ബലിദാനത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

دخلَ الجنةَ رجلٌ في ذُبابٍ ودخلَ النارَ رجلٌ في ذبابٍ قالُوا: وكيفَ ذلكَ يا رسولَ الله؟ قالَ: مَرَّ رجُلانِ علَى قومٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحدٌ حَتىَّ يُقَرِّبَ لَهُ شيئاً، فقالُوا لِأَحَدِهِمَا: قَرِّبْ. قالَ: لَيْسَ عِنْدِي شيءٌ أُقَرِّبُهُ. قالُوا لَهُ: قَرِّبْ وَلَوْ ذُباباً. فَقَرَّبَ ذُباباً، فَخَلُّوا سَبِيلَهُ فَدَخَلَ النَّارَ. فَقَالُوا لِلآخرِ: قَرِّبْ. فَقالَ: ما كنتُ لأُقَرِّبَ لأَحَدٍ شيئاً دُون اللهِ عزَّ وجلَّ. فَضَربُوا عُنُقَهُ فَدَخلَ الجنَّةَ

“ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൾ സ്വർഗ്ഗത്തിലും മറ്റൊരാൾ നരകത്തിലും പ്രവേശിച്ചു. സ്വഹാബികൾ ചോദിച്ചു: തിരുദൂതരേ, അതെങ്ങനെ? നബി ‎ﷺ പറഞ്ഞു: രണ്ടുപേർ ഒരു ജനവിഭാഗത്തിലൂടെ നടന്നു. അവർക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. അതിന് എന്തെങ്കിലും ബലിയർപ്പിക്കാതെ ആരും അതിനെ കടന്നുപോകാറില്ല. അവർ രണ്ടിലൊരാളോട് പറഞ്ഞു: ബലി നൽകൂ. അയാൾ പറഞ്ഞു; എന്റെയടുക്കൽ ബലിക്കായി യാതൊന്നുമില്ല. അവർ അയാളോട് പറഞ്ഞു: ഒരു ഈച്ചയെയെങ്കിലും ബലിയർപ്പിക്കൂ. അയാൾ ഈച്ചയെ ബലിയർപ്പിച്ചു. അയാളെ അവർ അയാളുടെ പാട്ടിനുവിടുകയും അയാളതിനാൽ നരകത്തിൽ പ്രവേശിക്കുകയും ചെയ്തു. അവർ അപരനോട് പറഞ്ഞു: വല്ലതും ബലിസമർപ്പിക്കൂ. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനല്ലാതെ മറ്റാർക്കും യാതൊന്നും ഞാൻ ബലിയർപ്പിക്കുന്നവനല്ല. അവരദ്ദേഹത്തിന്റെ പിരടി വെട്ടി. അതിനാൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിച്ചു”.  (ഇമാം അഹ്മദ്, കിതാബുസ്സുഹ്ദി്. ശൈഖ് സ്വാലിഹ് അൽഫൗസാൻ ഈ ഹദീഥ് ത്വാരിക്വ് ഇബ്നു ശിഹാബിൽ നിന്നുള്ള മുർസൽ ആണെന്നും മുർസലുസ്സ്വഹാബികൊണ്ട് തെളിവ് എടുക്കാമെന്നും പറഞ്ഞിട്ടുണ്ട്) 

ശിർക്കിനെ പോക്കാൻ ഒരു ദുആ
തിരുദൂതർ ‎ﷺ അബൂബകറി رَضِيَ اللَّهُ عَنْهُ  നോട് പറഞ്ഞു:

والّذِي نَفْسِي بِيَدِهِ لَلشِّرْكُ أَخْفَى مِنْ دَبِيبِ النَّمْلِ، ألاَ أَدُلُّكَ عَلَى شَيْءٍ إذَا فَعَلْتَهُ ذَهَبَ عَنْكَ قَلِيلُهُ وَكَثِيرُهُ؟ قُلْ: اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأنا أعْلَمُ، وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ

“അബൂബക്കർ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാ ണ് സത്യം, നിശ്ചയം ശിർക്ക് ഉറുമ്പരിക്കുന്നതിനേക്കാൾ ഗോപ്യ മാണ്; ശിർക്ക് കുറച്ചായാലും കൂടുതലായാലും പ്രാവർത്തികമാക്കിയാൽ നിശേഷം അത് പോയിടുന്ന ഒരു കാര്യം ഞാൻ താങ്കൾക്ക് അറിയിച്ചുതരട്ടേ? താങ്കൾ പ്രാർത്ഥിക്കുക:

اللَّهُمَّ إنِّي أعُوذُ بِكَ أنْ أُشْرِكَ بِكَ وَأناَ أَعْلَمُ، وَأسْتَغْفِرُكَ لمِاَ لاَ أعْلَمُ

“അല്ലാഹുവേ, അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് ഇസ്തിഗ്ഫാറിനെ തേടുകയും ചെയ്യുന്നു.”   (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts