തൗഹീദിന്റെ മഹത്വം

THADHKIRAH

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്  رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

لَمَّا نَزَلَتْ هَذِهِ الْآيَةُ: “الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ” قَالُوا: يَا رَسُولَ اللَّهِ، فَأَيُّنَا لَا يَظْلِمُ نَفْسَهُ؟ قَالَ: لَيْسَ ذَاكَ، هُوَ الشِّرْكَ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لِابْنِهِ: “لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ”

“വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടി ക്കലർത്താതിരിക്കുകയും ചെയ്തവർ(ആരാണോ) അവർക്കാണ് നിർഭയത്വമുള്ളത്. അവരാണ് നേർമാർഗ്ഗം പ്രാപിച്ചവർ”. എന്ന ആശയമുള്ള ഈ ആയത്ത് അവതരിച്ചപ്പോൾ, അവർ ചോദിച്ചു: തിരുദൂതരേ, ഞങ്ങളിൽ ആരാണ് സ്വന്തത്തോട് അന്യായം കാണിക്കാത്തവൻ? തിരുമേനി ‎ﷺ പ്രതികരിച്ചു: തീർച്ചയായും ആ അന്യായമല്ല; ശിർക്കാകുന്നു ഉദ്ദേശ്യം. ലുക്വ്മാൻ തന്റെ മകനോട് പറഞ്ഞവാക്ക് നിങ്ങൾ കേട്ടില്ലേ? “നീ അല്ലാഹുവിൽ പങ്കുചേർക്കരുത്; തീർച്ചയായും ശിർക്ക് വലിയ അക്രമം തന്നെയാകുന്നു.’ (ബുഖാരി) മുആദ് ഇബ്നുജബൽ  رَضِيَ اللَّهُ عَنْهُ പറയുന്നു:

كُنْتُ رِدْفَ النَّبِيِّ ‎ﷺ عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا وَحَقَّ العِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا، فَقُلْتُ: يَا رَسُولَ اللَّهِ أَفَلاَ أُبَشِّرُ بِهِ النَّاسَ؟ قَالَ: لاَ تُبَشِّرْهُمْ، فَيَتَّكِلُوا

“ഉഫെയ്ർ’ എന്ന് വിളിക്കപ്പെടുമായിരുന്ന ഒരു കഴുതപ്പുറത്ത് തിരുനബി ‎ﷺ  യുടെ പിന്നിൽ ഞാൻ യാത്രചെയ്യുന്നവനായിരുന്നു. തിരുമേനി ‎ﷺ  എന്നോടുചോദിച്ചു: മുആദ്, അടിമകളുടെമേൽ ബാധ്യതയായ അല്ലാഹുവിനുള്ള അവകാശമെന്താണെന്നും, അല്ലാഹുവിൽ നിന്ന് അടിമകൾക്കുള്ള അർഹത എന്താണെന്നും താങ്കൾ ക്കറിയാമോ? ഞാൻ പറഞ്ഞു: അല്ലാഹുവും റസൂലുമാണ് ഏറ്റം നന്നായി അറിയുന്നവർ. അവിടുന്ന് പറഞ്ഞു: അടിമകളുടെമേൽ ബാധ്യതയായുള്ള അല്ലാഹുവിന്റെ അവകാശം, അവർ അവനു മാത്രം ഇബാദത്ത് ചെയ്യണമെന്നതും അവനിൽ യാതൊന്നിനേയും പങ്കുചേർക്കരുതെന്നതുമാണ്. അടിമകൾക്ക് അല്ലാഹുവിൽ നിന്ന് അർഹമായതാകട്ടെ, അവനിൽ ഒന്നിനേയും പങ്കുചേർക്കാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതുമാണ്’. ഞാൻ ചോദിച്ചു: തിരുദൂതരേ, ഞാൻ ജനങ്ങളെ ഈ സന്തോഷം അറിയിക്കട്ടെയോ? തിരുദൂതർ ‎ﷺ പ്രതികരിച്ചു: വേണ്ട, താങ്കൾ അവരെ സുവി ശേഷമറിയിക്കേണ്ട. കാരണം അവരതിൽ ആശ്രിതരായി (കർമ്മ വിമുഖരാകും) (ബുഖാരി, മുസലിം) തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنْ شَهِدَ أَنْ لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ، أَدْخَلَهُ اللَّهُ الجَنَّةَ عَلَى مَا كَانَ مِنَ العَمَلِ

“ഏകനും യാതൊരു പങ്കുകാരനുമില്ലാത്ത അല്ലാഹുവല്ലാതെ യ ഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്നും, മുഹമ്മദ് അല്ലാഹുവി ന്റെ ദാസനും ദൂതനുമാണെന്നും, ഈസാ അല്ലാഹുവിന്റെ ദാസനും ദൂതനും മർയമിന് അല്ലാഹു നൽകിയ അവന്റെ വചനവും റൂഹുമാണെന്നും, സ്വർഗ്ഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യപ്പെടുത്തിയാൽ, താനനുഷ്ഠിച്ച കർമ്മങ്ങൾ ക്കിണങ്ങുന്ന(പദവികളിലായി) അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.” (ബുഖാരി, മുസ്ലിം) മറ്റൊരു രിവായത്തിൽ:

مِنْ أَبْوَابِ الجَنَّةِ الثَّمَانِيَةِ أَيَّهَا شَاءَ

“സ്വർഗ്ഗത്തിന്റെ എട്ടു കവാടങ്ങളിൽ താനുദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും” എന്നുണ്ട്.
ഇത്ബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: തിരുദൂതർ‎ﷺ പറഞ്ഞു:

فَإِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ

“അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട് “ലാഇലാ ഹഇല്ലല്ലാഹ്” പറഞ്ഞവരെ അവൻ നരകത്തിന് വിലക്കിയിരിക്കുന്നു.” (ബുഖാരി,മുസ്ലിം)

അല്ലാഹുപറഞ്ഞതായി റസൂൽ ‎ﷺ പറഞ്ഞു:

يا ابنَ آدَمَ إنَّكَ لَوْ أَتَيْتَنِي بِقُرَابِ الأرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بي شَيْئاً لأَتَيْتُكَ بِقُرَابِهَا مَغْفِرَةً

“മനുഷ്യാ, ഭൂമിയോളം പാപങ്ങളുമായി നീ എന്റെയടുത്ത് വരികയും എന്നിൽ ഒന്നും പങ്കുചേർക്കാത്തവനായി എന്നെ കണ്ടു മുട്ടുകയും ചെയ്താൽ ഭൂമിയോളം പാപമോചനവുമായി ഞാൻ നിന്റെ അരികിൽ വരുകതന്നെ ചെയ്യും.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts