കരുണകാണിക്കുന്നതിന്റെ മഹത്വം:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الرَّاحِمونَ يَرْحَمُهمُ الرَّحْمَـنُ ارْحَمُوا مَنْ فِي الأَرْضِ يَرْحَمُكُمْ مَنْ فِي السَّمَاءِ

“കാരുണ്യം കാണിക്കുന്നവരോട് കരുണാവാരിധിയായവൻ കരു ണകാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണകാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണകാണിക്കും.”   (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

مَنْ لاَ يَرْحَمُ لا يُرْحَم

“കാരുണ്യം കാണിക്കാത്തവന് കരുണ നൽകപ്പെടുകയില്ല.”   (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

സ്വർഗാർഹരെ വിശദീകരിക്കവേ അവരിൽ ഒരു വിഭാഗത്തെക്കുറിച്ച് തിരുദൂതർ ‎ﷺ  പറഞ്ഞു:

وَرَجُلٌ رَحِيمٌ رَقِيقُ الْقَلبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ

“എല്ലാ ബന്ധുക്കളോടും മുസ്ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി.”  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts