മുശ്രിക്കും കാഫിറും
അല്ലാഹു പറഞ്ഞു:
نَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ
തീർച്ചയായും അല്ലാഹുവിൽ പങ്ക്ചേർത്ത ഒരുവൻ, അവന് അല്ലാഹു സ്വർഗ്ഗം ഹറാമാക്കിയിരിക്കുന്നു(വി.ക്വു. അൽമാഇദ:72)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ الْقِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ أَلَمْ أَقُلْ لَكَ لاَ تَعْصِنِى فَيَقُولُ أَبُوهُ فَالْيَوْمَ لاَ أَعْصِيكَ. فَيَقُولُ إِبْرَاهِيمُ يَا رَبِّ، إِنَّكَ وَعَدْتَنِى أَنْ لاَ تُخْزِيَنِى يَوْمَ يُبْعَثُونَ، فَأَىُّ خِزْىٍ أَخْزَى مِنْ أَبِى الأَبْعَدِ فَيَقُولُ اللَّهُ إِنِّى حَرَّمْتُ الْجَنَّةَ عَلَى الْكَافِرِينَ، ثُمَّ يُقَالُ يَا إِبْرَاهِيمُ مَا تَحْتَ رِجْلَيْكَ فَيَنْظُرُ فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِى النَّارِ
“ഇബ്റാഹീം തന്റെ പിതാവ് ആസറിനെ അന്ത്യനാളിൽ കണ്ടുമുട്ടും. ആസറിന്റെ മുഖത്ത് ഇരുട്ടും പൊടിയുമുണ്ടായിരിക്കും. അപ്പോൾ അദ്ദേഹത്തോട് ഇബ്റാഹീം പറയും: ഞാൻ താങ്കളോട് എന്നെ ധിക്കരിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ? അപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറയും: ഇന്നേ ദിനം ഞാൻ നിന്നെ ധിക്കരിക്കുക യില്ല. അപ്പോൾ ഇബ്റാഹീം പറയും: എന്റെ രക്ഷിതാവേ, നിശ്ചയം ആളുകൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിനം എന്നെ അപമാനിക്കുകയില്ലെന്ന് നീ എനിക്ക് കരാർ നൽകിയിട്ടുണ്ടല്ലോ? ഏറ്റം വിദൂരനായ എന്റെ പിതാവിനാലുണ്ടാകുന്ന അപമാനത്തേക്കാൾ വലിയ അപമാനം ഏതാണ്? അപ്പോൾ അല്ലാഹു പറയും: നിശ്ചയം, ഞാൻ സ്വർഗ്ഗത്തെ കാഫിരീങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു. ശേഷം പറയപ്പെടും: ഇബ്റാഹീം, താങ്കളുടെ ഇരുകാലുകൾക്കടിയിൽ എന്താണ്? അപ്പോൾ അദ്ദേഹം നോക്കും. അപ്പോഴതാ ആസർ ചെളിയിൽ പുരണ്ട ഒരു കഴുതപ്പുലിയായിരിക്കുന്നു. അങ്ങിനെ അതിന്റെ കൈകാലുകൾ പിടിക്കപ്പെടുകയും നരകത്തിൽ എറിയപ്പെടുകയും ചെയ്യും” (ബുഖാരി)
അഹങ്കാരി
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يدْخُلُ الجَنَّةَ منْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ
“ആരുടെയെങ്കിലും ഹൃദയത്തിൽ പരമാണുവിന്റെ തൂക്കം അഹങ്കാരമുണ്ടെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല” (മുസ്ലിം)
മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, മന്നാൻ, നിത്യ കുടിയൻ, ദയ്യൂഥ്, സിഹ്ർ സത്യപ്പെടുത്തുന്നവൻ, ജോത്സ്യൻ, കുടുംബ ബന്ധം മുറിക്കുന്നവൻ
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ثَلاَثَةٌ قَدْ حَرَّمَ اللَّهُ عَلَيْهِمُ الْجَنَّةَ مُدْمِنُ الْخَمْرِ وَالْعَاقُّ وَالْدَّيُّوثُ الَّذِى يُقِرُّ فِى أَهْلِهِ الْخَبَثَ
“മൂന്ന് കൂട്ടർ, അവരുടെമേൽ അല്ലാഹു സ്വർഗ്ഗം ഹറാമാക്കിയിരിക്കുന്നു. മുഴുകുടിയൻ, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, സ്വന്തം കുടുംബത്തിൽ വൃത്തികേടിന് സമ്മതം നൽകുന്നവൻ”
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ مَنَّانٌ وَلاَ عَاقٌّ وَلاَ مُدْمِنُ خَمْرٍ
“ദാനം ചെയ്തത് എടുത്ത് പറയുന്നവനും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും നിത്യകുടിയനും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ مُدْمِنُ خَمْرٍ
“കള്ളുകുടിയൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ عَاقٌّ وَلاَ مَنَّانٌ، وَلاَ مُدْمِنُ خَمْرٍ وَلاَ وَلَدُ زِنْيَةٍ
“മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും ദാനം ചെയ്തത് എടുത്ത് പറയുന്നവനും കള്ളുകുടിയനും വ്യഭിചാരിയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ صَاحِبُ خَمْسٍ : مُدْمِنُ خَمْرٍ ، وَلاَ مُؤْمِنٌ بِسِحْرٍ ، وَلاَ قَاطِعُ رَحِمٍ ، وَلاَ كَاهِنٌ ، وَلاَ مَنَّانٌ.
