സ്വർഗ്ഗത്തിലെ സൂക്വ്

THADHKIRAH

അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ فِى الْجَنَّةِ لَسُوقًا يَأْتُونَهَا كُلَّ جُمُعَةٍ فَتَهُبُّ رِيحُ الشَّمَالِ فَتَحْثُو فِى وُجُوهِهِمْ وَثِيَابِهِمْ فَيَزْدَادُونَ حُسْنًا وَجَمَالاً فَيَرْجِعُونَ إِلَى أَهْلِيهِمْ وَقَدِ ازْدَادُوا حُسْنًا وَجَمَالاً فَيَقُولُ لَهُمْ أَهْلُوهُمْ وَاللَّهِ لَقَدِ ازْدَدْتُمْ بَعْدَنَا حُسْنًا وَجَمَالاً. فَيَقُولُونَ وَأَنْتُمْ وَاللَّهِ لَقَدِ ازْدَدْتُمْ بَعْدَنَا حُسْنًا وَجَمَالاً

“നിശ്ചയം, സ്വർഗ്ഗത്തിൽ ഒരു സൂക്വ്(അങ്ങാടി) ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും സ്വർഗ്ഗവാസികൾ അവിടെ എത്തും. അപ്പോൾ വടക്കൻ കാറ്റ് അടിച്ചുവീശും. അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും (സുഗന്ധം)എറിയും. അതോടെ അവർക്ക് സൗന്ദര്യവും ഓജസ്സും അധികരിക്കുകയായി. അവർക്ക് സൗന്ദര്യവും ഓജസ്സും അധി കരിച്ചവരായിരിക്കെ അവർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങും. അപ്പോൾ അവരുടെ കുടുംബങ്ങൾ അവരോട് പറയും: അല്ലാഹുവാണേ, തീർച്ചയായും ഞങ്ങളെ പിരിഞ്ഞതിനുശേഷം നിങ്ങൾക്ക് സൗന്ദര്യവും ഓജസ്സും അധികരിച്ചിരിക്കുന്നു. അവർ (കുടുംബങ്ങളോട്) പറയും: അല്ലാഹുവാണേ, ഞങ്ങൾ (പോയതിനു)ശേഷം നിങ്ങൾക്കും സൗന്ദര്യവും ഓജസ്സും അധികരിച്ചിരിക്കുന്നു” (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts