അല്ലാഹു പറഞ്ഞു:
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٣٠﴾
ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃ ഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രത യില്ലാത്ത മതം. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. (വി. ക്വു. റൂം : 30)
وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٣٢﴾
ഇബ്രാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവർ ഓരോരുത്തരും ഉപദേശിച്ചത്) (വി. ക്വു. അൽ ബക്വറഃ: 132)
ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ ﴿١٢٣﴾
പിന്നീട്, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്റെ മാർഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നൽകിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. (വി. ക്വു. അന്ന ഹ്ൽ: 123)
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
إن لكل نبي ولاة من النبيين، وأنا وليي منهم أبي إبراهيم وخليل ربي. ثم قرأ:
“നിശ്ചയം, ഓരോ പ്രവാചകന്മാർക്കും (ഇതര) പ്രവാചകന്മാരിൽനിന്ന് കൂടുതൽ അടുപ്പമുള്ളവർ ഉണ്ട്. പ്രവാചകന്മാരിൽനിന്നും എനിക്ക് ഏറ്റവും അടുപ്പമുള്ളത് എന്റെ പിതാവും എന്റെ റബ്ബിന്റെ ഖലീലുമായ ഇബ്റാഹീം (അ) നോട് ആകുന്നു. ശേഷം അദ്ദേഹം പാരായണം ചെയ്തു:
إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُوا ۗ وَاللَّهُ وَلِيُّ الْمُؤْمِنِينَ ﴿٦٨﴾
തീർച്ചയായും ജനങ്ങളിൽ ഇബ്രാഹീമിനോട് കൂടുതൽ അടുപ്പമുള്ളവർ അദ്ദേഹത്തെ പിന്തുടർന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തിൽ) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യ വിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. (വി. ക്വു. ആലു ഇംറാൻ: 68)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ
“നിശ്ചയം, അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും നിങ്ങളുടെ സമ്പത്തിലേക്കും നോക്കുകയില്ല. എന്നാൽ, അവൻ നി ങ്ങളുടെ ഹൃദയങ്ങളിലേക്കും അമലുകളിലേക്കുമാണ് നോക്കുന്നത്”
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أنا فرطكم على الحوض، وليرفعن إلي رجال من أمتي، حتى إذا أهويت لأناولهم. احتجبوا دوني، فأقول: أي رب أصحابي. فيقال: إنك لا تدري ما أحدثوا بعدك
“ഞാൻ ഹൗദ്വിലേക്ക് നിങ്ങളെ മുൻകടന്ന് വരുന്നവനാണ്. എന്റെ സമുദായത്തിൽ ഒരു വിഭാഗം എന്നിലേക്ക് ഉയർത്തപ്പെടുക തന്നെ ചെയ്യും. അവർക്ക് വെള്ളമെടുത്ത് നൽകുവാൻ കുനിഞ്ഞാൽ എന്നിൽനിന്നും അവർ തടയപ്പെടും. ഞാൻ പറയും: “രക്ഷിതാവേ, എന്റെ അനുയായികളാണേ” അപ്പോൾ പറയപ്പെടും: “നിശ്ചയം, താങ്കൾക്ക് അറിയില്ല; താങ്കളുടെ കാലശേഷം അവർ (മതത്തിൽ)പുതുതായി ഉണ്ടാക്കിയത്”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
“وددت أنا قد رأينا إخواننا. قالوا: أو لسنا إخوانك يا رسول الله؟ قال: أنتم أصحابي، وإخواني الذين لم يأتوا بعد. قالوا: فكيف تعرف من لم يأت بعد من أمتك؟ قال: أرأيتم لو أن رجلا له خيل غرا محجلة بين ظهراني خيل دهم بهم ألا يعرف خيله؟ قالوا: بلى. قال: فإنهم يأتون غرا محجلين من الوضوء. وأنا فرطهم على الحوض. ألا ليذادن رجال يوم القيامة عن حوضي كما يذاد البعير الضال. أناديهم: ألا هلم. فيقال: إنهم بدلوا بعدك. فأقول: سحقا سحقا”
“നമ്മുടെ സഹോദരങ്ങളെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.”അവർ പറഞ്ഞു: “അല്ലാഹുവി ന്റെ തിരുദൂതരേ, ഞങ്ങൾ നിങ്ങളുടെ സഹോദരങ്ങളല്ലേ?” അദ്ദേഹം പറഞ്ഞു: നിങ്ങൾ എന്റെ അസ്ഹാബുകളാണ്. എന്റെ സഹോദരങ്ങൾ ഇനിയും വന്നിട്ടില്ലാത്തവരാണ്. അവർ പറഞ്ഞു: “ഇനിയും വന്നിട്ടില്ലാത്ത നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ എങ്ങിനെ മനസിലാക്കും? അദ്ദേഹം പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് വെളുത്ത ചുട്ടും കൈകാലുകളുമുള്ള ഒരു കുതിര, ഒരുകൂട്ടം കറുത്ത കുതിരകൾക്കിടയലുണ്ടെങ്കിൽ തന്റെ കുതിരയെ അയാൾക്ക് തിരിച്ചറിയുവാൻ കഴിയില്ലേ?” അവർ പറഞ്ഞു: “അതെ”. അദ്ദേഹം പറഞ്ഞു: “അവർ വരുന്നത് വുദ്വൂഇനാൽ മുഖവും കൈകാലുകളും വെളുത്ത വരായിട്ടായിരിക്കും. ഞാൻ അവരെ മുൻകടന്നു ഹൗദ്വിലേക്ക് ചെല്ലും. അറിയുക, അന്ത്യനാളിൽ എന്റെ ഹൗദ്വിൽ നിന്നും ഒരു വിഭാഗം തടയപ്പെടുകതന്നെ ചെയ്യും. കൂട്ടം തെറ്റിയ ഒട്ടകം തടയപ്പെടുന്നതുപോലെ. വരൂ എന്ന് ഞാൻ അവരെ വിളിക്കും. അപ്പോൾ പറയപ്പെടും: അവർ താങ്കളുടെ കാലശേഷം (മതത്തിൽ)മാറ്റം വരുത്തിയവരാണ്, തീർച്ച. ഉടൻ ഞാൻ പറയും: ദൂരെ പോകൂ… ദൂരെ പോകൂ…”
ഇമാം ബുഖാരിയുടെ രിവായത്തിൽ:
بينما أنا قائم ، إذا زمرة حتى إذا عرفتهم وعرفوني خرج رجل من بيني وبينهم فقال: هلم. فقلت: أين؟ قال: إلى النار والله. قلت: وما شأنهم؟ قال: إنهم ارتدوا بعدك على أدبارهم القهقرى. ثم إذا زمرة فذكر مثله قال: فلا أراه يخلص منهم إلا مثل همل النعم.
“ഞാൻ (മഹ്ശറിൽ) നിൽക്കവേ അതാ ഒരു കൂട്ടം ആളുക ൾ.. ഞാൻ അവരേയും അവർ എന്നേയും അറിയേണ്ട താമ സം, എനിക്കും അവർക്കും ഇടയിൽനിന്ന് ഒരാൾ പുറപ്പെടു ന്നു. അയാൾ പറയും: വരു. ഞാൻ പറയും: എങ്ങോട്ട്? അയാൾ പറയും: അല്ലാഹുവാണേ, നരകത്തിലേക്ക്. ഞാൻ പറയും: അവരുടെ കാര്യം എന്താണ്? അയാൾ പറയും: താ ങ്കളുടെ കാലശേഷം അവർ പിന്നോട്ട് ചലിച്ചുകൊണ്ട് മതപരിത്യാഗികളായി. പിന്നേയും അതാ മറ്റൊരു കൂട്ടർ. (അവരുടെ വിഷയത്തിലും ആദ്യവിഭാഗത്തിൽ സംഭവിച്ചതുതന്നെ അദ്ദേ ഹം ഉണർത്തി) അദ്ദേഹം പറഞ്ഞു: അവരിൽ നിന്നും ഒട്ടകകൂട്ടത്തിൽ നിന്നും കൂട്ടംതെറ്റിയതിനോളമല്ലാതെ രക്ഷപ്പെടുമെന്ന് ഞാൻ അഭിപ്രായപ്പെടുന്നില്ല”
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: (ഹൗദി നരികിൽനിന്ന് ഉമ്മത്തികളിൽ ചിലർ തടയപ്പെടുമ്പോൾ) സ്വാലിഹായ ദാസൻ (ഈസാ (അ)) പറഞ്ഞതുപോലെ ഞാൻ പറയും:
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١١٨﴾
നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാരാണല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും. (വി. ക്വു. അൽ മാഇദഃ: 118)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിരിക്കുന്നു:
مَا مِنْ مَوْلُودٍ يُولَدُ إلاَّ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَا تُنْتِجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا جَدْعَاءَ؟ ثُمَّ قَرَأَ أَبُو هُرَيْرَةَ “فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ“
“എല്ലാ കുട്ടികളും ഫിത്റത്തിൽ(ഇസ്ലാമിൽ) മാത്രമാണ് ജനിക്കുന്നത്. അതിൽപ്പിന്നെ അവന്റെ മാതാപിതാക്കൾ അവനെ ജൂതനാക്കുന്നു, അല്ലെങ്കിൽ അവർ അവനെ കൃസ്ത്യാനിയാക്കുന്നു, അല്ലെങ്കിൽ അവർ അവനെ അഗ്നിയാരാധകനാക്കുന്നു. ഒരു മൃഗത്തിന്റെ ഉപമപോലെ, അത് അന്യൂനമായ മൃഗത്തെ ഉൽപാതിപ്പിക്കുന്നു. അവക്ക് (ചെവിമുറിഞ്ഞ തുപോലുള്ള) വല്ല അംഗവൈകല്യവും ഉള്ളതായി നിങ്ങൾ അറിയുന്നുണ്ടോ; നിങ്ങൾ അതിന് അംഗവൈകല്യം വരുത്തുന്നത് വരെ?” ശേഷം അബൂഹുറെയ്റ رَضِيَ اللَّهُ عَنْهُ പാരായണം ചെയ്തു:
فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ
…അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചു വോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവ സ്ഥക്ക് യാതൊരു മാറ്റവുമില്ല… (വി. ക്വു. അൽ
ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
كان الناس يسألون رسول الله ﷺ عن الخير. وأنا أسأله عن الشر، مخافة أن يدركني. فقلت: يا رسول الله: إنا كنا في جاهلية وشر، فجاءنا الله بهذا الخير، فهل بعد هذا الخير من شر؟ قال: نعم. فقلت: وهل بعد هذا الشر من خير؟ قال: نعم، وفيه دخن. قلت وما دخنه؟ قال: قوم يستنون بغير سنتي، ويهتدون بغير هديي، تعرف منهم وتنكر. قلت: فهل بعد هذا الخير من شر؟ قال. نعم. فتنة عمياء، ودعاة على أبواب جهنم؛ مَنْ أجابَهم إليها قذفوه فيها. قلت: يا رسول الله، صفهم لنا. قال: قوم من جلدتنا ويتكلمون بألسنتنا. قلت: يا رسول الله ما تأمرني إن أدركت ذلك؟ قال: تلزم جماعة المسلمين وإمامهم. قلت: فإن لم يكن لهم جماعة ولا إمام؟ قال: فاعتزل تلك الفرق كلها، ولو أن تعض على أصل شجرة حتى يأتيك الموت وأنت على ذلك.
“خط لنا رسول الله ﷺ خطا. ثم قال: هذا سبيل الله. ثم خط خطوطا عن يمينه وعن شماله. ثم قال: هذه سبل، على كل سبيل منها شيطان يدعو إليه، وقرأ: “وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾”
“അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങൾക്ക് ഒരു വരവരച്ചു. ശേഷം പറഞ്ഞു: ഇത് അല്ലാഹുവിന്റെ മാർഗ്ഗമാകുന്നു. പിന്നീട് അദ്ദേഹം അതിന്റെ വലതു ഭാഗത്തും ഇടതു ഭാഗത്തും ധാരാളം വരകൾ വരച്ചു. ശേഷം പറഞ്ഞു: ഇവകൾ മാർഗ്ഗങ്ങളാണ് അവയിൽ എല്ലാ മാർഗ്ഗത്തിന്മേലും ഓരോ പിശാചുകൾ ഉണ്ട്; അതിലേക്ക് ക്ഷണിക്കുന്നവരായി. പ്രവാചകൻ ﷺ ഓതി:
وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