അല്ലാഹു പറഞ്ഞു:
يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنزِلَتِ التَّوْرَاةُ وَالْإِنجِيلُ إِلَّا مِن بَعْدِهِ ۚ أَفَلَا تَعْقِلُونَ ﴿٦٥﴾
വേദക്കാരേ, ഇബ്രാഹീമിന്റെ കാര്യത്തിൽ നിങ്ങളെന്തിനാണ് തർക്കിക്കുന്നത്? തൗറാത്തും ഇൻജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്? (വി. ക്വു. ആലു ഇംറാൻ: 65)
وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ﴿١٣٠﴾
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും. (വി. ക്വു. അൽ ബക്വറഃ: 130)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ട്ടإِنَّ آلَ أَبِي يَعْنِي فُلَانًا لَيْسُوا لِي بِأَوْلِيَاءَ ، إِنَّمَا أَوليَائِي المُتَّقُونَബ്ല
“നിശ്ചയം, അബീ ഫുലാൻ കുടുംബം എനിക്ക് മിത്രങ്ങൾ അല്ല. എന്റെ മിത്രങ്ങൾ മുത്തക്വീങ്ങൾ മാത്രമാകുന്നു”
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ യോട് ചില സ്വഹാബികളെ കുറിച്ച് പറയപ്പെട്ടു. ഒരാൾ പറഞ്ഞു: ഞാൻ മാംസം കഴിക്കുകയില്ല. മറ്റൊരാൾ പറഞ്ഞു: ഞാൻ രാത്രി നമസ്കരിക്കും, ഉറങ്ങുകയില്ല. മൂന്നാമൻ പറഞ്ഞു: ഞാൻ വിവാഹം കഴിക്കുകയില്ല. നാലാമൻ പറഞ്ഞു: ഞാൻ എന്നെന്നും നോമ്പെടുക്കും. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَكِنِّى أَصُومُ وَأُفْطِرُ ، وَأُصَلِّى وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ ، فَمَنْ رَغِبَ عَنْ سُنَّتِى فَلَيْسَ مِنِّى
“എന്നാൽ ഞാൻ നോമ്പെടുക്കുന്നു, നോമ്പ് മുറിക്കുന്നു. രാത്രി നമസ്കരിക്കുന്നു, ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്റെ സുന്നത്തിൽ നിന്ന് ആര് വിമുഖനായോ അവൻ എന്നിൽ പെട്ടവനല്ല”
താങ്കൾ ശ്രദ്ധിക്കുക, ഇബാദത്ത് എടുക്കുവാനായി ഒഴിഞ്ഞിരിക്കുവാൻ ചില സ്വഹാബികൾ ഉദ്ദേശിച്ചപ്പോഴാണ് പ്രവാചകൻ ﷺ ഇത്ര കടുത്ത സംസാരം നടത്തിയത്. ഈ പ്രവൃത്തിക്ക് സുന്നത്തിനോട് മുഖം തിരിക്കൽ എന്നാണ് പേര് പറയപ്പെട്ടത്. സ്വഹാബികളിൽനിന്ന് സംഭവിച്ചപ്പോഴാണ് ഈ കടുത്ത സംസാരം ഉണ്ടായത്. അപ്പോൾ അവരല്ലാത്തവർ ഇതല്ലാത്ത മറ്റു ബിദ്അത്തുകൾ ചെയ്യുന്നതിനെ കുറിച്ച് താങ്കൾ എന്താണ് വിചാരിക്കുന്നത്?
അബ്ദുൽ ജബ്ബാർ അബ്ദുല്ല