താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുക

THADHKIRAH

അള്ളാഹു നമ്മുടെ പ്രവാചകനോട് പറയുന്നു : 

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺒِﻰُّ ٱﺗَّﻖِ ٱﻟﻠَّﻪَ 

(നബിയേ) താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കുക……. (ഖുർആൻ:33 /1)

ഖുർആനിലൂടെ നമ്മോടും കല്പിക്കുന്നു,

ﻗُﻞْ ﻳَٰﻌِﺒَﺎﺩِ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺗَّﻘُﻮا۟ ﺭَﺑَّﻜُﻢْ

(നബിയേ) പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക…………(ഖുർആൻ: 39/10)

അല്ലാഹുവിന്റെ റസൂല്‍ ﷺ അവിടുത്തെ ഖുതുബകളില്‍ ഹംദും സ്വലാത്തും പറഞ്ഞ ശേഷം തഖ്‌വ കൊണ്ട് വസ്വിയത്ത് ചെയ്യുമായിരുന്നു.

മാത്രവുമല്ല അവിടുത്തെ ഖുതുബകളില്‍ താഴെ പറയുന്ന മൂന്ന് ആയത്തുകള്‍ പാരായണം ചെയ്യുമായിരുന്നു. ഈ മൂന്ന് ആയത്തുകളിലും തഖ്‌വയെ കുറിച്ചുള്ള പരാമ൪ശം കാണാം.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടയാകരുത്. (ഖുർആൻ:. 3 /102)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ ‏

അബൂഹുറൈററയില്‍ رضي الله عنه നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും രൂപങ്ങളിലേക്കുമല്ല നോക്കുന്നത്, പക്ഷെ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. (മുസ്ലിം:2564)

قال العلامة محمد بن صالح العثيمين رحمه الله في شرحه لهذا الحديث: فالله سبحانه وتعالى لا ينظر إلى العباد إلى أجسامهم هل هي كبيرة أو صغيرة أو صحيحة أو سقيمة ولا ينظر إلى الصور هل هي جميلة أو ذميمة .كل هذا ليس بشيء عند الله، وكذلك لا ينظر إلى الأنساب هل هي رفيعة أو دنيئة، ولا ينظر إلى الأموال ولا ينظر إلى شيء من هذا أبداً .ليس بين الله وبين خلقه صلة إلا بالتقوى، فمن كان لله أتقى كان من الله أقرب وكان عند الله أكرم إذن لا تفخر بمالك ولا بجمالك ولا ببدنك ولا بأولادك ولا بقصورك ولا بسيارتك ولا بشيء من هذه الدنيا أبداً، إنما إذا وفقك الله للتقوى فهذا من فضل الله عليك فاحمد الله عليه .

ഈ ഹദീസിൻറെ  വിശദീകരണത്തിൽ ശൈഖ് ഉഥൈമീൻ رحمه الله പറഞ്ഞു:

അല്ലാഹു അടിമകളുടെ ശരീരങ്ങളിലേക്ക് അത് വലുതാണോ, ചെറുതാണോ, അരോഗ്യമുള്ളതാണോ അതോ രോഗം ബാധിച്ചതാണോ എന്നൊന്നും നോക്കുകയില്ല. അതുപോലെ തന്നെ രൂപം അത് ഭംഗിയുള്ളതാണോ ന്യൂനതയുള്ളതാണോ എന്നും നോക്കുകയില്ല. ഇവയൊന്നും അല്ലാഹുവിന്റെയടുക്കൽ ഒന്നുമല്ല. അതുപോലെ തന്നെ വംശപരമ്പരയിലേക്ക് അവ ഉയർന്നതാണോ താഴ്ന്നതാണോ എന്ന് നോക്കുകയില്ല, സമ്പത്തിലേക്കും അതുപോലുള്ള ഒന്നിലേക്കും ഒരിക്കലും നോക്കുകയില്ല.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിയുടെയും ഇടയിൽ തഖ്‌വ [അല്ലാഹുവിനെ സൂക്ഷിക്കുന്നതു] കൊണ്ടല്ലാതെ ഒരു ബന്ധവുമില്ല. അരോണോ ഏറ്റവും നന്നായി അല്ലാഹുവിനെ സൂക്ഷിക്കുന്നത്  അവനാണ് അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവനും, ആദരവുള്ളവനും. അതിനാൽ നിന്റെ സമ്പത്ത്, സൗന്ദര്യം, ശരീരം, മക്കൾ, വാഹനം ഇവകൊണ്ടൊന്നും,

[മാത്രമല്ല] ദുനിയാവിലെ ഒരു കാര്യം കൊണ്ടും നീ അഹങ്കരിക്കണ്ട! എന്നാൽ, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാൻ അവൻ നിനക്ക് തൗഫീഖ് നൽകിയിട്ടുണ്ടെങ്കിൽ, അത് നിന്റെ മേലുള്ള അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന് നീ അല്ലാഹുവിനെ സ്തുതിക്കുക. [شرح رياض الصالحين]

അള്ളാഹു പറയുന്നു :

 وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا

അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.(ത്വലാഖ് :2,3)

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. (സൂറ: അന്‍ഫാല്‍: 29)

عن أبي هريرةَ – رضي الله عنه – قَالَ: قِيلَ: يَا رسولَ الله، مَنْ أكرمُ النَّاس؟ قَالَ: «أَتْقَاهُمْ)». فقالوا: لَيْسَ عن هَذَا نسألُكَ، قَالَ: «فَيُوسُفُ نَبِيُّ اللهِ ابنُ نَبِيِّ اللهِ ابنِ نَبيِّ اللهِ ابنِ خليلِ اللهِ»  قالوا: لَيْسَ عن هَذَا نسألُكَ، قَالَ: «فَعَنْ مَعَادِنِ العَرَبِ  تَسْأَلوني؟ خِيَارُهُمْ في الجَاهِليَّةِ خِيَارُهُمْ في الإِسْلامِ إِذَا فقُهُوا»  (متفق عليه)

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി: അല്ലാഹുവിന്‍റെ ചങ്ങാതിയുടെ (ഇബ്രാഹീം നബി(عَلَيْهِ ٱلسَّلَامُ) മകനായിരുന്ന യഅ്ഖൂബ് നബിയുടെ(عَلَيْهِ ٱلسَّلَامُ) പുത്രനും പ്രവാചകനുമായ യൂസുഫ് നബിയാകുന്നു(عَلَيْهِ ٱلسَّلَامُ) അത്. അപ്പോള്‍ അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ﷺ  ചോദിക്കുകയുണ്ടായി: എന്നാല്‍ പിന്നെ നിങ്ങള്‍ അറബികളുടെ തറവാടുകളെക്കുറിച്ചാണോ ചോദിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ജാഹിലിയ്യത്തില്‍ ഉത്തമരായവര്‍ വിജ്ഞാനം നേടുന്നുവെങ്കില്‍ ഇസ്ലാമിലും ഉന്നതര്‍ തന്നെയായിരിക്കും. (മുത്തഫഖുന്‍ അലൈഹി)

عن ابن مسعودٍ – رضي الله عنه: أنَّ النَّبيّ – صلى الله عليه وسلم – كَانَ يقول: «اللَّهُمَّ إنِّي أَسألُكَ الهُدَى، وَالتُّقَى، وَالعَفَافَ، وَالغِنَى    (مسلم)

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ നിവേദനം : നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, സന്മാര്‍ഗവും ഐശ്വര്യവും തഖ്വയും വിശുദ്ധിയും നിന്നോട് ഞാന്‍ ചോദിക്കുന്നു. (മുസ്ലിം)

عن عدِيِّ بن حاتمٍ الطائيِّ – رضي الله عنه – قَالَ: سمعتُ رسولَ الله – صلى الله عليه وسلم – يقول: «مَنْ حَلَفَ عَلَى يَمِينٍ ثُمَّ رَأَى أتْقَى للهِ مِنْهَا فَليَأْتِ التَّقْوَى»   (مسلم)

അദിയ്യ് ബിന്‍ ഹാത്വിം رَضِيَ اللَّهُ عَنْهُ നിവേദനം: നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ആരെങ്കിലും ഒരു വിഷയത്തില്‍ സത്യം ചെയ്യുകയും പിന്നീട് അതിലേറെ അല്ലാഹുവിങ്കല്‍ നല്ലതായിത്തീരുന്നത് കണ്ടാല്‍ പ്രസ്തുത കാര്യം ചെയ്യട്ടെ. (മുസ്ലിം)

Leave a Reply

Your email address will not be published.

Similar Posts