സ്വർഗ്ഗം ശാശ്വതമാണ്, സ്വർഗ്ഗ വാസികൾ ശാശ്വതവാസികളുമാണ്

THADHKIRAH

സ്വർഗ്ഗം അനശ്വരമാണ്. അത് നശിക്കുകയോ കാലഹരണപ്പെടുകയോ ഇല്ല. സ്വർഗ്ഗവാസികൾ മരണമില്ലാത്തവരും നാശം കാണാത്തവരുമാണ്. അവരൊരിക്കലും സ്വർഗ്ഗത്തിൽനിന്ന് യാത്രയാവുകയോ പുറത്തുപേവുകയോ ഇല്ല. ഇമാം അബൂജഅ്ഫർ അത്ത്വഹാവി പറഞ്ഞു: “സ്വർഗ്ഗവും നരകവും സൃഷ്ടിക്കപെട്ട വയാണ്. അവ നശിക്കുകയോ കാലഹരണപെടുകയോ ഇല്ല”.  ഈ വിഷയത്തിൽ ഇമാം ഇബ്നു ഹസം അദ്ദ്വാഹിരി ജ ഉമ്മത്തിന്റെ എെക്യഖണ്ഡേനയുള്ള അഭിപ്രായമായി ഉദ്ധരിക്കുന്നു: “സമുദായ ത്തിലെ മുഴുവൻ കക്ഷികളും സ്വർഗ്ഗത്തിനും സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്കും നരകത്തിനും നരകശിക്ഷകൾക്കും നാശമില്ല എന്നതിൽ ഏകോപിച്ചിരിക്കുന്നു; ജഹ്മ് ഇബ്നു സ്വഫ്വാൻ ഒഴിച്ച്.”  സ്വർഗ്ഗം ശാശ്വതമാണെന്ന് അറിയിക്കുന്ന തെളിവുകൾ ധാരാളമാണ്.
അല്ലാഹു പറയുന്നു:
 لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ ‎﴿٥٦﴾‏
ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.   (വി. ക്വു. അദ്ദുഖാൻ: 56)
 إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ‎﴿١٠٧﴾‏ خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ‎﴿١٠٨﴾‏
തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരാരോ അവർക്ക് സൽക്കാരം നൽകാനുള്ളതാ കുന്നു സ്വർഗ്ഗത്തോപ്പുകൾ. അവരതിൽ നിത്യവാസികളായിരിക്കും. അതിൽനിന്ന് വിട്ട് മാറാൻ അവർ ആഗ്രഹിക്കുകയില്ല. (വി. ക്വു. അൽകഹ്ഫ് : 107,108)
സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക് മരണത്തെ അറുക്കു മെന്ന് അറിയിക്കുന്ന തിരുമൊഴിയിൽ ഇപ്രകാരമുണ്ട്: 
ثُمَّ يُقَالُ يَا أَهْلَ الْجَنَّةِ خُلُودٌ فَلاَ مَوْتَ وَيَا أَهْلَ النَّارِ خُلُودٌ فَلاَ مَوْتَ
“ശേഷം പറയപ്പെടും: “സ്വർഗ്ഗവാസികളേ, നിത്യവാസമാണ് അതി നാൽതന്നെ യാതൊരുവിധ മരണവുമില്ല. നരകവാസികളേ, നിത്യവാസമാണ് അതിനാൽ തന്നെ യാതൊരുവിധ മരണവുമില്ല”. (ബുഖാരി, മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…مَنْ يَدْخُلُهَا يَخْلُدُ لاَ يَمُوتُ ، وَيَنْعَمُ لاَ يَبْأَسُ ، لاَ يَبْلَى شَبَابُهُمْ ، وَلاَ تُخَرَّقُ ثِيَابُهُمْ
“…അതിൽ(സ്വർഗ്ഗത്തിൽ) പ്രവേശിക്കുന്നവൻ നിത്യവാസിയാ യിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായിരിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൗവ്വനം ഒരിക്കലും നശിക്കുക യില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts