അല്ലാഹു പറയുന്നു:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്ക പ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും. (വി.ക്വു. ആലു ഇംറാൻ: 85)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
تَجِىءُ الأَعْمَالُ يَوْمَ الْقِيَامَةِ فَتَجِىءُ الصَّلاَةُ فَتَقُولُ يَا رَبِّ أَنَا الصَّلاَةُ. فَيَقُولُ إِنَّكَ عَلَى خَيْرٍ. فَتَجِىءُ الصَّدَقَةُ فَتَقُولُ يَا رَبِّ أَنَا الصَّدَقَةُ. فَيَقُولُ إِنَّكِ عَلَى خَيْرٍ. ثُمَّ يَجِىءُ الصِّيَامُ فَيَقُولُ أَىْ يَا رَبِّ أَنَا الصِّيَامُ. فَيَقُولُ إِنَّكَ عَلَى خَيْرٍ. ثُمَّ تَجِىءُ الأَعْمَالُ عَلَى ذَلِكَ فَيَقُولُ اللَّهُ عَزَّ وَجَلَّ إِنَّكِ عَلَى خَيْرٍ. ثُمَّ يَجِىءُ الإِسْلاَمُ فَيَقُولُ يَا رَبِّ أَنْتَ السَّلاَمُ وَأَنَا الإِسْلاَمُ. فَيَقُولُ اللَّهُ عَزَّ وَجَلَّ إِنَّكَ عَلَى خَيْرٍ بِكَ الْيَوْمَ آخُذُ وَبِكَ أُعْطِى. فَقَالَ اللَّهُ عَزَّ وَجَلَّ فِى كِتَابِهِ ” وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾”
“കർമ്മങ്ങളെല്ലാം അന്ത്യനാളിൽ വരും. നമസ്കാരം വരും. അത് പറയും രക്ഷിതാവേ, ഞാനാണ് നമസ്കാരം. അല്ലാഹു പറയും: നിശ്ചയം നീ നന്മയിൽ ആകുന്നു. പിന്നീട് സ്വദക്വഃ വരും. അത് പറയും രക്ഷിതാവേ, ഞാനാണ് സ്വദക്വഃ. അല്ലാഹു പറയും നിശ്ചയം നീ നന്മയിൽ ആകുന്നു. ശേഷം നോമ്പ് വരും. അത് പറയും: രക്ഷിതാവേ, ഞാൻ നോമ്പാകുന്നു. അല്ലാഹു പറയും: നീ ഖൈറിൽ ആകുന്നു; നിശ്ചയം.പിന്നീട് കർമ്മങ്ങൾ വരും. അത് പറയും രക്ഷിതാവേ, ഞാൻ കർമ്മങ്ങളാകുന്നു. അല്ലാഹു പറയും നീ ഖൈറിൽ ആകുന്നു; നിശ്ചയം. ശേഷം ഇസ്ലാം വരും. അതു പറയും: രക്ഷിതാവേ, നീ സലാമാണ്, ഞാൻ ഇസ്ലാമാണ്. അല്ലാഹു പറയും നീ നന്മയിലാണ്. നിന്നെകൊണ്ട് ഞാൻ ഇന്ന് സ്വീകരിക്കും. നിന്നെ കൊണ്ട് ഞാൻ നൽകും. അല്ലാഹു, തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്ക പ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവ നുമായിരിക്കും” (വി.ക്വു. ആലു ഇംറാൻ: 85)
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം: അവർ പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:
مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
“വല്ലവനും, നമ്മുടെ കൽപ്പനയില്ലാത്ത ഒരു കാര്യം പ്രവൃത്തിച്ചാൽ ആ കാര്യം (അവനടക്കം) തള്ളപ്പെടേണ്ടതാണ്”
അബ്ദുൽ ജബ്ബാർ അബ്ദുല്ല