(അദ്ധ്യായം അഞ്ച്) വിശുദ്ധ ക്വുർആൻ പിൻപറ്റുക

THADHKIRAH

അല്ലാഹു പറഞ്ഞു:

وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ ‎﴿٨٩﴾

എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാർഗദർശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (വി. ക്വു. അന്നഹ്ൽ: 89)

പ്രവാചകൻ ‎ﷺ , ഉമർ رَضِيَ اللَّهُ عَنْهُ  വിന്റെ കൈയിൽ തൗറാത്തിന്റെ ഒരു ഏട് കാണുകയുണ്ടായി. അദ്ദേഹം പറഞ്ഞു:

أَمُتَهَوِّكُونَ فِيهَا يَا ابْنَ الْخَطَّابِ وَالَّذِى نَفْسِى بِيَدِهِ لَقَدْ جِئْتُكُمْ بِهَا بَيْضَاءَ نَقِيَّةً لَوْ كَانَ مُوسَى حَيًّا واتبعتموه وتركتموني ضللتم

“ഖത്ത്വാബിന്റെ മകൻ ഉമർ, അവധാനത ഒട്ടുമില്ലാതെ എല്ലായിടത്തും ചെന്നുചാടുന്ന പരിഭ്രമിയാണോ താങ്കൾ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ നാഥനാണ് സത്യം, തീ ർച്ചയായും ഞാൻ നിങ്ങളുടെ അടുക്കൽ വെളുത്ത് തെളി ഞ്ഞ ഇസ്ലാമുമായി വന്നിരിക്കുന്നു. മൂസാ ‎(അ) ജീവിച്ചിരിക്കുകയും അദ്ദേഹത്തെ നിങ്ങൾ പിൻപ്പറ്റുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്തുവെങ്കിൽ നിങ്ങൾ വഴിതെറ്റിപോകും”
മറ്റൊരു രിവായത്തിൽ:

لَوْ أَنَّ مُوسَى  كَانَ حَيًّا مَا وَسِعَهُ إِلاَّ أَنْ يَتَّبِعَنِى

“മൂസ ജീവിച്ചിരിന്നുവെങ്കിൽ എന്നെ അനുധാവനം ചെയ്യുക യല്ലാതെ അദ്ദേഹത്തിന് മറ്റൊരു വഴിയുമില്ല.” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:

رَضِيتُ بِاللهِ رَبًّا، وَبِالإِسْلاَمِ دِينًا، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദ് ‎ﷺ യെ നബിയായിട്ടും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts