അബൂഉമാമ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
ذُكِرَ لِرَسُولِ الله رَجُلاَنِ أَحَدُهُمَا: عَابِدٌ وَالآخَرُ عَالِمٌ، فَقَالَ رَسُولُ الله: فَضْلُ الْعَالِمِ عَلىَ العَابِدِ كَفَضْلِي عَلَى أَدْنَاكُمْ، ثُمَ قَالَ رَسُولُ الله: إِنَّ الله وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ في جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
“തിരുസവിദത്തിൽ രണ്ടാളുകൾ പരാമർശിക്കപെട്ടു. ഒരാൾ ആലിമും (ജ്ഞാനി) അപരൻ ആബിദു(ധ്യാനി)മായിരുന്നു. തിരുദൂതർ ﷺ പറഞ്ഞു: ഒരു ആലിമിന് ആബിദിനേക്കാളുള്ള ശ്രേഷ്ഠത, നിങ്ങളിലെ ഏറ്റവും താഴ്ന്ന സ്ഥാനക്കാരനേക്കാൾ എനിക്കുള്ള ശ്രേഷ്ഠതപോലെയാണ്. തുടർന്ന് അവിടുന്ന് പറഞ്ഞു: നിശ്ചയം അല്ലാഹുവും മലക്കുകളും വാനത്തിലുള്ളവരും ഭൂവാസികളും മാളത്തിലുള്ള ഉറുമ്പുകളും, മത്സ്യങ്ങൾവരെ ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നയാൾക്ക് കരുണ്യത്തിനായി പ്രാർത്ഥിക്കും.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല