സ്വർഗ്ഗം  കർമ്മങ്ങൾക്ക്  പകരമല്ല

THADHKIRAH

സ്വർഗ്ഗം അതിമഹത്തരമാണ്. ഒരാൾക്കും താൻ അനുഷ്ഠിച്ച കർമ്മങ്ങൾക്ക് പകരമായി അത് നേടുവാൻ സാധ്യമാവില്ല; അല്ലാഹു അവന്റെ  കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും ആ വ്യക്തിയെ അനുഗ്രഹിച്ചാലല്ലാതെ.
 അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ  قَالُوا وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ ‎ﷺ  وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِىَ اللَّهُ مِنْهُ بِفَضْلٍ وَرَحْمَةٍ 
“നിങ്ങളിൽ ഒരാളേയും തന്റെ കർമ്മം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയില്ല. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളേയും? തിരുമേനി ‎ﷺ  പറഞ്ഞു: ഞാൻ തന്നേയും; അല്ലാഹു അവനിൽനിന്നുള്ള കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും എന്നെ പെതിഞ്ഞാലല്ലാതെ”  (മുസ്ലിം)
എന്നാൽ, സ്വർഗ്ഗം കർമ്മങ്ങൾക്ക് പ്രതിഫലമാണെന്നറിയിക്കുന്ന ചില പ്രാമാണിക വചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്:
فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٧﴾
എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല. (വി. ക്വു. അസ്സജദഃ : 17)
وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ‎﴿٤٣﴾‏
അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വർഗ്ഗം. നി ങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ അതിന്റെ അവ കാശികളാക്കപ്പെട്ടിരിക്കുന്നു.  (വി. ക്വു. അൽഅഅ്റാഫ് : 43)
ചിലപ്പോൾ ഇതുപോലുള്ള വചനങ്ങളിൽ ചില സന്ദേഹങ്ങൾ ഉണ്ടായേക്കാം. അഥവാ, ഈ വചനങ്ങൾ അറിയിക്കുന്നത് സ്വർഗ്ഗം പ്രതിഫലമാണെന്നാണെല്ലോ. 
എന്നാൽ, ആയത്തുകൾ അറിയിക്കുന്നതും ഹദീഥ് അറി യിക്കുന്നതും വേറെ വേറെ വിഷയങ്ങളാണ്. അഥവാ കർമ്മങ്ങൾ കാരണത്താലാണ് സ്വർഗ്ഗാർഹരായത് എന്നാണ് ആയത്തുകൾ അറിയിക്കുന്നത്. എന്നാൽ ഹദീഥ് അറിയിക്കുന്നത് കർമ്മങ്ങൾക്ക് പകരമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ആവുകയില്ല എന്നുമാണ്. 
 
കർമ്മങ്ങൾ സ്വർഗ്ഗ പ്രവേശനത്തിന് കരണമാകും സ്വർഗ്ഗത്തിന് പകരമാകില്ല എന്ന് സാരം.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts