കുടുംബബന്ധം ചേർക്കുന്നതിന്റെ മഹത്വം:

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ اللّهَ خَلَقَ الْخَلْقَ. حَتَّىٰ إِذَا فَرَغَ مِنْهُمْ قَامَتِ الرَّحِمُ فَقَالَتْ: هٰذَا مَقَامُ الْعَـائِذِ مِنَ الْقَـطِيعَةِ. قَالَ: نَـعَمْ. أَمَا تَرْضَـيْنَ أَنْ أَصِـلَ مَنْ وَصَلَكِ وَأَقْطَعَ مَنْ قَـطَعَكِ ؟ قَالَتْ: بَلَىٰ. قَالَ: فَذَاكِ لَكِ ثُمَّ قَالَ رَسُولُ اللّهِ: اقْرَأُوا إِنْ شِئْتُمْ:”فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ ‎﴿٢٢﴾‏ أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ ‎﴿٢٣﴾‏”

“അല്ലാഹു സൃഷ്ടികളെ പടച്ച് അതിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റുനിന്നു പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നതിൽനിന്ന് രക്ഷതേടുന്നവന്റെ നിറുത്തമാണിത്. അല്ലാഹു പറഞ്ഞു: അതെ, നിന്നോട്(കുടുംബത്തോട്) ബന്ധംചേർക്കുന്ന വനോട് ഞാൻ ബന്ധം ചേർക്കുമെന്നതും നിന്നോട് ബന്ധം മുറിച്ചവനോട് ഞാൻ ബന്ധം മുറിക്കുമെന്നതും നീ ഇഷ്ടപ്പെടുന്നി ല്ലേ? അത് പറഞ്ഞു: അതെ. അല്ലാഹു പറഞ്ഞു: ആ വാഗ്ദാ നം നിനക്കുള്ളതാണ്. ശേഷം തിരുദൂതർ ‎ﷺ പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക: “എന്നാൽ നിങ്ങൾ കൈകാര്യ കർതൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിച്ചേക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാകുന്നു അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് അവൻ ബധിരത നൽകുക യും അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.” (സൂറ: മുഹമ്മദ്: 22, 23) തിരുദൂതർ ‎ﷺ പറഞ്ഞു:

لاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ

“കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.’ (മുസ്ലിം)

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ أحَبَّ أن يُبْسَطَ له في رِزقِهِ، ويُنْسَأَ لَهُ فِي أَثَرِهِ، فلْيَصِلْ رَحِمَهُ

“തന്റെ അന്നം വിശാലമാക്കപ്പെടുന്നതും തന്റെ ആയുസ്സ് വർദ്ധിക്കപ്പെടുന്നതും ആരാണോ ഇഷ്ടപ്പെടുന്നത് അവൻ കുടുംബബ ന്ധം ചേർത്തുകൊള്ളട്ടെ”.  (ബുഖാരി, മുസ്ലിം)

بابانِ يُعجَّلانِ في الدُّنيَا: البغْيُ وقَطيعةُ الرَّحمِ

“രണ്ട് വകുപ്പുകൾക്ക് ശിക്ഷ ദുനിയാവിൽവെച്ച് ധിറുതിയിലാക്കപ്പെടും. അതിക്രമവും കുടുംബബന്ധം മുറിക്കലുമാണവ.”   (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts