സ്വർഗ്ഗത്തിലേക്കുള്ള വഴി ക്ലേശപൂർണ്ണമാണ്

THADHKIRAH

സ്വർഗ്ഗത്തിലേക്കുള്ള വഴി ഏറെ പ്രയാസങ്ങൾ നിറഞ്ഞതാണ്. അവിശ്രമ പരിശ്രമം അനിവാര്യമാണ്. പ്രസ്തുത പരിശ്രമങ്ങളിൽ ഒരു ഭാഗം വരും അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്. إن شاء الله  
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
لماَّ خَلَقَ اللَّهُ الْجَنَّةَ وَالنَّارَ، أَرْسَلَ جِبْرِيلَ عَلَيْهِ السَّلَام إِلَى الْجَنَّةِ. فَقَالَ: انْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا،  فَنَظَرَ إِلَيْهَا فَرَجَعَ . فَقَالَ: وَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا. فَأَمَرَ بِهَا، فَحُفَّتْ بِالْمَكَارِهِ. فَقَالَ: اذْهَبْ إِلَيْهَا فَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا.  فَنَظَرَ إِلَيْهَا، فَإِذَا هِيَ قَدْ حُفَّتْ بِالْمَكَارِهِ. فَقَالَ: وَعِزَّتِكَ لَقَدْ خَشِيتُ أَنْ لاَ يَدْخُلَهَا أَحَدٌ. قَالَ: اذْهَبْ فَانْظُرْ إِلَى النَّارِ وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا. فَرَجَعَ     فَقَالَ: وَعِزَّتِكَ لَا يَدْخُلُهَا أَحَدٌ فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ، فَقَالَ: ارْجِعْ  فَانْظُرْ إِلَيْهَا، فَنَظَرَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالشَّهَوَاتِ. فَرَجَعَ وَقَالَ: وَعِزَّتِكَ، لَقَدْ خَشِيتُ أَنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا. 
“അല്ലാഹു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചപ്പോൾ ജിബ്രീലി (അ) നെ സ്വർഗ്ഗത്തിലേക്ക് പറഞ്ഞയച്ചു. അല്ലാഹു പറഞ്ഞു: ജിബ്രീൽ താങ്കൾ പോകുക. സ്വർഗ്ഗത്തിലേക്കും സ്വർഗ്ഗവാസികൾക്ക് ഞാൻ ഒരുക്കി വെച്ചതിലേക്കും നോക്കുക. അനന്തരം ജിബ്രീൽ പോയി സ്വർഗ്ഗത്തിലേക്കും സ്വർഗ്ഗവാസികൾക്ക് അല്ലാഹു ഒരുക്കിവെച്ചതിലേക്കും നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം. സ്വർഗ്ഗത്തെക്കുറിച്ച് ആര് കേൾക്കുകയാണെങ്കിലും അതിലേക്ക് പ്രവേശിക്കാതിരിക്കുകയില്ല. അപ്പോൾ (സ്വർഗ്ഗം “മകാരിഹു’കൾ കൊണ്ട് പൊതിയുവാൻ) അല്ലാഹു കൽപ്പിച്ചു. അപ്രകാരം സ്വർഗ്ഗം മകാരിഹുകൾ(പ്രയാസങ്ങൾ) കൊണ്ട്  പൊതിയപ്പെട്ടു. അല്ലാഹുക പറഞ്ഞു: താങ്കൾ മടങ്ങി സ്വർഗ്ഗത്തിലേക്കും അതിന്റെ ആളുകൾക്ക് ഞാൻ ഒരുക്കിയതിലേക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണെ സത്യം. ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് ഞാൻ ഭയപ്പെട്ടു. തീർച്ച. പിന്നീട് ജിബ്രീലിനെ നരകത്തിലേക്ക് പറഞ്ഞയച്ചു. അല്ലാഹു  പറഞ്ഞു: ജിബ്രീൽ താങ്കൾ പോകുക, നരകത്തിലേക്കും നരകവാസികൾക്ക് ഞാൻ ഒരുക്കിവെച്ചതിലേക്കും നോക്കുക, അനന്തരം ജിബ്രീൽ പോയി. നരകത്തിലേക്കും നരകവാസികൾക്ക് ഒരുക്കിവെച്ചതിലേക്കും നോക്കി. അപ്പോൾ നരകത്തീനാളങ്ങൾ ചിലത് ചിലതിനെ വിഴുങ്ങുന്നു. ജിബ്രീൽ മടങ്ങിവന്നു പറഞ്ഞു: അല്ലാഹുവേ, നിന്റെ പ്രതാപമാണെ സത്യം. നരകത്തെക്കുറിച്ച് കേട്ട ആരും അതിൽ പ്രവേശി ക്കുകയില്ല. അപ്പോൾ നരകം (ശഹവാത്തുകൾ(ദേഹേച്ഛകൾ) കൊണ്ട് പൊതിയപ്പെടുവാൻ) കൽപ്പിക്കപ്പെട്ടു. നരകം അപ്രകാരം ദേഹേച്ഛകൾ കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു  പറഞ്ഞു: താങ്കൾ മടങ്ങി നരകത്തിലേക്കും അതിന്റെ ആളുകൾക്ക് ഒരുക്കിയതിലേക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി.  ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. നിശ്ചയം, നരകത്തിൽ പ്രവേശിക്കാതെ ആരും അതിൽനിന്ന് രക്ഷപ്പെടുകയില്ലെന്ന് ഞാൻ ഭയപ്പെട്ടു…”   (മുസ്ലിം)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts