സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന മുമ്പന്മാർ

THADHKIRAH

ആദ്യമായി സ്വർഗ്ഗകവാടം മുട്ടിത്തുറന്ന് അതിൽ പ്രവേശിക്കുവാൻ അനുഗ്രഹമുണ്ടാവുന്നത് ആദരവുറ്റ തിരുനബി ‎ﷺ ക്കായിരിക്കും. 
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَأَنَا أَوَّلُ مَنْ يَقْرَعُ بَابَ الْجَنَّةِ 
“ആദ്യമായി സ്വർഗ്ഗത്തിന്റെ കവാടം മുട്ടുന്നയാൾ ഞാനായിരിക്കും”  (മുസ്ലിം)
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ‎ﷺ പറഞ്ഞു:
آتِى بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ. فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ
“അന്ത്യനാളിൽ ഞാൻ സ്വർഗ്ഗത്തിന്റെ കവാടത്തിൽ എത്തും. അപ്പോൾ ഞാൻ തുറക്കുവാൻ ആവശ്യപ്പെടും. അപ്പോൾ കാവൽക്കാരൻ പറയും: താങ്കൾ ആരാണ്? ഞാൻ പറയും: മുഹമ്മദ്,  അപ്പോൾ കാവൽക്കാരൻ പറയും: തങ്കൾക്ക് മുമ്പ് ഒരാൾക്കും തുറക്കാതെ താങ്കൾക്ക് തുറക്കുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടത്”.  (മുസ്ലിം)
സമുദായങ്ങളിൽ ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന സമുദായം ഉത്തമ സമുദായമായ മുഹമ്മദ് നബി ‎ﷺ യുടെ സമുദായമായിരിക്കും. 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
نَحْنُ الآخِرُونَ الأَوَّلُونَ يَوْمَ الْقِيَامَةِ وَنَحْنُ أَوَّلُ مَنْ يَدْخُلُ الْجَنَّةَ…
“ഞങ്ങൾ അവസാനത്തെ (സമുദായമാണ്). അന്ത്യനാളിൽ ആദ്യത്തെ ആളുകളുമാണ്. ഞങ്ങളാണ് ഒന്നാമത് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ”   (ബുഖാരി, മുസ്ലിം)
ഈ സമുദായത്തിൽനിന്ന് ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അബൂബകർ സിദ്ദീക്വ് رَضِيَ اللَّهُ عَنْهُ  ആയിരിക്കും. 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَتَانِى جِبْرِيلُ فَأَخَذَ بِيَدِى فَأَرَانِى بَابَ الْجَنَّةِ الَّذِى تَدْخُلُ مِنْهُ أُمَّتِى  فَقَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ وَدِدْتُ أَنِّى كُنْتُ مَعَكَ حَتَّى أَنْظُرَ إِلَيْهِ. فَقَالَ رَسُولُ اللَّهِ ‎ﷺ أَمَا إِنَّكَ يَا أَبَا بَكْرٍ أَوَّلُ مَنْ يَدْخُلُ الْجَنَّةَ مِنْ أُمَّتِى
“ജിബ്രീൽ എന്റെ അടുക്കൽ വന്നു. അങ്ങിനെ എന്റെ കൈ പിടിക്കുകയും എനിക്ക് എന്റെ ഉമ്മത്തികൾ പ്രവേശിക്കുന്നതായ സ്വർഗ്ഗ കവാടം കാണിച്ചുതരുകയും ചെയ്തു. അപ്പോൾ അബൂബകർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ആ വാതിലിലേക്ക് നോക്കുവാൻ ഞാനും താങ്കളോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: അബൂബകർ, നിശ്ചയം, താങ്കളായിരിക്കും എന്റെ ഉമ്മത്തികളിൽ നിന്ന് ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക”.  
 
പാവങ്ങൾ പണക്കാരെ മുൻകടക്കും ?!!!
 
സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും അനുഗ്രഹങ്ങളിൽ ഇടം കാണുകയും ചെയ്യുന്ന മുമ്പന്മാരെക്കുറിച്ച് വന്നതായ ഏതാനും തിരുമെഴികൾ ഉണർത്തുന്നു. 
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
إِنَّ فُقَرَاءَ الْمُهَاجِرِينَ يَسْبِقُونَ الأَغْنِيَاءَ يَوْمَ الْقِيَامَةِ إِلَى الْجَنَّةِ بِأَرْبَعِينَ خَرِيفًا 
“നിശ്ചയം, അന്ത്യനാളിൽ മുഹാജിരീങ്ങളിലെ ദരിദ്രന്മാർ ധനികന്മാരെക്കാൾ  നാൽപ്പത് വർഷം മുമ്പ് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കും”  (മുസ്ലിം)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ എന്നോട് ചോദിച്ചു: 
أتعلم أول زمرة تدخل الجنة من أمتي ؟  قلنا: الله ورسوله أعلم . قال :  فقراء المهاجرين يأتون يوم القيامة إلى باب الجنة ويستفتحون، فيقول لهم الخزنة: أو قد حوسبتم؟ قالوا : بأي شيء نحاسب ؟ وإنما كانت أسيافنا على عواتقنا في سبيل الله حتى متنا على ذلك فيفتح لهم فيقيلون فيها أربعين عاما قبل أن يدخلها الناس  
“താങ്കൾക്ക് അറിയുമോ എന്റെ ഉമ്മത്തികളിൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആദ്യ കൂട്ടം ആരെന്ന്? ഞങ്ങൾ പറഞ്ഞു: അല്ലാഹുവും അവന്റെ തിരുദൂതരുമാണ് നന്നായി അറിയുന്നവർ. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: മുഹാജിറുകളിലെ സാധുക്കൾ. അവർ അന്ത്യനാളിൽ സ്വർഗ്ഗകവാടത്തിൽ എത്തുകയും തുറക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. അപ്പോൾ അവരോട് സ്വർഗ്ഗത്തിന്റെ കാവൽകാർ ചോദിക്കും: നിങ്ങൾ വിചാരണക്കെടുക്കപ്പെട്ടുവോ? അവർ പറയും: എന്ത് കൊണ്ടാണ് ഞങ്ങൾ വിചാരണക്കെടുക്കപ്പെടുന്നത്? നിശ്ചയം ഞങ്ങളുടെ വാളുകൾ, മരണം വരിക്കുന്നതുവരെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞങ്ങളുടെ ചുമലകളിൽ തൂക്കപ്പെട്ടതായിരുന്നു. അപ്പോൾ അവർക്ക് തുറക്കപ്പെടും. അങ്ങിനെ ജനങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന്റെ നാൽപ്പത് വർഷം മുമ്പുതന്നെ അവർ അതിൽ വിശ്രമിക്കും” 
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 
كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ ‎ﷺ فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ … قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ‎ﷺ فُقَرَاءُ الْمُهَاجِرِينَ… 
ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ ന്റെ അടുക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽനിന്നും ഒരു പുരോഹി തൻ വന്നു. … ജൂതൻ ചോദിച്ചു: ആദ്യമായി സ്വർഗ്ഗ പ്രവേശനത്തിന് അനുവാദം ആർക്കാണ്? തിരുമേനി ‎ﷺ പറഞ്ഞു: മുഹാജിറുകളിലെ സാധുക്കൾക്ക്…  (മുസ്ലിം)
ഉസാമയി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
قُمْتُ عَلَى بَابِ الْجَنَّةِ فَكَانَ عَامَّةُ مَنْ دَخَلَهَا الْمَسَاكِينَ ، وَأَصْحَابُ الْجَدِّ مَحْبُوسُونَ ، غَيْرَ أَنَّ أَصْحَابَ النَّارِ قَدْ أُمِرَ بِهِمْ إِلَى النَّارِ ، وَقُمْتُ عَلَى بَابِ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ 
“ഞാൻ സ്വർഗ്ഗകവാടത്തിങ്കൽ നിന്നു. അപ്പോൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചവരിൽ കൂടുതലും സാധുക്കളായിരുന്നു. (മുസ്ലിംകളിലെ) സമ്പന്നർ തടയപ്പെട്ടവരാണ്. എന്നാൽ, നരകത്തിന്റെ വാക്താക്കളെ നരകത്തിലേക്ക് കൽപ്പിക്കപ്പെട്ടിരുന്നു. ഞാൻ നരകകവാടത്തിങ്കൽ നിന്നു. അപ്പോൾ നരകത്തിൽ പ്രവേശിച്ചവരിൽ കൂടു തലും സ്ത്രീകളായിരുന്നു” (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts