അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يُقَالُ ـ يَعْنِي لٍصَاحِبِ الْقُرْآنِ : اقْرَأْ وَارْقَ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
“ക്വുർആനിന്റെ വാക്താവിനോട് പറയപ്പെടും: താങ്കൾ ഓതുക, എന്നിട്ട് (സ്വർഗ്ഗീയ ഉന്നതിയിലേക്ക്)കയറുക, ദുനിയാവിൽ പാരായണം ചെയ്തിരുന്നതുപോലെ പാരായണം ചെയ്യുക; താങ്കൾ ഓതുന്ന അവസാനത്തെ ആയത്തിന്റെ അടുത്തായിരിക്കും താങ്കളുടെ (സ്വർഗ്ഗീയ)സ്ഥാനം”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَجِيءُ صَاحِبُ القُرْآنِ يَوْمَ الْقِيَامَةِ فَيَقُولُ: يَا رَبِّ حَلِّهِ فَيُلْبَسَ تَاجُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ زِدْهُ، فَيُلْبَسُ حُلَةُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ أَرْضَ عَنْهُ، فيرضى عنه فَيُقَالُ له اقْرَأْ وارق وَتُزَادُ بِكُلَّ آيَةٍ حَسَنَةٌ
“അന്ത്യനാളിൽ ക്വുർആനിന്റെ വാക്താവ് വരും. അപ്പോൾ (ക്വുർആൻ) പറയും: രക്ഷിതാവേ, അദ്ദേഹത്തെ ഉടയാട അണിയിപ്പിക്കൂ. അപ്പോൾ കറാമത്തിന്റെ കിരീടം അവനെ അണിയിപ്പിക്കും. പിന്നീട് (ക്വുർആൻ) പറയും: രക്ഷിതാവേ, അദ്ദേഹത്തിന് വർദ്ധിപ്പിച്ച് കൊടുക്കൂ. അപ്പോൾ കറാമത്തിന്റെ ഉടയാട അവനെ അണിയിപ്പിക്കും. പിന്നെ (ക്വുർആൻ) പറയും: രക്ഷിതാവേ, ഇദ്ദേഹത്തെ നീ തൃപ്തിപ്പെടുക. അപ്പോൾ അല്ലാഹു അവനെ തൃപ്തിപ്പെടും. അങ്ങനെ അവനോട് താങ്കൾ ഓതുക, എന്നിട്ട് (സ്വർഗ്ഗീയ ഉന്നതി യിലേക്ക്)കയറുക, എന്ന് പറയപ്പെടും, ഓരോ ആയത്തിന്നും നന്മ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യും”
1. ആയത്തുൽകുർസിയ്യ്
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ آيَةَ الكُرْسِي عَقِبَ كُلِّ صَلاَةٍ ، لَمْ يَمْنَعُهُ مِنْ دُخُولِ الْجَنَّةِ إِلاَّ أَنْ يَمُوتَ
“ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല”
2. സൂറത്തുൽഇഖ്ലാസ്വ്
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു:
… يَا رَسولَ الله إِنِّي أُحِبُّ هذه السورةَ:(قُلْ هُوَ اللَّهُ أَحَدٌ) قالَ ﷺ: حبُّكَ إِيَّاها يُدْخِلُكَ الجَنَّةَ
….അല്ലാഹുവിന്റെ ദൂതരേ, തീർച്ചയായും ഞാൻ ഇൗ സൂറത്ത് (സൂറത്തുൽഇഖ്ലാസ്വ്) ഇഷ്ടപ്പെടുന്നു. തിരുമേനി പറഞ്ഞു: തീർച്ചയായും താങ്കൾക്ക് അതിനോടുള്ള ഇഷ്ടം, താങ്കളെ സ്വർ ഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. (ബുഖാരി, തിർമുദി)
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” عَشَرَ مَرَّاتٍ، بَنى اللهُ لَهُ بَيْتاً فِي الْجَنَّةِ
“ആരെങ്കിലും സൂറത്തുൽഇഖ്ലാസ് പത്ത് പ്രാവശ്യം ഓതിയാൽ അല്ലാഹു അവന്ന് വേണ്ടി സ്വർഗ്ഗത്തിൽ ഒരു വീട് പണിയും”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:
أَنَّ النَّبِىَّ ﷺ سَمِعَ رَجُلاً يَقْرَأُ (قُلْ هُوَ اللَّهُ أَحَدٌ) فَقَالَ ട്ട وَجَبَتْ . قَالُوا يَا رَسُولَ اللَّهِ مَا وَجَبَتْ قَالَ ﷺ وَجَبَتْ لَهُ الْجَنَّةُ
“നിശ്ചയം, നബി ﷺ ഒരു വ്യക്തി സൂറത്തുൽഇഖ്ലാസ്വ് ഓതുന്ന ത് കേട്ടു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: അനിവാര്യമായി അ വർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ് അനിവാര്യ മായത്? തിരുമേനി ﷺ പറഞ്ഞു: “സ്വർഗ്ഗം അയാൾക്ക് അനിവാര്യ മായി”
3. സൂറത്തുൽമുൽക്
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سُورَةٌ مِنْ الْقُرْآنِ ثَلَاثُونَ آيَةً خاصمت عن صاحبها حتى أدخلته الجنة وهى سورة تبارك
“ക്വുർആനിൽ ഒരു സൂറത്തുണ്ട്. അത് മുപ്പത് ആയത്തുകളാണ്. അത് അതിന്റെ വാക്താവിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതു വരെ അയാൾക്കുവേണ്ടി വാദിച്ചു. അതത്രേ തബാറക സൂറത്ത് (സൂറത്തുൽമുൽക്)”
അബ്ദുൽ ജബ്ബാർ അബ്ദുല്ല