“അഞ്ച് (പാപങ്ങളുടെ) വാക്താവ് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, സിഹ്റിനെ സത്യപ്പെടുത്തുന്നവൻ, കുടുംബന്ധം മുറിക്കുന്നവൻ, ജോത്സ്യൻ, ദാനം ചെയ്തത് എടുത്ത് പറയുന്നവൻ”
ജുബെയ്ർ ഇബ്നു മുത്വ്ഇമി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ
“കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല” (മുസ്ലിം)
അയൽവാസിയെ ദ്രോഹിക്കുന്നവൻ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ
“ആരുടെ ഉപദ്രവത്തിൽനിന്നും ചതിപ്രയോഗങ്ങളിൽനിന്നുമാണോ അയാളുടെ അയൽവാസി നിർഭയനാവാത്തത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”. (മുസ്ലിം)
ഏഷണിക്കാരൻ
ഹുദയ്ഫയി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
لاَ يَدْخُلُ الْجَنَّةَ نَمَّامٌ
“നമീമത്ത് പറയുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല” (മുസ്ലിം)
നഗ്നതയുടുത്ത് ഉലാത്തുന്ന സ്ത്രീകൾ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
صِنْفَانِ مِنْ أَهْلِ النَّارِ … وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا …
“രണ്ടു വിഭാഗം ആളുകൾ നരകവാസികളാണ്… (രണ്ടാമത്തെ വി ഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നരായ (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകൾ ചാഞ്ഞ് ആടുന്ന ഒട്ടക പൂഞ്ഞകൾ പോലെയാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല… (ബുഖാരി)
നിഷിദ്ധം തിന്നുന്നവർ
ജാബിറുബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَا كَعْبُ بْنَ عُجْرَةَ، لاَ يَدْخُلُ الْجَنَّةَ مَنْ نَبَتَ لَحْمُهُ مِنْ سُحْتٍ، النَّارُ أَوْلَى بِهِ
“കഅ്ബ് ഇബ്നു ഉജ്റാ, ആരുടെ മാംസമാണോ നിഷിദ്ധ സമ്പാദ്യത്തിലൂടെ വളർന്നത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അവന് ഏറ്റവും അർഹമായത് നരകമാണ്”
അബൂബകറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِحَرَامٍ
“ഹറാമിനാൽപോഷണം നൽകപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
നികുതി പിരിക്കുന്നവർ
ഉക്വ്ബത് ഇബ്നു ആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഞാൻ കേട്ടു:
لاَ يَدْخُلُ الْجَنَّةَ صَاحِبُ مَكْسٍ
“നികുതി പിരിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
പരുഷഹൃദയൻ, കഠിനൻ
ഹാരിഥഃ ഇബ്നു വഹ്ബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ الْجَوَّاظُ وَلاَ الْجَعْظَرِىُّ
“പരുഷഹൃദയനും കഠിനമനസ്കനും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല”
പ്രജകളെ വഞ്ചിക്കുന്നവൻ
മഅ്ക്വിൽ ഇബ്നു യസാറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ
“അല്ലാഹു പ്രജകളുടെ പരിപാലനം ഏൽപ്പിച്ച ഒരു ദാസൻ മരിക്കുന്നു; തന്റെ പ്രജകളെ വഞ്ചിച്ചവനായ അവസ്ഥയിലാണ് അയാൾ മരിക്കുന്നതെങ്കിൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു” (മുസ്ലിം)
മുആഹദിനെ കൊല്ലുന്നവൻ
അബൂബകറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَتَلَ مُعَاهِدًا فِى غَيْرِ كُنْهِهِ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ
“വല്ലവനും ഒരു മുആഹദിനെ അനനുവദനീയ സമയത്ത് കൊന്നാൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു”
കള്ളസത്യത്തിലൂടെ അന്യരുടെ അവകാശം കവരുന്നവൻ
അബൂഉമാമഃ അൽഹാരിഥി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെറസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:
لاَ يَقْتَطِعُ رَجُلٌ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَأَوْجَبَ لَهُ النَّارَ فَقَالَ رَجُلٌ مِنَ الْقَوْمِ يَا رَسُولَ اللَّهِ وَإِنْ كَانَ شَيْئًا يَسِيرًا قَالَ ﷺ وَإِنْ كَانَ سِوَاكًا مِنْ أَرَاكٍ
“ഒരാളും ഒരു മുസ്ലിമായ മനുഷ്യന്റെ അവകാശം തന്റെ (കള്ള) സത്യം കൊണ്ട് കവർന്നെടുക്കുകയില്ല; അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകയും നരകം അനിവാര്യമാക്കുകയും ചെയ്യാതെ. അപ്പോൾ ജനങ്ങളിൽ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഒരു നിസാരമായ വസ്തുവാണെങ്കിലും. തിരുമേനി ﷺ പറഞ്ഞു: അറാകിന്റെ ഒരു മിസ്വാക് ആണെങ്കിലും”
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
من حلف على يمين فاجرة ، يقتطع بها مال امرئ مسلم بغير حق ، حرم الله عليه الجنة ، وأوجب له النار قيل يا رسول الله : وإن كان شيئا يسيرا؟ قال ﷺ: وإن كان قضيبا من أراك
“വല്ലവനും കള്ളസത്യം ചെയ്യുകയും അതുകൊണ്ട് ഒരു മുസ്ലിമായ മനുഷ്യന്റെ സമ്പത്ത് അന്യായമായി കവർന്നെടുക്കുകയും ചെയ്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകയും നര കം അനിവാര്യമാക്കുകയും ചെയ്തു. പറയപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ, ഒരു നിസാരമായ വസ്തുവാണെങ്കിലും? തിരുമേനി ﷺ പറഞ്ഞു: അറാകിന്റെ ഒരു കൊള്ളിയാണെങ്കിലും”
അബ്ദുൽ ജബ്ബാർ അബ്ദുല്ല