സലാം പറയുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ أَوْلَى النَّاسِ بِاللهِ مَنْ بَدَأَهُمْ بِالسَّلاَمِ

“ജനങ്ങളിൽ അല്ലാഹുവോട് ഏറ്റവും അടുത്തവർ ജനങ്ങളോട് സലാം പറഞ്ഞു തുടങ്ങുന്നവരാണ്”  (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا. وَلاَ تُؤْمِنُوا حَتَّى تَحَابُّوا. أَوَلاَ أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلاَمَ بَينَكُمْ

“വിശ്വസിക്കുന്നതുവരെ നിങ്ങളാരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അന്യോന്യം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വസിക്കുകയുമില്ല. പ്രാവർത്തികമാക്കിയാൽ നിങ്ങൾക്ക് പരസ്പരം സ്നേഹിക്കാവുന്ന ഒരുകാര്യം ഞാൻ അറിയിച്ചുതരട്ടെയൊ? “നിങ്ങൾ നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക” (മുസ്ലിം)

يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلاَمٍ

“ജനങ്ങളെ, സലാം വ്യാപിപ്പിക്കുക, ഭക്ഷണം ഊട്ടുക, കുടുംബബന്ധം ചാർത്തുക, ജനങ്ങൾ ഉറങ്ങിക്കിടക്കവെ നമസ്കരിക്കുക, സുരക്ഷിതരായി നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇംറാൻ ഇബ്നു ഹുസൈനി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:

أَنَّ رَجُلاً جَاءَ إِلَى النبيِّ ‎ﷺ  فَقَالَ السَّلاَمُ عَلَيْكُمْ، قال: فَقَالَ النبيُّ ‎ﷺ  عَشْرٌ، ثم جَاءَ آخَرُ فَقَالَ: السَّلاَمُ عَلَيْكُمْ وَرَحْمَةُ الله، فَقَالَ النبيُّ ‎ﷺ  عِشْرُونَ، ثمَّ جَاءَ أَخَرُ فَقَالَ: السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ، فَقَالَ النبيُّ: ثَلاَثُونَ

“ഒരാൾ തിരുനബി ‎ﷺ യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അസ്സലാമുഅലയ്ക്കും. നബി ‎ﷺ  പറഞ്ഞു: പത്ത്(പുണ്യം). മറ്റൊരാൾ വന്നു പറഞ്ഞു: അസ്സലാമുഅലയ്ക്കുംവറഹ്മത്തുല്ലാഹ്. നബി ‎ﷺ  പറഞ്ഞു: ഇരുപത്(പുണ്യം). പിന്നീട് ഒരാൾ വന്നു പറഞ്ഞു: അസ്സലാമു അലയ്ക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: മുപ്പത്(പുണ്യം).”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts