വസതികൾ മണിമേടകൾ, കൊട്ടാരങ്ങൾ

THADHKIRAH

സ്വർഗ്ഗത്തിൽ വിവിധങ്ങളായ കൊട്ടാരങ്ങളും താമസ സ്ഥലങ്ങളും അറകളും ഉണ്ട്. അവയെ കുറിച്ചും അവ അനന്തരമെടുക്കുന്നവരെ കുറിച്ചമാണ് ഈ അദ്ധ്യായം.
അല്ലാഹു പറഞ്ഞു:

وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ ‎﴿١٢﴾‏

സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും (അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.) അതത്രെ മഹത്തായ ഭാഗ്യം.  (വി. ക്വു. അസ്സ്വഫ്ഫ്: 12)

لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ وَعْدَ اللَّهِ ۖ لَا يُخْلِفُ اللَّهُ الْمِيعَادَ ‎﴿٢٠﴾‏

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുജീവിച്ചവരാരോ അവർക്കാണ് മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകി കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (വി. ക്വു. അസ്സുമർ 20)

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ ‎﴿٥٨﴾

വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് നാം സ്വർഗ്ഗത്തിൽ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!   (വി.ക്വു.അൽഅങ്കബൂത്ത്:58)

 وَهُمْ فِي الْغُرُفَاتِ آمِنُونَ ‎﴿٣٧﴾‏

അവർ ഉന്നത സൗധങ്ങളിൽ നിർഭയരായി കഴിയുന്നതുമാണ്.  (വി. ക്വു. സബഅ്: 37)
അലി رَضِيَ اللَّهُ عَنْهُ  യ്യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ فِى الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ബ്ല فَقَامَ أَعْرَابِىٌّ فَقَالَ لِمَنْ هِىَ يَا رَسُولَ اللَّهِ قَالَ ട്ട لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ 

“നിശ്ചയം, സ്വർഗ്ഗത്തിൽ അറകളുണ്ട്. അവയുടെ പുറങ്ങൾ അക ത്തളങ്ങളിൽനിന്ന് കാണപ്പെടും. അവയുടെ അകത്തളങ്ങളാകട്ടെ പുറഭാഗങ്ങളിൽനിന്നും കാണപ്പെടും.” അപ്പോൾ ഒരു ഗ്രാമീണൻ എഴുന്നേറ്റ് ചോദിച്ചു: “ആർക്കായിരിക്കും അല്ലാഹുവിന്റെ തിരുദൂ തരേ, ഈ അറകൾ. തിരുമേനി ‎ﷺ പറഞ്ഞു: “സംസാരം നന്നാക്കിയ വനും അന്നം തീറ്റിയവനും നോമ്പ് നിത്യമാക്കിയവനും ജനങ്ങൾ ഉറങ്ങിക്കിടക്കേ രാത്രിയിൽ അല്ലാഹുവിന് നമസ്കരിച്ചവനും”.
സമുറഃ ഇബ്നുജുൻദുബി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം ചെയ്യു ന്ന ഇമാം ബുഖാരിജ റിപ്പോർട്ട് ചെയ്ത ഹദീഥിൽ നബി ‎ﷺ  താൻ കണ്ടതായ സ്വപ്നത്തിൽ, സ്വർഗ്ഗം കണ്ടതും സ്വർഗ്ഗത്തിൽ തന്റെ ഭവനം കണ്ടതും ഇപ്രകാരം വിവരിച്ചു:

فَارْفَعْ رَأْسَكَ ، فَرَفَعْتُ رَأْسِى فَإِذَا فَوْقِى مِثْلُ السَّحَابِ. قَالاَ ذَاكَ مَنْزِلُكَ. قُلْتُ دَعَانِى أَدْخُلْ مَنْزِلِى. قَالاَ إِنَّهُ بَقِىَ لَكَ عُمْرٌ لَمْ تَسْتَكْمِلْهُ، فَلَوِ اسْتَكْمَلْتَ أَتَيْتَ مَنْزِلَكَ 

“(മലക്കുകൾ പറഞ്ഞു:) താങ്കൾ തല ഉയർത്തൂ. അപ്പോൾ ഞാൻ തല ഉയർത്തി. അതാ എന്റെ തലമുകളിൽ കാർമുഘിൽ പോലെ. അവർ രണ്ടുപേരും പറഞ്ഞു: അത് താങ്കളുടെ ഭവനമാണ്. ഞാൻ പറഞ്ഞു: നിങ്ങൾ എന്നെ വിടൂ. ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കട്ടെ. അവർ പറഞ്ഞു: നിശ്ചയം, താങ്കൾക്ക് ആയുസ്സ് ശേഷിക്കുന്നുണ്ട്; താങ്കൾ അത് പൂർത്തിയാക്കിയിട്ടില്ല. താങ്കൾ അത് പൂർത്തിയാക്കിയിരുന്നുവെങ്കിൽ താങ്കളുടെ ഭവനത്തിൽ എത്തുമായിരുന്നു”.  (ബുഖാരി)
അല്ലാഹു പറഞ്ഞു:

وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ‎﴿١١﴾

സത്യവിശ്വാസികൾക്ക് ഒരു ഉപമയായി അല്ലാഹു ഫിർഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവൾ പറഞ്ഞ സന്ദർഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിർഔനിൽ നിന്നും അവന്റെ പ്രവർത്തനത്തിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ.  (വി. ക്വു. അത്തഹ്രീം: 11)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം.

أَتَى جِبْرِيلُ النَّبِىَّ ‎ﷺ  فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْكَ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ فَإِذَا هِىَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا عَزَّ وَجَلَّ وَمِنِّى وَبَشِّرْهَا بِبَيْتٍ فِى الْجَنَّةِ مِنْ قَصَبٍ لاَ صَخَبَ فِيهِ وَلاَ نَصَبَ

“ജിബ്രീൽ നബി (അ) യുടെ അടുക്കൽ വന്നു. ജിബ്രീൽ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഇതാ ഖദീജഃ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നു. അവരുടെ കൂടെ ഒരു പാത്രമുണ്ട്. അതിൽ കറിയും ഭക്ഷണവും പാനീയവുമുണ്ട്. അവർ നിങ്ങളുടെ അടുക്കൽ വന്നാൽ അവരുടെ രക്ഷാതാവിൽനിന്നും എന്നിൽനിന്നും സലാം അവർക്കോതുക. അവർക്ക് സ്വർഗ്ഗത്തിൽ വിശാലവും ഉള്ള് പൊള്ളയായതുമായ ഒരു മുത്തിനാലുള്ള വീടുണ്ടെന്ന സന്തോഷ വാർത്ത അറിയിക്കുക; അതിൽ യാതൊരു ശബ്ദകോലാഹലമോ ക്ഷീണമോ ഉണ്ടാകില്ല”.   (ബുഖാരി)

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

دَخَلْتُ الْجَنَّةَ فَرَأَيْتُ فِيهَا دَارًا أَوْ قَصْرًا فَقُلْتُ لِمَنْ هَذَا فَقَالُوا لِعُمَرَ بْنِ الْخَطَّابِ. فَأَرَدْتُ أَنْ أَدْخُلَ. فَذَكَرْتُ غَيْرَتَكَ . فَبَكَى عُمَرُ وَقَالَ أَىْ رَسُولَ اللَّهِ أَوَعَلَيْكَ يُغَارُ

“ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ അതിൽ ഞാൻ ഒരു വീട് അല്ലെങ്കിൽ കൊട്ടാരം കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: ഇത് ആർക്കാണ്. അവർ പറഞ്ഞു: ഇത് ഉമർ ഇബ്നുൽ ഖത്ത്വാബിനാണ്. അപ്പോൾ അതിൽ പ്രവേശിക്കുവാൻ ഞാൻ ഉദ്ദേശിച്ചു. ഉടൻ ഞാൻ താങ്കളുടെ അഭിമാനരോഷം ഓർത്തുപോയി” അതിൽ ഉമർ കരഞ്ഞു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ തിരു ദൂതരേ, താങ്കൾക്കുനേരെ രോഷം കാണിക്കപ്പെടുമോ?”. (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts