إن الحمد لله نحمده ونستعينه ونستهديه ونعوذ بالله من شرور أنفسنا وسيّئات أعمالنا. من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلاَّ الله وحده لا شريك له، وأشهد أنَّ محمداً عبده ورسوله صلى الله عليه وسلم وعلى آله وصحبه أجمعين. أما بعد:
സ്വഹാബികളിലുള്ള അഹ്ലുസുന്നഃയുടെ ആദർശമാണ് അവരുടെ ചരിത്രം പഠിക്കുന്നതിന്റെ പ്രധാന അടിസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. ഈ ആദർശത്തിൽനിന്ന് അന്ന്യംനിന്ന് അവരുടെ ചരിത്രം പഠനവിധേയമാക്കപ്പെട്ടാൽ വൈകൃതവും വ്യതിയാനവും അനിവാര്യമാകും.
ഈ വിഷയത്തിന്റെ പ്രാധാന്യത്താൽ അഹ്ലുസ്സുന്നഃ യുടെ ഗ്രന്ഥരചനകൾ മൊത്തത്തിൽ സുവ്യക്തമായ രീതിയിൽ ഇത് വിവരിക്കുന്നത് നമുക്ക് കാണാം. അക്വീദഃയുടെ വിവിധ ഭാഗങ്ങൾ പഠന വിധേയമാക്കുന്ന അഹ്ലുസ്സുന്നഃയുടെ എതൊരു ഗ്രന്ഥത്തിലും ഈയൊരു പഠനഭാഗം കാണാതിരിക്കുവാൻ നമുക്ക് സാധ്യമല്ല. ഇമാം ലാലികാഇയുടെ ‘ശറഹു ഉസ്വൂലി ഇഅ്തിക്വാദി അഹ്ലിസ്സുന്നഃ’, ഇമാം ഇബ്നു അബീ ആസ്വിമിന്റെ ‘അസ്സുന്നഃ’, ഇമാം അബ്ദുല്ലാഹ് ഇബ്നു അഹ്മദ് ഇബ്നു ഹംബലിന്റെ ‘അസ്സുന്നഃ’, ഇമാം ഇബ്നു ബത്ത്വഃയുടെ ‘അൽഇബാനഃ’, ഇമാം അസ്സ്വാബൂനിയുടെ ‘അക്വീദത്തുസ്സലഫ് അസ്വ്ഹാബിൽ ഹദീഥ്’… തുടങ്ങിയ ഗ്രന്ഥങ്ങളും മറ്റും ഉദാഹരണങ്ങളാണ്. എന്നുമാത്രമല്ല, അഹ്ലുസ്സുന്നഃയുടെ എല്ലാ ഇമാമുമാരും തങ്ങളുടെ അക്വീദഃയെ കു റിച്ച് ഉണർത്തുമ്പോൾ ഒരു പേജോ അല്ലെങ്കിൽ ഏതാനും വരികളോ എങ്കിലും സ്വഹാബികളുടെ മഹത്വം, ഖുലഫാ ഉർറാശിദീങ്ങളുടെ മഹത്വം, സ്വഹാബികളുടെ ‘അദാലത്ത് ‘, അവരെ അധിക്ഷേപിക്കാതിരിക്കൽ. അവർക്കിടയിലുണ്ടായ ഭിന്നതകളിൽ (അവരെ കുറവാക്കുന്നതിൽനിന്നും ആക്ഷേപിക്കുന്നതിൽനിന്നും) തങ്ങളെ പിടിച്ചുനിർത്തൽ, തുടങ്ങിയുള്ള വിഷയങ്ങളിൽ സ്വഹാബികളെ കുറിച്ച് എഴ്തുക എന്നത് അവർ നിർബന്ധമായികണ്ടിരുന്നു.
അതിനാൽ എന്റെ ഈ പഠനത്തിൽ, ഈ ആദർശത്തിന് നാനാവിഷയങ്ങളിലുള്ള അതിന്റെ പ്രാധാന്യവും സ്വഹാബികളുടെ ചരിത്രം പഠന വിഷയമാക്കുമ്പോൾ ഈ അദർശം കയ്യൊഴിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടം എത്രമാത്രമാണെന്നും വ്യക്തമാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നു.
വിശ്വാസഭാഗത്തെയാണ് ഈ പഠനം ഊന്നുന്നത്. സ്വഹാബികളെ ആക്ഷേപിക്കുന്നതിന്റെ മതവിധി, സ്വഹാബികളെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകൾ ‘തഹ്ക്വീക്വ് ‘ നടത്തുന്നതിന്റെ ആവശ്യകത എന്നിവയിലേക്ക് സൂചന നൽകൽ അനിവാര്യമായതിനാൽ വിശ്വാസ ഭാഗത്തോടൊപ്പം മറ്റു ചില ഭാഗങ്ങളും മൊത്തത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
സ്വഹാബികളുടെ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കു ന്നതിനുള്ള അത്യന്താപേക്ഷിതമായ ഒരു കവാടമായാണ് ഞാൻ ഈ പഠനത്തെ പരിഗണിക്കുന്നത്. കക്ഷികളെ കുറിച്ചും അവരുടെ വാദഗതികളെ കുറിച്ചും പഠനം നടത്തുന്നവർ ക്കും ചരിത്രകാരന്മാർക്കും സ്വഹാബികളുടെ ചരിത്രത്തിൽ പഠനം നടത്തുവാനുദ്ദേശിക്കുന്നവർക്കും മറ്റും ഇത് ആവശ്യ മാകും.
ഈ പഠനം താഴെ വരും വിധം ഞാൻ വിവധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ഒന്ന്: വിശുദ്ധ ക്വുർആനിൽനിന്നും തിരുസുന്നത്തിൽനിന്നും സ്വഹാബികളുടെ ‘അദാലത്തി’നുള്ള തെളിവുകൾ. ഈ വിഷയത്തിൽ ഒറ്റനോട്ടത്തിൽ തന്നെ തെളിവാണെന്നറിയിക്കുന്ന ആയത്തുകളും സ്വഹീഹായ ഹദീഥുകളു മാണ് ഞാൻ തെരഞ്ഞെടുത്തിരിക്കുന്നത്. അവയോടൊപ്പം ഇമാമുമാരുടെ ചില അനുബന്ധ കുറിപ്പുകൾ നൽകിയിട്ടുമുണ്ട്.
രണ്ട്: സ്വഹാബത്തിന്റെ സ്ഥാനം അതുല്യമാണ്. ഈ അദ്ധ്യായത്തിൽ ഞാൻ സ്വഹാബികൾക്ക് ശേഷക്കാരെക്കാളുള്ള മഹത്വത്തെ കുറിച്ച് പഠനം നടത്തിയിരിക്കുന്നു.
മൂന്ന്: സ്വഹാബത്തിനെ ആക്ഷേപിക്കുന്നവരുടെ രീതികളും അവയുടെ മതവിധികളും. അതിൽ, സ്വഹാബികളുടെ ‘അദാലത്തി’നെ ആക്ഷേപിച്ച് സംസാരിക്കുന്നതിന്റേയും അതിന് താഴെയുള്ള കാര്യങ്ങളിൽ ആക്ഷേപിക്കുന്നതിന്റേയും, മഹത്വത്തിന്റെ വിഷയത്തിൽ പ്രമാണങ്ങൾ മുതവാതിറായി വന്ന സ്വഹാബികളെ ആക്ഷേപിച്ച് സംസാരിക്കുന്നതിന്റേയും അതിന് താഴെയുള്ളവരെ ആക്ഷേപിക്കുന്നതിന്റേയും ഇടയിലെ വ്യത്യാസങ്ങളും വിശദീകരിച്ചിരിക്കുന്നു. സഹാബികളെ മൊത്തത്തിൽ ആക്ഷേപിക്കൽ, അവരിൽ ചിലരെ ആക്ഷേപി ക്കൽ തുടങ്ങിയ വിഷയങ്ങളും വിശദീകരിച്ചിരിക്കുന്നു. അല്ലാഹു നിരപരാധിത്വം തെളിയിച്ച വിഷയത്തിൽ ഉമ്മുൽ മുഅ്മിനീൻ ആഇശ رَضِيَ اللَّهُ عَنْها യെ ആക്ഷേപിക്കൽ, മറ്റ് പ്രവാചക പത്നിമാരെ ആക്ഷേപിക്കൽ എന്നിവയുടെ വിധിയും ഞാൻ ഇൗ പഠനത്തിന്റെ അവസാനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാല്: സ്വഹാബത്തിനെ ആക്ഷേപിക്കുന്നത് അനിവാര്യമാക്കുന്ന അനന്തരഫലങ്ങൾ തുടർന്ന് നൽകിയിട്ടുണ്ട്.
അഞ്ച്: സ്വഹാബികൾക്കിടയിലുണ്ടായ ഭിന്നതയിൽ യഥാർത്ഥ നിലപാട്. പ്രസ്തുത സംഭവങ്ങളിൽ പഠനം നടത്തുന്നവർ പരിഗണിക്കൽ അനിവാര്യമായ ഭാഗങ്ങളും അടിസ്ഥാനങ്ങളും അതിൽ വ്യക്തമാക്കിയിട്ടുണ്ട്; സ്വഹാബത്തിനെ ആക്ഷേപിക്കുന്നതിൽ ആപതിക്കാതിരിക്കുവാൻ വേണ്ടിയാണത്.
സുഹൃത്തേ, പുതിയതൊന്ന് കൊണ്ടുവന്നെന്ന് ഞാൻ വാദിക്കുന്നില്ല. പ്രത്യുത, പണ്ഡിത ശ്രേഷ്ഠരുടെ തെരഞ്ഞെടുത്ത വാക്കുകളെ ശേഖരിച്ച് പ്രത്യേക രീതിയിൽ ചില നിർണ്ണിത ലക്ഷ്യങ്ങൾക്കുവേണ്ടി അവ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്. സഹാബികളുടെ വിഷയത്തിൽ അഹ്ലുസ്സു ന്നഃയുടെ ആദർശത്തിന്റെ പ്രാധാന്യം ഉണർത്തുക, പ്രസ്തുത ആദർശത്തെ നിരാകരിക്കും വിധമുള്ള അധിക്ഷേപങ്ങൾക്കെതിരിൽ താക്കീത് നൽകുക എന്നിവയാണ് പ്രസ്തുത ലക്ഷ്യങ്ങൾ. ‘അക്വീദഃ’, ‘ഫിറക്വ്(കക്ഷികൾ)’, ‘താരീഖ്’, ‘ഹദീഥ് ‘ തുടങ്ങിയ ഏത് മേഖലകളിലായാലും സലഫീ പ്രസ്ഥാനത്തിലേക്ക് ചേർത്ത് വിളിക്കപ്പെടുന്നർ തുലിക ചലിപ്പിച്ച അദ്ധ്വാനങ്ങളിലേക്ക് ചേർക്കപ്പെടുവാൻ ഒരു എളിയ ശ്രമം മാത്രമാണിത്.
അല്ലാഹുവോട്, തിരുദൂതരുടെ ﷺ സ്വഹാബത്തിനോടുള്ള സ്നേഹം കനിയുവാനും അവരുടെ കൂട്ടത്തിൽ മഹ്ശറിൽ ഒരുമിച്ച് കൂട്ടുവാനും അനുഗ്രഹത്തിനും സൽപാന്ഥാവിനും ഞാൻ തേടുന്നു.
മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് അൽവുഹയ്ബി