അല്ലാഹു പറഞ്ഞു:
إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾
“(അല്ലാഹുവിന്) കീഴ്പ്പെടുന്ന പുരുഷന്മാർ, സ്ത്രീകൾ, വിശ്വാസികളായ പുരുഷന്മാർ, സ്ത്രീകൾ, സത്യസന്ധരായ പുരുഷന്മാർ, സ്ത്രീകൾ, ക്ഷമാശീലരായ പുരുഷന്മാർ, സ്ത്രീകൾ, വിനീതരായ പുരുഷന്മാർ, സ്ത്രീകൾ, ദാനം ചെയ്യുന്ന പുരുഷന്മാർ, സ്ത്രീകൾ, വ്രതമനുഷ്ഠിക്കുന്ന പുരുഷന്മാർ, സ്ത്രീകൾ തങ്ങ ളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാർ സ്ത്രീകൾ, ധാരാളമായി അല്ലാഹുവിനെ ഓർമ്മിക്കുന്നവരായ പുരുഷന്മാർ സ്ത്രീകൾ ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.” (സൂറഃ അഹ്സാബ്:35)
തിരുദൂതർ ﷺ പറഞ്ഞു: “രണ്ട് കലിമതുകൾ; അവ നാവിന് ലഘുവായതാണ്. മീസാനിൽ ഭാരമുള്ളതാണ്. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ്:
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ اْلعَظِيمِ
എന്നിവയാണവ.” (ബുഖാരി, മുസ്ലിം)
തിരുദൂതർ ﷺ പറഞ്ഞു:
سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
“സുബ്ഹാനല്ലാഹ്, വൽഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബർ” എന്ന് ഞാൻ പറയലാണ് സൂര്യൻ ഉദിച്ച (ദുനിയാവിനേക്കാൾ) എനിക്കിഷ്ടം” (മുസ്ലിം)
നബി ﷺ പറഞ്ഞു:
لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
എന്ന് വല്ലവരും ഒരു ദിനം നൂറ് തവണ പറഞ്ഞാൽ,
كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ
“അതവന് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്ല്യമായി. അവന് നൂറ് പുണ്യം രേഖപ്പെടുത്തപ്പെടും. നൂറുതിന്മ അവനെതൊട്ട് മായ്ക്കപ്പെടും. അന്ന് പ്രദോഷമാകുന്നതുവരേക്കും അത് അവന് പിശാചിൽനിന്ന് സുരക്ഷയായിരിക്കും. അവൻ എത്തിച്ചതിനേക്കാൾ ശ്രേഷ്ഠമായത് ആരും കൊണ്ടുവന്നിട്ടില്ല; അതിനേക്കാൾ കൂടുതൽ കർമ്മങ്ങൾ ചെയ്ത വ്യക്തിയൊഴികെ.” (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أحبُّ الكلامِ إلى اللهِ تعالى أَرْبَعٌ ، لاَ يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
“അല്ലാഹുവിലേക്ക് പ്രിയങ്കരമായ വചനങ്ങൾ നാലാകുന്നു; അവയിൽ ഏതൊന്ന് കൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്നമില്ല: ‘സുബ്ഹാനല്ലാഹ്, വൽ ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബർ’ എന്നിവയാണത്. (മുസ്ലിം)
നബി ﷺ പറഞ്ഞു:
الطُّهُورُ شَطْرُ الإِيمَانِ. وَالْحَمْدُ لله تَمْلأُ الْمِيزَانَ وَسُبْحَانَ الله وَالْحَمْدُ لله تَمْلآنِ (أَوْ تَمْلأُ) مَا بَيْنَ السَّمَاوَاتِ وَالأَرْضِ…
“ശുദ്ധി ഈമാനിന്റെ പകുതിയാണ്, ‘അൽഹംദുലില്ലാഹ്’ (എന്ന ദിക്റ്) മീസാനിനെ നിറക്കും. ‘സുബ്ഹാനല്ലാ വൽഹംദുലില്ലാ’ എന്നിവ അല്ലങ്കിൽ എന്നത് ആകാശങ്ങൾക്കും ഭൂമിക്കുമിടയിൽ (പുണ്യം)നിറക്കും” (മുസ്ലിം)
തിരുദൂതർ ﷺ പറഞ്ഞു:
مَا عَمِلَ ابْنُ آدَمَ عَمَلاً أَنْجَى لَهُ مِنْ عَذابِ اللهِ مِنْ ذِكْرِ اللهِ
“അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അതിരക്ഷയായി ദിക്റെടുക്കുന്നതിനേക്കാൾ കരണീയമായ ഒരു കർമ്മവും മനുഷ്യൻ ചെയ്തിട്ടില്ല.” ( ത്വബറാനി. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ
“തന്റെ റബ്ബിന് ദിക്റെടുക്കുകയും ദിക്റെടുക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ ജീവനുള്ളവന്റേയും ജീവനറ്റവന്റേയും ഉപമയാണ്.” (ബുഖാരി)
നബി ﷺ പറഞ്ഞു: അതിശ്രേഷ്ഠ ദിക്ർ, لاَ إِلَـهَ إِلاَّ اللهُ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണ്. ( സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഒരാൾ പറഞ്ഞു:
يَا رَسُولَ الله إنَّ شَرَائِعَ الإسْلاَمِ قَدْ كَثُرَتْ عَلَيَّ فأخبِرْنِي بِشَيْءٍ أَتَشَبَّثُ بِهِ، قالَ: لا يَزَالُ لِسَانُكَ رَطْباً مِنْ ذِكْرِ الله
“തിരുദൂതരേ, ദീനീകർമങ്ങൾ കൂടുതൽ നിർവ്വഹിക്കുവാൻ (ഞാനശക്തനായി). (വലിയ അദ്ധ്വാനമില്ലാതെ) ചെയ്യാവുന്ന വല്ലതും എന്നോട് പറഞ്ഞാലും. തിരുദൂതർ ﷺ പറഞ്ഞു: അല്ലാഹുവിനുള്ള ദിക്റിനാൽ താങ്കളുടെ നാവ് ഈറനണിഞ്ഞുകൊണ്ടേയിരിക്കട്ടെ.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ؟ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ: كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ؟ قَالَ: يُسَبِّحُ مِائَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ
“എല്ലാ ദിനവും ആയിരം പുണ്യം സമ്പാദിക്കുവാൻ നിങ്ങളിലൊരാൾ അശക്തനാണോ? കൂടെയിരുന്നവരിൽ ഒരാൾ ചോദിച്ചു: ഞങ്ങളിലൊരാൾ എങ്ങനെയാണ് ആയിരം പുണ്യം സമ്പാദിക്കുക? തിരുനബി ﷺ പ്രതികരിച്ചു: അയാൾ നൂറ് തസ്ബീഹ് ചൊല്ലട്ടെ. എങ്കിലയാൾക്ക് ആയിരം പുണ്യം എഴുതപ്പെടും അല്ലെങ്കിൽ അയാളിൽനിന്ന് ആയിരം തിന്മ മായ്ക്കപ്പെടും.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല
