സഹോദരാ, നമ്മുടെ ഹൃദയത്തെ അല്ലാഹുവിൻറെ സ്മരണയിൽ കെട്ടിയിടാൻ നാം ആഗ്രഹിക്കുന്നു അല്ലേ ?
അതിന് ഏറ്റവും നല്ല ഒരു മാർഗമാണ് ഈ ഭൂമിയിൽ നാം എത്ര കാലം ജീവിക്കും എന്നുള്ള ചിന്ത അതികരിപ്പിക്കുക എന്നുള്ളത്.
ഖുർആനിൽ അന്ത്യാനാളിന്റെ ഭീകരതയെ കുറിച്ച് അള്ളാഹു പറയുന്നിടത്തിൽ നിന്ന് നമ്മുക്ക് അത് മനസിലാക്കാം,
അള്ളാഹു പറയുന്നു :
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക് തോന്നുക. ) (അന്നാസിആത്ത് 79 : 46)
ദിനിയാവിന്റെ നിസാരതയെ കുറിച്ചുള്ള നമ്മുടെ ചിന്ത നമ്മെ വല്ലാതെ സ്വാധീനിക്കും,
നമ്മുടെ ജീവിതത്തിന് നാല് ഘട്ടങ്ങളുണ്ട്.
ഗര്‍ഭധാരണം നടന്നതു മുതല്‍ പ്രസവം വരെയുള്ളത് , ജനനം മുതല്‍ മരണം വരെയുള്ളത്,
മരണം മുതല്‍ ലോകാവസാനം വരെയുള്ളത്, ലോകാവസാനം മുതല്‍ അനന്തമായ കാലഘട്ടം.
ജനനം മുതല്‍ മരണം വരെയുള്ളത് രണ്ടാം ഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
ഇത് ഒരു ഇടത്താവളം മാത്രമാകുന്നു.
ഒരു വഴി യാത്രക്കാരനെ പോലെ മാത്രമാണ് ഇവിടെ കഴിയേണ്ടത്. കുറച്ച് കാലം കഴിഞ്ഞ് നമുക്ക് ഇവിടെ നിന്ന് പോകേണ്ടി വരും. ഇഹലോകം കര്‍മ വേദിയാണ്. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മ വേദി.
ഐഹിക ജീവിതം നാം തുടങ്ങുന്നതും അത് മുന്നോട്ട് നീങ്ങുന്നതും അത് അവസാനിക്കുന്നതും നമ്മുടെ തീരുമാനങ്ങള്‍ക്കനുസരിച്ചല്ല. ഐഹിക ജീവിതം ക്ഷണികവും നശ്വരവുമാണ്. അനശ്വരമായ പാരത്രിക ജീവിതത്തിന് വേണ്ടി അധ്വാനിക്കാനുള്ളതാണ് ഈ ലോക ജീവിതം. ഈ യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ട് ഭൗതിക സുഖങ്ങളിൽ ആമഗ്നരായി കഴിയുന്നവർക്ക് ശാശ്വത ശാന്തിയുടെ ലോകം നഷ്ടമാകും.
ഈ ഭൂമിയിലെ ജീവിതത്തിന്റെ അവസ്ഥയിതാണ്,
സുഖസൗകര്യങ്ങളും അലങ്കാരഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത് വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്, ശാശ്വതമാണ് എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്‍ ഉടമസ്ഥന്‍ നശിക്കുന്നു. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന് നിലനില്‍പില്ല. താല്‍ക്കാലികവും നശ്വരവുമാണത്. ആകയാല്‍ അതിന് അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത്.
അള്ളാഹു പറയുന്നു :
ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു. (ഖു൪ആന്‍:10/24)
ഐഹിക ജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികമത്രെ. ആ നിലക്കുള്ള വില മാത്രമെ അതിനു കല്‍പിക്കാവൂ. ധനവും സന്താനങ്ങളും നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താത്തപക്ഷം, അതുകൊണ്ടു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സല്‍ക്കര്‍മ്മങ്ങളായി ഈ ലോകത്തുവെച്ചു എന്ത് ചെയ്യുന്നുവോ അതിനു മാത്രമേ നിലനില്‍പും യഥാര്‍ത്ഥ ഫലവും ലഭിക്കുകയുള്ളു.
അള്ളാഹു പറയുന്നു :
ٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ﻭَﺯِﻳﻨَﺔٌ ﻭَﺗَﻔَﺎﺧُﺮٌۢ ﺑَﻴْﻨَﻜُﻢْ ﻭَﺗَﻜَﺎﺛُﺮٌ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ۖ ﻛَﻤَﺜَﻞِ ﻏَﻴْﺚٍ ﺃَﻋْﺠَﺐَ ٱﻟْﻜُﻔَّﺎﺭَ ﻧَﺒَﺎﺗُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﻜُﻮﻥُ ﺣُﻄَٰﻤًﺎ ۖ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻥٌ ۚ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:57/20)
സഹോദരാ ,താങ്കൾ സമുദ്രം കണ്ടിട്ടില്ലേ .. എത്ര വിശാലമായി കിടക്കുകയാണ് സമുദ്രം,
عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ
മുസ്‌തൗരിദി رضي الله عنه വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു :
പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളിലൊരാൾ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ.
(മുസ്‌ലിം:2858)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ : كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ
അബ്ദില്ലാഹിബ്നു ഉമറില്‍ رضي الله عنه നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: നബി ﷺ എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ ആകുക. (ബുഖാരി:6416)
عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً . فَقَالَ “ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ”
അബ്ദുല്ലാഹ് ബ്നു മസ്‌ഊദ് رضي الله عنه ഉദ്ധരിക്കുന്നു , അദ്ധേഹം പറഞ്ഞു : ” റസൂൽ ﷺ ഒരു പായയിൽ കിടന്നുറങ്ങി , അദ്ധേഹം എണീറ്റപ്പോൾ അദ്ധേഹത്തിൽ ശരീരത്തിൽ പാടുകൾ കാണാമായിരുന്നു , ഞങ്ങൾ അദ്ധേഹത്തോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ , ഞങ്ങളൊരു കിടക്കയുണ്ടാക്കി തരട്ടെയോ ? അപ്പോൾ അദ്ധേഹം പറഞ്ഞു : ഞാനും ഈ ദുനിയാവും തമ്മിലെന്ത് ? ഈ ദുനിയാവിൽ മരത്തണലിൽ വിശ്രമിക്കാനിരിക്കുന്ന ഒരു വഴിയാത്രക്കാരനെ പോലെയാണ് , പിന്നെയത് അവൻ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു ‘ (തിർമിദി)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِالسُّوقِ دَاخِلاً مِنْ بَعْضِ الْعَالِيَةِ وَالنَّاسُ كَنَفَتَهُ فَمَرَّ بِجَدْىٍ أَسَكَّ مَيِّتٍ فَتَنَاوَلَهُ فَأَخَذَ بِأُذُنِهِ ثُمَّ قَالَ ” أَيُّكُمْ يُحِبُّ أَنَّ هَذَا لَهُ بِدِرْهَمٍ ” . فَقَالُوا مَا نُحِبُّ أَنَّهُ لَنَا بِشَىْءٍ وَمَا نَصْنَعُ بِهِ قَالَ ” أَتُحِبُّونَ أَنَّهُ لَكُمْ ” . قَالُوا وَاللَّهِ لَوْ كَانَ حَيًّا كَانَ عَيْبًا فِيهِ لأَنَّهُ أَسَكُّ فَكَيْفَ وَهُوَ مَيِّتٌ فَقَالَ ” فَوَاللَّهِ لَلدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ هَذَا عَلَيْكُمْ ”.
ജാബിര്‍ رضي الله عنه വില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍ ﷺ ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്റെ ചെവി പിടിച്ചുകൊണ്ട് (പ്രവാചകന്‍) പറഞ്ഞു. നിങ്ങളിലാരാണ് ഒരു ദിര്‍ഹമിന് ഇത് മേടിക്കാനിഷ്‌ടപ്പെടുന്നത്? അവര്‍ പറഞ്ഞു. യാതൊന്നും കൊടുത്ത് അതു വാങ്ങാന്‍ ഞങ്ങളിഷ്‌ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്? വീണ്ടും നബി ﷺ ചോദിച്ചു. എന്നാല്‍ ഒരു പ്രതിഫലവും കൂടാതെ നിങ്ങള്‍ക്കത് ലഭിക്കുന്നത് നിങ്ങള്‍ ഇഷ്‌ടപ്പെടുമോ? അവര്‍ പറഞ്ഞു. അല്ലാഹുവാണ് അത് ചെവി മുറിക്കപ്പെട്ടതുകൊണ്‌ട് ജിവഌള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തുകഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ? അപ്പോള്‍ നബി ﷺ പറഞ്ഞു. ഇത് നിങ്ങള്‍ക്ക് എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്. (മുസ്‌ലിം:2957)
عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شَرْبَةَ مَاءٍ
സഹ്‌ൽ رضي الله عنه വില്‍ നിന്ന് നിവേദനം: തിരുദൂതന്‍ ﷺ അരുളി: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെ അത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക് അതില്‍ നിന്ന് ഒരു മുറുക്ക് വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു.(അത്രയും നിസ്സാരമായതു കൊണ്ടാണ് ധിക്കാരികള്‍ക്ക് അല്ലാഹു അത് പ്രദാനം ചെയ്യുന്നത്.) (തിര്‍മിദി:2320)
ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണുന്നവ൪ ഇവിടെ പരമാവധി ആസ്വദിക്കുവാനാണ് ശ്രമിക്കുന്നത്. സമ്പത്ത് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടാനും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താനും ശ്രമിക്കും.
അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നു കൊണ്ട് ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ചെയ്യും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لاَ يَزَالُ قَلْبُ الْكَبِيرِ شَابًّا فِي اثْنَتَيْنِ فِي حُبِّ الدُّنْيَا، وَطُولِ الأَمَلِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു. രണ്ടു കാര്യത്തിൽ വൃദ്ധന്റെ ഹൃദയം യുവത്വത്തിലായിരിക്കും, ഐഹികലോകത്തോടുള്ള ഇഷ്ടത്തിലും, ദീർഘായുസ്സിന്റെ വിഷയത്തിലും… (ബുഖാരി: 6420)
ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത് ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്.
ﻭَﻗَﺎﻟُﻮا۟ ﻣَﺎ ﻫِﻰَ ﺇِﻻَّ ﺣَﻴَﺎﺗُﻨَﺎ ٱﻟﺪُّﻧْﻴَﺎ ﻧَﻤُﻮﺕُ ﻭَﻧَﺤْﻴَﺎ ﻭَﻣَﺎ ﻳُﻬْﻠِﻜُﻨَﺎٓ ﺇِﻻَّ ٱﻟﺪَّﻫْﺮُ ۚ ﻭَﻣَﺎ ﻟَﻬُﻢ ﺑِﺬَٰﻟِﻚَ ﻣِﻦْ ﻋِﻠْﻢٍ ۖ ﺇِﻥْ ﻫُﻢْ ﺇِﻻَّ ﻳَﻈُﻨُّﻮﻥَ
അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു, നാം മരിക്കുന്നു, നാം ജീവിക്കുന്നു, നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു, (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല, അവര്‍ ഊഹിക്കുക മാത്രമാകുന്നു. (ഖു൪ആന്‍:45/24)
അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.
ﺑَﻞْ ﺗُﺆْﺛِﺮُﻭﻥَ ٱﻟْﺤَﻴَﻮٰﺓَ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻭَﺃَﺑْﻘَﻰٰٓ
പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു, പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. (ഖു൪ആന്‍:87/16-17)
അള്ളാഹു പറയുന്നു :
ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ
…പരലോകത്തിന് പകരം ഇഹലോക ജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.(ഖു൪ആന്‍:9/38)
അള്ളാഹു പറയുന്നു :
ﻣَّﻦ ﻛَﺎﻥَ ﻳُﺮِﻳﺪُ ٱﻟْﻌَﺎﺟِﻠَﺔَ ﻋَﺠَّﻠْﻨَﺎ ﻟَﻪُۥ ﻓِﻴﻬَﺎ ﻣَﺎ ﻧَﺸَﺎٓءُ ﻟِﻤَﻦ ﻧُّﺮِﻳﺪُ ﺛُﻢَّ ﺟَﻌَﻠْﻨَﺎ ﻟَﻪُۥ ﺟَﻬَﻨَّﻢَ ﻳَﺼْﻠَﻰٰﻫَﺎ ﻣَﺬْﻣُﻮﻣًﺎ ﻣَّﺪْﺣُﻮﺭًا ﻭَﻣَﻦْ ﺃَﺭَاﺩَ ٱﻻْءَﺧِﺮَﺓَ ﻭَﺳَﻌَﻰٰ ﻟَﻬَﺎ ﺳَﻌْﻴَﻬَﺎ ﻭَﻫُﻮَ ﻣُﺆْﻣِﻦٌ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﺳَﻌْﻴُﻬُﻢ ﻣَّﺸْﻜُﻮﺭًا
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്, പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/18-19)
ഐഹിക ജീവിതം കളിയും വിനോദവുമാണ് ,പരലോക ജീവിതമാണ് സാക്ഷാല്‍ ജീവിതവും കാര്യപ്പെട്ടതും എന്ന് പറയുമ്പോള്‍, ഐഹിക ജീവിതത്തില്‍ വെച്ച് ഒന്നും നേടുവാനില്ലെന്ന് ധരിക്കേണ്ടതില്ല.
പരലോകത്ത് വിജയവും മോക്ഷവും ലഭിക്കുവാനുള്ള മാര്‍ഗങ്ങളെല്ലാം സമ്പാദിക്കേണ്ടത് ഇഹത്തില്‍ വെച്ചാണല്ലോ. പക്ഷേ, പാരത്രിക ജീവിത യാഥാര്‍ത്ഥ്യങ്ങളെ അപേക്ഷിച്ചു ഐഹിക ജീവിതം വെറും കളിയും വിനോദവും മാത്രമാണ്. അതിന് സ്ഥിരതയോ സാക്ഷാല്‍ക്കാരമോ ഇല്ല, അതുകൊണ്ട് പരലോക ജീവിതത്തിനാണ് ഐഹിക ജീവിതത്തെക്കാള്‍ വിലകല്‍പിക്കേണ്ടത് എന്നാണുദ്ദേശ്യം.