കടക്കാരനെ സഹായിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامةِ وَأَنْ يُظِلَّهُ تَحْتَ عَرْشِهِ فَلْيُنْظِرْ مُعْسِراً

“അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തലും അർശിനു താഴെ തണലേകലും താൽപര്യമുള്ളവർ ഞെരുക്കമനുഭവിക്കുന്ന കടക്കാരന് ഇടകൊടുക്കട്ടെ.”   (ത്വബറാനി. അൽബാനി സ്വഹീഹുൻലിഗ്വയ്രിഹിയെന്ന് വിധിച്ചു)

مَنْ سَرَّهُ أَنْ يُنْجِيَهُ اللّهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ

“അന്ത്യനാളിന്റെ ക്ലേശങ്ങളിൽനിന്ന് അല്ലാഹു കാക്കുന്നത് താൽപര്യമുള്ളവർ ഞെരുക്കക്കാരന് ആശ്വാസംനൽകട്ടെ അല്ലെങ്കിൽ കടം വിട്ടുകൊടുക്കട്ടെ.” (മുസ്ലിം)

തിരുനബി ‎ﷺ  പറഞ്ഞു:

كَانَ رَجُلٌ يُدَايِنُ النَّاسَ ، فَكَانَ يَقُولُ لِفَتَاهُ: إِذَا أَتَيْتَ مُعْسِراً فَتَجَاوَزْ عَنْهُ ، لَعَلَّ اللّهَ يَتَجَاوَزُ عَنَّا. فَلَقِيَ اللّهَ فَتَجَاوَزَ عَنْهُ

“ഒരാൾ ജനങ്ങൾക്ക് കടം നൽകാറുണ്ടായിരുന്നു. തന്റെ ഭൃത്യ നോട് അയാൾ പറയുമായിരുന്നു: ഒരു ഞെരുക്കക്കാരനെ കണ്ടാൽ അയാൾക്ക് കടം വിട്ടുകൊടുക്കുക. അല്ലാഹു നമുക്ക് മാപ്പേകിയേക്കാം. അയാൾ (മരണം വരിച്ച്) അല്ലാഹുവിനെ കണ്ടു മുട്ടി. അല്ലാഹു അയാൾക്ക് മാപ്പുനൽകി.” (ബുഖാരി, മുസ്ലിം)

مَنْ أَنْظَرَ مُعْسِراً فَلَهُ بِكُلِّ يَومٍ صَدَقَةٌ قَبْلَ أَنْ يَحِلَّ الدَّيْنُ، فَإِذَا حَلَّ الدَّيْنُ فَأَنْظَرهُ فَلَهُ بِكُلِّ يَوْمٍ مِثْلَيْهِ صَدَقَةٌ

“ഞെരുക്കമനുഭവിക്കുന്ന കടക്കാരന് ഒരാൾ ഇടകൊടുത്താൽ, കടാവധി എത്തുന്നതിന് മുമ്പുള്ള ഓരോ ദിനവും അയാൾക്ക് ഒരു സ്വദക്വയാണ്. സമയമായിട്ടും അവധി നീട്ടിക്കൊടുത്താൽ
അയാൾക്ക് ഓരോ ദിവസത്തിനും ഇരട്ടി സ്വദക്വയാണ്.”  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts