1. സൂറത്തുൽഇഖ്ലാസ്വ്
മുആദ് ഇബ്നു അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ “قُلْ هُوَ اللَّهُ أَحَدٌ” عَشَرَ مَرَّاتٍ ، بَنى اللهُ لَهُ بَيْتاً فِي الْجَنَّةِ
“ആരെങ്കിലും സൂറത്തുൽ ഇഖ്ലാസ് പത്ത് പ്രാവശ്യം ഓതിയാൽ അല്ലാഹു അവന് വേണ്ടി സ്വർഗ്ഗത്തിൽ ഒരു വീട് പണിയും”
2. അങ്ങാടിയിൽ പ്രവേശിക്കുമ്പോഴുള്ള ദുആ
സാലിം ഇബ്നു അബ്ദില്ലാഹി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قالَ في السُّوقِ: لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ حَيٌّ لا يَمُوتُ بِيَدِهِ الْخَيْرُ وَهُو عَلَى كُلِّ شَيْءَ قَدِيرٌ. كَتَب الله لَهُ ألْفَ ألْفَ حَسَنَةٍ وَمَحَى عَنْهُ أَلْفَ أَلْفَ سَيِّئَة وَبَنَى لَهُ بَيْتاً في الجَنّةِ
“ആരെങ്കിലും അങ്ങാടിൽ പ്രവേശിക്കുകയും എന്നിട്ട്
لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ، بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ.
എന്ന് പറയുകയും ചെയ്താൽ, അല്ലാഹു അയാൾക്ക് പത്തുലക്ഷം നന്മകൾ രേഖപ്പെടുത്തുകയും അയാളുടെ പത്തുലക്ഷം തിന്മകൾ മായ്ക്കുകയും സ്വർഗ്ഗത്തിൽ ഒരു വീട് അയാൾക്ക് നിർമ്മിക്കുകയും ചെയ്യും”
3. സഹോദരങ്ങളെ സന്ദർശിക്കൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا عَادَ الرَّجُلُ أَخَاهُ أَوْ زَارَهُ، قَالَ اللهُ عزَّ وجلّ لَهُ: طِبْتَ وَطَابَ مَمْشَاكَ، وَتَبَوَّأْتَ مَنْزِلاً فِي اْلجَنَّةِ
ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ഒരു സൗഹൃദ സന്ദർശനം നടത്തി. യാളോട് അല്ലാഹു പറയും: “നീ നല്ലത് ചെയ്തു, നീ നിന്റെ നടത്തം നന്നാക്കി, സ്വർഗ്ഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി”
4. പള്ളി നിർമ്മിക്കൽ
ജാബിർ ഇബ്നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ بَنَى مَسْجِداً لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ، بَنَى اللَّهُ لَهُ بَيْتاً فِي الْجَنَّةِ
“ഒരാൾ, ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്”
5. റവാത്തിബ് സുന്നത്തുകൾ
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ട്ടمَنْ ثَابَرَ عَلَى اثْنَتَيْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الجَنَّةَ. أَرْبَعاً قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِബ്ല
“ഒരാൾ രാത്രിയിലും പകലിലുമായി പന്ത്രണ്ട് റക്അത്ത് നമ സ്കാരം താൽപ്പര്യപൂർവ്വം നിത്യവും നിർവ്വഹിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ള്വുഹ്റിന് മുമ്പ് നാല്, ള്വുഹ്റിന് ശേഷം രണ്ട്, മഗ്രിബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന്റെ മുമ്പ് രണ്ട് എന്നിവയാണവ.”
മറ്റൊരു രിവായത്തിൽ:
إِلاَّ بَنَى الله لهُ بيتاً فِي الجَنَّةِ أَوْ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ
“അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കാതി രിക്കില്ല. അല്ലെങ്കിൽ സ്വർഗ്ഗത്തിൽ അയാൾക്കൊരു വീട് നിർമ്മിക്കപ്പെടും” (മുസ്ലിം)
6. തർക്കം ഉപേക്ഷിക്കൽ
അബൂ ഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَا زَعِيمٌ بِبَيْتٍ في رَبَضِ الْجَنَّةِ لِمَنْ تَرَكَ المِرَاءَ وَإِنْ كَانَ مُحِقاًّ،…
“തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന് ചുറ്റിലായി ഒരു വീടിന് ഞാൻ ജാമ്യം നിൽക്കുന്നു; താൻ പറയുന്നത് സത്യമാണെങ്കിലും ശരി”.
7. കളവ് ഉപേക്ഷിക്കൽ
അബൂ ഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَا زَعِيمٌ …، وَبِبَيْتٍ في وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كان مَازِحاً، …
“… കളവ് ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ നടുവിൽ ഒരു വീ ടിന് ഞാൻ ജാമ്യം നിൽക്കുന്നു; താൻ പറയുന്നത് തമാശക്കാ ണെങ്കിലും ശരി…”
8. സൽസ്വഭാവം
അബൂ ഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَنَا زَعِيمٌ …، وَبِبَيْتٍ في أعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
“…ആരാണോ തന്റെ സ്വഭാവം നന്നാക്കുന്നത് അവനും സ്വർഗ്ഗത്തിന്റെ ഉന്നതിയിൽ ഒരു വീടിന് ഞാൻ ജാമ്യം നിൽക്കുന്നു.”
9. സന്താനം മരണപ്പെടുമ്പാൾ ഹംദും ഇസ്തിർജാഉം ചൊല്ലൽ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إذَا مَاتَ وَلَدُ العَبْدِ قالَ الله لِمَلاَئِكَتِهِ قَبَضْتُمْ وَلَدَ عَبْدِي؟ فَيَقُولُونَ نَعَمْ فَيَقُولُ قبضتم ثمَرَةَ فُؤَادِهِ فَيَقُولُونَ: نَعَمْ. فَيَقُولُ: مَاذَا قالَ عَبْدي؟ فَيَقُولُونَ حَمِدَكَ واسْتَرْجَعَ، فَيَقُولُ الله: ابْنُوا لِعَبْدِي بَيْتاً في الجَنَّةِ وسَمُّوهُ بَيْتَ الحَمْدِ
“ഒരു അടിമയുടെ കുട്ടി മരിച്ചാൽ, അല്ലാഹു അവന്റെ മലക്കുകളോട് ചോദിക്കും: എന്റെ അടിമയുടെ പുത്രനെ നിങ്ങൾ (മരണ ത്തിലൂടെ) പിടികൂടിയോ? അപ്പോൾ അവർ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങൾ ആ അടിമയുടെ ഹൃദയത്തിന്റെ ഫലം പിടിച്ചെടുത്തുവോ? അപ്പോൾ അവർ പറയും: അതെ. അല്ലാഹു ചോദിക്കും, എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: നിന്നെ സ്തുതിച്ചിരിക്കുന്നു. “ഇസ്തിർജാഅ്് ‘ നടത്തിയിരിക്കുന്നു. അഥവാ,
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ
“എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: എന്റെ ദാസന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക, അതിന് നിങ്ങൾ “ബയ്ത്തുൽ ഹംദ് ‘ എന്ന് പേരിടുക.:
അബ്ദുൽ ജബ്ബാർ അബ്ദുല്ല