന്ന് ഒരു ലക്ഷം ദിർഹം എടുത്ത് സ്വദഖ കൊടുത്തു. (സുനനു ന്നസാഇ : 2528)
7. മരണം വന്നെത്തുന്നതിന് മുമ്പ് ചെലവഴിക്കുക
ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﻭَﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻣَّﺎ ﺭَﺯَﻗْﻨَٰﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﺃَﺣَﺪَﻛُﻢُ ٱﻟْﻤَﻮْﺕُ ﻓَﻴَﻘُﻮﻝَ ﺭَﺏِّ ﻟَﻮْﻻَٓ ﺃَﺧَّﺮْﺗَﻨِﻰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻓَﺄَﺻَّﺪَّﻕَ ﻭَﺃَﻛُﻦ ﻣِّﻦَ ٱﻟﺼَّٰﻠِﺤِﻴﻦَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്.(ഖു൪ആന്‍:63/10)
ആ സമയത്തെ ഖേദം കൊണ്ട് യാതൊരു ഫലവുമില്ലെന്നും സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് ദാനധർമാദികളിൽ പിന്നോക്കമായിരിക്കുവാൻ പറ്റുകയില്ലെന്നും ഇതിൽനിന്നും മനസ്സിലാക്കാം.
മാത്രവുമല്ല മരണ സമയത്തുള്ള ദാനധ൪മ്മം കൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം മരണ സമയമാകുമ്പോള്‍ തന്റെ സമ്പത്ത് അനന്തരാവകാശികളുടേതായി തീരുന്നതാണ്.
وَلاَ تُمْهِلْ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: …………..നീ ദാനം നൽകുന്നതിനെ വെച്ച് താമസിപ്പിക്കരുത്. മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ നീ പറയും: ഇത്ര ഇന്നവന് കൊടുക്കണം, ഇത്ര ഇന്നവന് എന്നൊക്കെ. എക്ഷെ, അപ്പോഴേക്കും അത് മറ്റ് ചിലരുടേതായിക്കഴിയുമല്ലോ.(ബുഖാരി: 2748)
8. സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ
(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍:3/134)
സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ധനം ചിലവഴിക്കുക. അതായത്, സുഖ ദുഃഖമെന്നോ, ക്ഷേമ ക്ഷാമമെന്നോ വ്യത്യാസമില്ലാതെ കഴിവനുസരിച്ചും സന്ദര്‍ഭ മനുസരിച്ചും സല്‍ക്കാര്യങ്ങളില്‍ ചിലവഴിക്കുക.
9. സമ്പന്നാവസ്ഥയിലും ദാരിദ്ര്യാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക
عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” عَلَى كُلِّ مُسْلِمٍ صَدَقَةٌ ”. قَالُوا فَإِنْ لَمْ يَجِدْ قَالَ ” فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ”. قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ” فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ”. قَالُوا فَإِنْ لَمْ يَفْعَلْ قَالَ ” فَيَأْمُرُ بِالْخَيْرِ ”. أَوْ قَالَ ” بِالْمَعْرُوفِ ”. قَالَ فَإِنْ لَمْ يَفْعَلْ قَالَ ” فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ”.
അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്യൽ എല്ലാ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അവർ ചോദിച്ചു: ഒരാളുടെ അടുക്കൽ ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ അവൻ എങ്ങനെ ധർമ്മം ചെയ്യും? നബി ﷺ പറഞ്ഞു: അവൻ സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യണം. അവനബി ﷺ ർ ചോദിച്ചു: അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അക്രമിക്കപ്പെട്ടവനെ സഹായിക്കണം. അവർ ചോദിച്ചു. അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ അവൻ നൻമ കല്‍പിക്കട്ടെ. അതിനും സാധിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവൻ തിൻമ ചെയ്യാതിരിക്കട്ടെ. തീർച്ചയായും അതും അവനുള്ള ധർമ്മമാണ്(ബുഖാരി: 6022)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ، أَىُّ الصَّدَقَةِ أَفْضَلُ قَالَ : أَنْ تَصَدَّقَ وَأَنْتَ صَحِيحٌ حَرِيصٌ. تَأْمُلُ الْغِنَى، وَتَخْشَى الْفَقْرَ
അബൂഹുറൈറ(റ) പറയുന്നു: ഒരാൾ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഏത് ദാനമാണ് ഏറ്റവും ശ്രേഷ്ഠകരം? നബി ﷺ പറഞ്ഞു: നീ ആരോഗ്യവാനായിരിക്കുകയും, പണത്തോട് ആർത്തിയുള്ളവനാവുകയും, ഐശ്വര്യം ആഗ്രഹിക്കുകയും ദാരിദ്ര്യത്തെ ഭയക്കുകയും ചെയ്യുമ്പോൾ നൽകുന്ന ദാനം… (ബുഖാരി: 2748)
10. ഏറ്റവും പുണ്യകരമായ ദാനം
عَنْ أَبِى هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَىُّ الصَّدَقَةِ أَعْظَمُ أَجْرًا قَالَ : أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ، تَخْشَى الْفَقْرَ وَتَأْمُلُ الْغِنَى، وَلاَ تُمْهِلُ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا، وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്‍റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ, ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി ﷺ പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റേതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി:1419)
11. കുടുംബക്കാ൪ക്കും ബന്ധുക്കള്‍ക്കും ചെലവഴിക്കുന്നത് ഏറെ പുണ്യകരമാണ്
അല്ലാഹുവില്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് ആരെങ്കിലും കുടുംബത്തിന് ചെലവഴിക്കുകയാണെങ്കില്‍ അത് സ്വദഖയായി പരിഗണിക്കും.
عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
അബു മസ്‌ഊദ്(റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി:58)
കുടുംബക്കാ൪ക്കും ബന്ധുക്കള്‍ക്കും ചെലവഴിക്കുന്നതിന് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.ഒന്ന് സ്വദഖയ കൊടുത്തതിന്റേയും മറ്റൊന്ന് കുടുംബ ബന്ധം ചേ൪ത്തതിന്റേയും പ്രതിഫലം.
ﻳَﺴْـَٔﻠُﻮﻧَﻚَ ﻣَﺎﺫَا ﻳُﻨﻔِﻘُﻮﻥَ ۖ ﻗُﻞْ ﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦْ ﺧَﻴْﺮٍ ﻓَﻠِﻠْﻮَٰﻟِﺪَﻳْﻦِ ﻭَٱﻷَْﻗْﺮَﺑِﻴﻦَ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ۗ ﻭَﻣَﺎ ﺗَﻔْﻌَﻠُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖു൪ആന്‍:2/215)
قال الشيخ ابن عثيمين رحمه الله: الصدقة على المرأة والأهل الذين تجب نفقاتهم أفضل من صدقة التطوع؛ لأن الصدقة على الأهل قيام بالواجب، والقيام بالواجب أحب إلى الله تعالى من القيام بالتطوع، كما جاء في الحديث القدسي الصحيح: “وما تقرب إلي عبدي بشيء أحب إلي مما افترضت عليه
ശൈഖ് ഇബ്നു ഉഥൈമീൻ (رحمه الله) പറഞ്ഞു: ഭാര്യയ്ക്കും, ചെലവിന് കൊടുക്കൽ നിർബന്ധമായ മറ്റു വീട്ടുകാർക്കും നൽകുന്ന സ്വദഖയാണ് അന്യർക്ക് കൊടുക്കുന്ന ഐച്ഛീകമായ സ്വദഖകളെക്കാൾ ഉത്തമം. കാരണം കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ നിർബന്ധബാധ്യതാ നിർവഹണമാണ്. നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കലാണ് ഐച്ഛീകമായ കർമ്മങ്ങൾ ചെയ്യുന്നതിനെക്കാൾ അല്ലാഹുവിന് പ്രിയങ്കരമായിട്ടുള്ളത്. ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട് :” ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളെക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊരു കർമ്മവുമായും എന്റെയടിമ എന്നിലേക്ക് അടുത്തിട്ടില്ല. (അത്ത’അലീഖു അലാ സ്വഹീഹിൽ ബുഖാരി: 1/200)
12. സമ്പത്ത് ഒരു പരീക്ഷണമാണ്
ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎٓ ﺃَﻣْﻮَٰﻟُﻜُﻢْ ﻭَﺃَﻭْﻟَٰﺪُﻛُﻢْ ﻓِﺘْﻨَﺔٌ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻋِﻨﺪَﻩُۥٓ ﺃَﺟْﺮٌ ﻋَﻈِﻴﻢٌ
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:8/28)
അല്ലാഹു മനുഷ്യന് നല്‍കിയ വമ്പിച്ച അനുഗ്രഹമാണ് സമ്പത്ത്. അതോടൊപ്പം സമ്പത്ത് ഒരു പരീക്ഷണവുമാണ്. അത് അല്ലാഹുവിന്റെ കല്പനക്ക് വിധേയമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് ഗുണകരമാണ്.അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമായി ചെലവഴിക്കുകയാണെങ്കല്‍ അതവന് നാശവുമായിരിക്കും. സാധുക്കളായ ആളുകള്‍ക്ക് അതില്‍ നിന്നും കൊടുക്കുന്നുണ്ടോയെന്ന് അല്ലാഹു നമ്മെ വീക്ഷിക്കുന്നുണ്ട്. അത് ചിലവഴിക്കുന്നേടത്തോളം കാലം അത് നിലനില്‍ക്കുകയും ചിലവഴിക്കാത്തപ്പോള്‍ അത് മറ്റുള്ളവരിലേക്ക് അല്ലാഹു കൈമാറുന്നതുമാണ്.
عن ابن عمر رضي الله عنهما، قال: قال رسول الله ﷺ: إِنَّ لِلّهِ عِبَادًا اخْتَصَّهُمْ بِالنِّعَمِ لِمَنَافِعِ العِبَادِ، يُقِرُّهُمْ فِيهَا مَا بَذَلُوهَا، فَإذَا مَنَعُوهَا نَزَعَهَا مِنْهُمْ، فَحَوَّلَهَا إلَى غَيْرِهِمْ
ഇബ്നു ഉമറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ വേണ്ടി (സമ്പത്ത് പോലെയുള്ള) അനുഗ്രഹങ്ങൾ കൊണ്ട് (അല്ലാഹു) പ്രത്യേകമാക്കിയ ചില അടിമകൾ തീർച്ചയായും അല്ലാഹുവിനുണ്ട്. (സമ്പത്ത് പോലെയുള്ള അനുഗ്രഹങ്ങൾ) അവർ അത് ചിലവഴിക്കുന്നേടത്തോളം കാലം അവരെ അതിൽ(അല്ലാഹു) നിലനിർത്തും. അവർ അത് (ചിലവഴിക്കാതെ) തടഞ്ഞുവെച്ചാൽ അവരിൽ നിന്നത് ഊരിയെടുത്ത് മറ്റുള്ളവരിലേക്ക് അത് മാറ്റിക്കൊടുക്കും ( ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ആ അനുഗ്രഹങ്ങൾ അല്ലാഹു കൈമാറും) (ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ് : 2164)
13. അ൪ഹരായ അളുകള്‍ക്ക് കൊടുക്കുക
നാം ദാനധ൪മ്മങ്ങള്‍ നല്‍കുമ്പോള്‍ അത് അ൪ഹരായ അളുകള്‍ക്ക് തന്നെ നല്‍കേണ്ടതാണ്. പലപ്പോഴും നമ്മെ തേടി വരുന്നവ൪ക്കാണ് നാം സാധാരണ ദാനധ൪മ്മങ്ങള്‍ നല്‍കുന്നത്. യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരം ആളുകളെ നാം കണ്ടെത്തുക തന്നെ വേണം.
ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്.(ഖു൪ആന്‍:2/273)
قَالَ النَّبِيُّ صلى الله عليه وسلم ” لَيْسَ الْمِسْكِينُ الَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَلاَ اللُّقْمَتَانِ. إِنَّمَا الْمِسْكِينُ الَّذِي يَتَعَفَّفُ وَاقْرَءُوا إِنْ شِئْتُمْ يَعْنِي قَوْلَهُ {لاَ يَسْأَلُونَ النَّاسَ إِلْحَافًا}”
നബി ﷺ പറഞ്ഞു: ”ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി (നിങ്ങള്‍ ചെലവുചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവര്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നല്ലതായ ഏതൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).” (ബുഖാരി:4539)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ” . قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ” الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു’. (മുസ്‌ലിം:1039)
14.ദാനം നൽകിയത് തിരിച്ചു വാങ്ങാന്‍ പാടില്ല
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: الْعَائِدُ فِي هِبَتِهِ كَالْكَلْبِ يَقِيءُ، ثُمَّ يَعُودُ فِي قَيْئِهِ
ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം. നബി ﷺ അരുളി: ഒരാൾക്ക് ദാനം നൽകിയത് തിരിച്ചു വാങ്ങുന്നവൻ ചർദ്ധിച്ചത് ഭക്ഷിക്കുന്ന നായയെ പോലെയാണ്. (ബുഖാരി: 2589)
15. സ്വദഖ അമുസ്ലിംകള്‍ക്കും നല്‍കാം
ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:
أما الصدقة تطوع فلا بأس أن يعطاها الكافر الفقير الذي ليس حربي، يعني بيننا وبينهم أمان أو ذمة أو عهد لا بأس، يقول الله -جل وعلا- في كتابه العظيم في سورة الممتحنة: لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ(8) سورة الممتحنة. فأخبر سبحانه وتعالى- لا ينهانا عن هذا، يقول لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ, البر منها الصدقة، وقد قدمت أم أسماء بنت أبي بكر الصديق -رضي الله عنها- على النبي -صلى الله عليه وسلم- في المدينة في أيام الهدنة تسأل بنتها الصدقة والمساعدة، فاستأذنت أسماء النبي -صلى الله عليه وسلم- في ذلك فأذن لها أن تتصدق عليها وتحسن إليها، وقال: “صليها” فالمقصود أن الإحسان والصدقة على الفقراء من أقاربك الكفار أو من غيرهم لا بأس بذلك ………. أما إذا كان حرباً لنا في حال الحرب، فلا، لا نعطيهم شيئاً “
“നിര്‍ബന്ധദാനധര്‍മ്മമല്ലാത്ത ഐചിക ദാനധര്‍മ്മങ്ങള്‍ ദരിദ്രരായ അവിശ്വാസികള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. അഥവാ നമ്മെ അക്രമിക്കാത്ത നമുക്കും അവര്‍ക്കുമിടയില്‍ സമാധാനവും, പരസ്പര ഉടമ്പടിയും,`ധാരണയും നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ക്ക് ദാനം ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാഹു വിശുദ്ധഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” – [മുംതഹന : 8]. അല്ലാഹു നമ്മെ അതില്‍ നിന്നും വിലക്കിയിട്ടില്ല എന്നത് ഈ വചനത്തിലൂടെ നമ്മെ അറിയിച്ചിരിക്കുന്നു. അവന്‍ പറയുന്നു: “നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല”.പുണ്യം ചെയ്യുക എന്നതില്‍പ്പെട്ടതാണ് ദാനധര്‍മ്മങ്ങള്‍ നല്‍കല്‍. അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ സ്വിദ്ദീഖ് (റ) യുടെ മാതാവ് സന്ധി കാലഘട്ടത്തില്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ടും മദീനയില്‍ മകളുടെ പക്കലേക്ക് വന്നു. ആ സന്ദര്‍ഭത്തില്‍ അതിനനുവാദം ചോദിച്ചുകൊണ്ട് അസ്മാഅ് (റ) നബി ﷺ യുടെ പക്കല്‍ വന്നു. അവര്‍ക്ക് ദാനം ചെയ്യാന്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അവരോട് നന്മ ചെയ്യാനും “നീ അവരുമായി കുടുംബബന്ധം പുലര്‍ത്തുക” എന്നുമാണ് നബി ﷺ കല്പിച്ചത്. അതായത് തന്‍റെ ബന്ധുമിത്രാതികളോ അല്ലാത്തവരോ ആയ ദരിദ്രരായ അവിശ്വാസികളോട് നന്മയില്‍ വര്‍ത്തിക്കുന്നതിനും അവര്‍ക്ക് ദാനം ചെയ്യുന്നതിനും തെറ്റില്ലയെന്നര്‍ത്ഥം. എന്നാല്‍ വിശ്വാസികളുമായി സമാധാനത്തോടെ നിലകൊള്ളാതെ നമ്മോട് യുദ്ധം ചെയ്യുന്നവരായിരിക്കെ അവര്‍ക്ക് യാതൊന്നും തന്നെ നല്‍കാവതല്ല.”
16. സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്
عَنِ ابْنِ بُجَيْدٍ الأَنْصَارِيِّ، عَنْ جَدَّتِهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ رُدُّوا السَّائِلَ وَلَوْ بِظِلْفٍ ” . فِي حَدِيثِ هَارُونَ مُحْرَقٍ .
ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ അതെങ്കിലും കൊടുക്കൂ!
(നസാഇ 2565)