അല്ലാഹു സ്വർഗ്ഗവാസികൾക്ക് കനിഞ്ഞരുളുന്ന അനുഗ്രഹമത്രേ സ്വർഗ്ഗീയ മദ്യം. കുറവുകളിൽനിന്നും ദുരിതങ്ങളിൽ നിന്നും മുക്തമാണ് പ്രസ്തുത സ്വർഗ്ഗീയ പാനീയം. ഭൗതിക ലോകത്തുള്ള മദ്യങ്ങളെല്ലാം മനഷ്യന് മസ്തുൺണ്ടാക്കുന്നതും, വേദനയുൺണ്ടാക്കുന്നതും രോഗമുണ്ടാക്കുന്നതുമാണ്. മ്ലേച്ഛവൃത്തികളുടെ മാതാവാണ് അത്. എന്നാൽ സ്വർഗ്ഗീയ മദ്യം തെളിമയുള്ളതും രുചികരമായതും ലഹരിയുണ്ടാക്കാത്തതുമായ വിശിഷ്ട പാനീയമാണ്. അല്ലാഹു പറഞ്ഞു:
يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ ﴿٤٥﴾ بَيْضَاءَ لَذَّةٍ لِّلشَّارِبِينَ ﴿٤٦﴾ لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ﴿٤٧﴾
ഒരു തരം മദ്യം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടുനട ക്കപ്പെടും. വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരിബാധിക്കുകയുമില്ല. (വി.ക്വു. അസ്സ്വാഫാത്ത്: 45,46,47)
وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ
കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ നദികളും (വി. ക്വു. മുഹമ്മദ്: 15)
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ﴿١٧﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴿١٨﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾
നിത്യജീവിതം നൽകപ്പെട്ട ബാലൻമാർ അവരുടെ ഇടയിൽ ചുറ്റി നടക്കും. കോപ്പകളും കൂജകളും മദ്യം നിറച്ച പാനപാത്രവും കൊണ്ട് അതു (കുടിക്കുക) മൂലം അവർക്ക് തല വേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (വി.ക്വു.അൽവാക്വിഅഃ:17-19)
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ നൽകപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. (വി. ക്വു. അൽമുത്വഫിഫീൻ : 25,26)
സ്വർഗ്ഗീയ മദ്യം നിഷേധിക്കപ്പെടുന്നവർ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ شَرِبَ الْخَمْرَ فِى الدُّنْيَا فَلَمْ يَتُبْ مِنْهَا حُرِمَهَا فِى الآخِرَةِ فَلَمْ يُسْقَهَا
“വല്ലവനും ദുൻയാവിൽ കള്ള് കുടിക്കുകയും അതിൽ നിന്ന് തൗബഃ ചെയ്യുകയും ചെയ്തിട്ടില്ലായെങ്കിൽ ആഖിറത്തിൽ അയാൾക്ക് അത് നിഷേധിക്കപ്പെടും; അയാൾ അത് കുടിപ്പിക്കപ്പെടുകയില്ല”. (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല