സ്വർഗ്ഗവാസികൾ നരകവാസികളെ നോക്കി ചിരിക്കും

THADHKIRAH

ഭൗതികലോകത്ത് അവിശ്വാസികളിൽ പലരും വിശ്വാസികളെ കളവാക്കുകയും കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും കുത്തിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിശ്വാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ നരകത്തിൽ പ്രവേശിച്ച അവിശ്വാസികളെ നോക്കി ചിരിക്കുമെന്ന് അല്ലാഹു പറയുന്നു:

نَّ الْأَبْرَارَ لَفِي نَعِيمٍ ‎﴿٢٢﴾‏ عَلَى الْأَرَائِكِ يَنظُرُونَ ‎﴿٢٣﴾‏ تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ‎﴿٢٤﴾‏ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ‎﴿٢٥﴾‏ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ‎﴿٢٦﴾‏ وَمِزَاجُهُ مِن تَسْنِيمٍ ‎﴿٢٧﴾‏ عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ‎﴿٢٨﴾‏ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ‎﴿٢٩﴾‏ وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ‎﴿٣٠﴾‏ وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ‎﴿٣١﴾‏ وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ ‎﴿٣٢﴾‏ وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ‎﴿٣٣﴾‏ فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ‎﴿٣٤﴾‏ عَلَى الْأَرَائِكِ يَنظُرُونَ ‎﴿٣٥﴾‏ هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ ‎﴿٣٦﴾‏

തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളിൽ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ നൽകപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവർ അതിന് വേണ്ടി വാശി കാണിക്കട്ടെ. അതിലെ ചേരുവ ‘തസ്നീം’ ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു അരുവി. തീർച്ചയായും കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോൾ അവർ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോൾ രസിച്ചുകൊണ്ട് അവർ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവർ കാണുമ്പോൾ, തീർച്ചയായും ഇക്കൂട്ടർ വഴിപിഴച്ചവർ തന്നെയാണ് എന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ)മേൽ മേൽനോട്ടക്കാരായിട്ട് അവർ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല. എന്നാൽ അന്ന് (ക്വിയാമത്ത് നാളിൽ) ആ സത്യവിശ്വാസികൾ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. സത്യനിഷേധികൾ ചെയ്തു കൊണ്ടിരുന്നതിന് അവർക്ക് പ്രതിഫലം നൽകപ്പെട്ടുവോ എന്ന്.  (വി. ക്വു. അൽമുത്വഫ്ഫിഫീൻ: 22-36)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts