നരകത്തിൽനിന്ന് ഇഴഞ്ഞെത്തി അവസാനമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തിയെ കുറിച്ചും ആ വ്യക്തിക്ക് ഒരുക്കിവെക്കപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ചും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ آخِرَ أَهْلِ الْجَنَّةِ دُخُولاً الْجَنَّةَ، وَآخِرَ أَهْلِ النَّارِ خُرُوجًا مِنَ النَّارِ رَجُلٌ يَخْرُجُ حَبْوًا، فَيَقُولُ لَهُ رَبُّهُ: ادْخُلِ الْجَنَّةَ. فَيَقُولُ رَبِّ الْجَنَّةُ مَلأَى. فَيَقُولُ لَهُ ذَلِكَ ثَلاَثَ مَرَّاتٍ فَكُلُّ ذَلِكَ يُعِيدُ عَلَيْهِ الْجَنَّةُ مَلأَى. فَيَقُولُ إِنَّ لَكَ مِثْلَ الدُّنْيَا عَشْرَ مِرَارٍ
“നിശ്ചയം സ്വർഗ്ഗാർഹരിൽ അവസാനമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതായ വ്യക്തിയും നരകവാസികളിൽ അവസാനമായി നരകത്തിൽനിന്ന് പുറത്തുവരുന്നതായ വ്യക്തിയും ഒരാളാണ്. അയാൾ മുട്ടുകുത്തി ഇഴഞ്ഞുകൊണ്ടാണ് പുറപ്പെടുക. ആ വ്യക്തിയോട് രക്ഷിതാവ് പറയും: നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അയാൾ പറയും: രക്ഷിതാവേ, സ്വർഗ്ഗം നിറഞ്ഞിരിക്കുകയാണ്. അല്ലാഹു അയാളോട് മൂന്ന് തവണ ഇത് ആവർത്തിക്കും. അപ്പോഴെല്ലാം അയാൾ അല്ലാഹുവോട് സ്വർഗ്ഗം നിറഞ്ഞിരിക്കുകയാണ് എന്ന് മടക്കിപ്പറയും. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നിനക്ക് ദുൻയാവ് പോലുള്ളതിന്റെ പത്തിരട്ടിയുണ്ട്” (ബുഖാരി, മുസ്ലിം)
അബ്ദുല്ലാഹ് ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنِّى لأَعْرِفُ آخِرَ أَهْلِ النَّارِ خُرُوجًا مِنَ النَّارِ رَجُلٌ يَخْرُجُ مِنْهَا زَحْفًا فَيُقَالُ لَهُ انْطَلِقْ فَادْخُلِ الْجَنَّةَ قَالَ فَيَذْهَبُ فَيَدْخُلُ الْجَنَّةَ فَيَجِدُ النَّاسَ قَدْ أَخَذُوا الْمَنَازِلَ فَيُقَالُ لَهُ أَتَذْكُرُ الزَّمَانَ الَّذِى كُنْتَ فِيهِ فَيَقُولُ نَعَمْ. فَيُقَالُ لَهُ تَمَنَّ . فَيَتَمَنَّى فَيُقَالُ لَهُ لَكَ الَّذِى تَمَنَّيْتَ وَعَشَرَةُ أَضْعَافِ الدُّنْيَا قَالَ فَيَقُولُ أَتَسْخَرُ بِى وَأَنْتَ الْمَلِكُ قَالَ فَلَقَدْ رَأَيْتُ رَسُولَ اللَّهِ ﷺ ضَحِكَ حَتَّى بَدَتْ نَوَاجِذُهُ.
“നിശ്ചയം നരകത്തിൽനിന്ന് അവസാനം പുറത്തുകടക്കുന്ന നരകവാസിയെ എനിക്കറിയാം. നരകത്തിൽനിന്ന് ഇഴഞ്ഞ് പുറത്ത് കടക്കുന്ന ഒരു വ്യക്തിയാണ് അത്. അപ്പോൾ അയാളോട് പറയപ്പെടും: നീ ചെന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുക. തിരുമേനി ﷺ പറഞ്ഞു: ആ വ്യക്തി ചെന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്നാൽ ആളുകളെല്ലാം അവരുടെ സ്ഥാനങ്ങൾ എടുത്തതായി അയാൾ കാണും. അപ്പോൾ അയാളോട് പറയപ്പെടും: നീ ഉണ്ടായിരുന്നതായ കാലം ഓർക്കുന്നുവോ? അയാൾ പറയും: അതെ. അപ്പോൾ അയാളോട് പറയപ്പെടും: നീ ആഗ്രഹിക്കുക. അപ്പോൾ അയാൾ ആഗ്രഹിക്കും. അയാളോട് പറയപ്പെടും: നിനക്ക് നീ ആ ഗ്രഹിച്ചതും ദുൻയാവിനേക്കാൾ പത്തിരട്ടിയുമുണ്ട്. അപ്പോൾ അയാൾ പറയും അല്ലാഹുവേ നീ എന്നെ പരിഹസിക്കുന്നുവോ, നീ രാജാധിരാജനായിരിക്കെ? (റാവി) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ അണപ്പല്ലുകൾ കാണുന്നതുവരെ ചിരിക്കുന്നത് ഞാൻ കാണുകയുണ്ടായി” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല