വ്യഭിചാരിയോട് സ്നേഹപൂർവ്വമുള്ള ഉപദേശം

THADHKIRAH

عَنْ أَبِي أُمَامَةَ رَضِيَ اَللَّهُ عَنْهُ قَالَ : إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، ائْذَنْ لِي بِالزِّنَا . فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ قَالُوا : مَهْ مَهْ ، فَقَالَ : ادْنُهْ ، فَدَنَا مِنْهُ قَرِيبًا ، قَالَ : فَجَلَسَ. قَالَ : أَتُحِبُّهُ لأُمِّكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأُمَّهَاتِهِمْ . قَالَ : أَفَتُحِبُّهُ لابْنَتِكَ؟ قَالَ : لا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ . قَالَ : أَفَتُحِبُّهُ لأُخْتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأَخَوَاتِهِمْ . قَالَ : أَفَتُحِبُّهُ لِعَمَّتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ . قَالَ : أَفَتُحِبُّهُ لِخَالَتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ . قَالَ : فَوَضَعَ يَدَهُ عَلَيْهِ وَقَالَ : اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ ، فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ

അബൂ ഉമാമയില്‍ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: ചുറുചുറുപ്പുള്ള ഒരു യാവാവ് നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം നല്‍കണം.

അപ്പോള്‍ ജനങ്ങളെല്ലാം അയാളെ തടഞ്ഞു. അവ൪ പറഞ്ഞു: ‘മിണ്ടാതിരി’. അപ്പോള്‍ നബി ﷺ പറഞ്ഞു: അദ്ദേഹത്തെ വിടുക. നബി ﷺ അദ്ദേഹത്തെ തന്നോട് ചേ൪ത്ത് നി൪ത്തി, എന്നിട്ട് അവനോട് ഇരിക്കാന്‍ പറഞ്ഞു: എന്നിട്ട് നബി ﷺ അവനോട് ചോദിച്ചു:

വ്യഭിചാരം നിന്റെ ഉമ്മയോടാണെങ്കില്‍ നീ ഇഷ്ടപ്പെടുമോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതാക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു:

അത് നിന്റെ മകളോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു:

അത് നിന്റെ സഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ സഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു:

അത് നിന്റെ പിതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ പിതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു:

അത് നിന്റെ മാതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. പിന്നീട് നബി ﷺ ആ ചെറുപ്പക്കാരന്റെ മേല്‍ കൈവെച്ചു പ്രാ൪ത്ഥിച്ചു:

اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ

അല്ലാഹുവെ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്തുകൊടുക്കുകയും ഹൃദയം സംശുദ്ധമാക്കുകയും ഗുഹ്യഭാഗം സംരക്ഷിക്കുകയും ചെയ്യേണമേ.

പിന്നീട് ആ ചെറുപ്പക്കാരന്‍ ഒരു തിന്മയിലേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. (അഹ്മദ്)

സഹോദരാ …

ഓരോ ദിനം കടന്ന് പോകും തോറും അള്ളാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്യാൻ നമ്മുക്ക് അവസരങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു.

ജനങ്ങൾ അറിയാതെ അവയെല്ലാം പ്രവർത്തിക്കാൻ ഇന്ന് സാധ്യമാകുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‌‏ إِذَا زَنَى الرَّجُلُ خَرَجَ مِنْهُ الإِيمَانُ كَانَ عَلَيْهِ كَالظُّلَّةِ فَإِذَا انْقَطَعَ رَجَعَ إِلَيْهِ الإِيمَانُ ‏

അബൂഹുറൈറയില്‍ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

(ഈമാനുള്ള) ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ അയാളില്‍ നിന്നും ഈമാന്‍ പുറത്ത് പോയി അയാളുടെ തലയുടെ മുകളില്‍ ഒരു കുട പോലെ ഉയ൪ന്ന് നില്‍ക്കും.

അയാള്‍ (വ്യഭിചാരത്തില്‍ നിന്ന്) മടങ്ങുമ്പോള്‍ അയാളുടെ ഈമാന്‍ തിരികെ വരും.

(അബൂദാവൂദ് : 4690 – സ്വഹീഹ് അല്‍ബാനി)

നാമും അല്ലാഹുവോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. നമ്മുടെ ഹൃദയത്തിൽ നിന്നും ഈമാൻ ഉയർത്തപ്പെട്ടാൽ അത് തിരിച്ചുവരാത്തവിധം അള്ളാഹു അതിനെ തടഞ്ഞാൽ ദുനിയാവും ആഖിറവും നഷ്ടമായിരിക്കും.

Leave a Reply

Your email address will not be published.

Similar Posts