മുത്തഖീങ്ങളുടെ സ്വഭാവങ്ങള്‍

THADHKIRAH

മുത്തഖീങ്ങളുടെ സവിശേഷമായ സ്വഭാവ ഗുണങ്ങള്‍ വിശുദ്ധ ഖു൪ആനില്‍ വിവരിക്കുന്നുണ്ട് അവയിൽ ചിലത് താഴെ ചേ൪ക്കുന്നു.

1. അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കും.
2. നമസ്‌കാരം മുറപ്രകാരം നി൪വ്വഹിക്കും.
3. അല്ലാഹു നല്‍കിയ സമ്പത്തിതില്‍നിന്ന് ചിലവഴിക്കും.
4. ഖു൪ആനിലും മുന്‍വേദഗ്രന്ഥങ്ങളിലും വിശ്വസിക്കും.
5. പരലോകത്തില്‍ ദൃഢമായി വിശ്വസിക്കും.

الٓمٓ
ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ
أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അലിഫ്-ലാം-മീം. ഇതാകുന്നു ഗ്രന്ഥം, അതില്‍ സംശയമേ ഇല്ല, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്.(അതായത്) അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുകയും, നമസ്‌കാരം മുറപ്രകാരം നി൪വ്വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍നിന്ന് ചിലവഴിക്കുകയും ,. (നബിയേ) താങ്കള്‍ക്ക് ഇറക്കപ്പെട്ടതിലും, താങ്കളുടെ മുന്‍ഗാമികള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവ൪ [സുക്ഷ്മത പാലിക്കുന്നവര്‍]. അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍ തന്നെയാണ് വിജയികളും (ഖു൪ആന്‍: 2/ 1-5)

6. സന്തോഷാവസ്ഥയിലും, വിഷമാവസ്ഥയിലും ദാനധ൪മ്മങ്ങള്‍ ചെയ്യും.
7. കോപം ഒതുക്കിവെക്കും.
8. മനുഷ്യര്‍ക്ക് മാപ്പ് നല്‍കും.
9. വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, ഉടന്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് പാപമോചനം തേടുകയും ചെയ്യും.
10. തങ്ങള്‍ ചെയ്ത തെറ്റില്‍ അറിഞ്ഞ് കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല.

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ
 وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ

നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു. അതായത്, സന്തോഷാവസ്ഥയിലും, വിഷമാവസ്ഥയിലും ദാനധ൪മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവ൪ക്ക് വേണ്ടി. അത്തരം, നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് പാപമോചനം തേടുകയും ചെയ്യുന്നവ൪ക്ക് വേണ്ടിയും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത് ? (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞ് കൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ള മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗം ഒരുക്കിവെക്കപ്പെട്ടിരിക്കുന്നത്] (ഖു൪ആന്‍:3/ 133-135)

11. അല്ലാഹുവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരാണ്.
12. അന്ത്യനാളിനെപ്പറ്റി പേടിയോടെ ഓ൪ക്കുന്നവരാണ്.

 وَلَقَدْ ءَاتَيْنَا مُوسَىٰ وَهَٰرُونَ ٱلْفُرْقَانَ وَضِيَآءً وَذِكْرًا لِّلْمُتَّقِينَ
 ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَهُم مِّنَ ٱلسَّاعَةِ مُشْفِقُونَ

മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, മുത്തഖീങ്ങള്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌. അവ൪ തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയില്‍ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി പേടിയോടെ ഓ൪ക്കുന്നവരുമാണ്. (ഖു൪ആന്‍:21/ 48,49)

13. സുകൃതം ചെയ്യുന്നവരാണ്.
14. രാത്രിയില്‍ കൂടുതല്‍ സമയവും ഇബാദത്തുകളില്‍ മുഴുകുന്നവരാണ്.
15. രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരാണ്.
16. സ്വത്തുക്കളില്‍ നിന്ന് ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം നല്‍കുന്നവരാണ്.

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ
ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ ۚ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ
 كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ
وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ
وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ ‎

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു. രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.(ഖു൪ആന്‍: 51/ 15-19)

17. (ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ) എന്ന് പ്രാ൪ത്ഥിക്കുന്നവരാണ്.
18. ക്ഷമ കൈക്കൊള്ളുന്നവരാണ്.
19. സത്യസന്ധരാണ്.
20. ഭയഭക്തിയുള്ളവരാണ്.

മുത്തഖീങ്ങളുടെ ഒരു പ്രാർത്ഥനയും അവരുടെ സ്വഭാവ സവിശേഷതകളും അല്ലാഹു പറയുന്നത് കാണുക:

ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (സൂക്ഷ്മത പാലിച്ച അല്ലാഹുവിന്റെ ദാസന്‍മാര്‍). (ഖു൪ആന്‍:3/16,17)

21. അല്ലാഹു അവതരിപ്പിച്ച എല്ലാ കാര്യങ്ങളിലും സംതൃപ്തരാണ്.

….ﻭَﻗِﻴﻞَ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻣَﺎﺫَآ ﺃَﻧﺰَﻝَ ﺭَﺑُّﻜُﻢْ ۚ ﻗَﺎﻟُﻮا۟ ﺧَﻴْﺮًا ۗ

നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. (ഖു൪ആന്‍:16/ 30)

സത്യവിശ്വാസികളെ, കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. അതിനുള്ള തൗഫീഖിനായി അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക.

فَاتَّقُوا اللَّـه مَااسْتَطَعْتُمْ

അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍………(ഖുർആൻ:64/16)

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَقُولُ ‏ :‏ اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى‏.‏

ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, സന്മാര്‍ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാന്‍ ചോദിക്കുന്നു. (മുസ്‌ലിം:2721)

നബി ﷺ യുടെ മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:

اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا

അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ. അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍. നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും. (رواهُ مُسْلِمٌ)

Leave a Reply

Your email address will not be published.

Similar Posts