സ്വർഗ്ഗീയ മെത്തകൾ, തലയിണകൾ, പരവതാനികൾ, ചാരുമഞ്ചങ്ങൾ, കട്ടിലുകൾ, പാത്രങ്ങൾ

THADHKIRAH

മെത്തകൾ തലയിണകൾ പരവതാനികൾ

സ്വർഗ്ഗീയാനുഹ്രങ്ങളിൽ മെത്തകളും വിരിപ്പുകളും പരവ താനികളും തലയിണകളും ഉണ്ടെന്നും വിശുദ്ധക്വുർആൻ ഉണർ ത്തുന്നു.
അല്ലാഹു പറഞ്ഞു:

وَنَمَارِقُ مَصْفُوفَةٌ ‎﴿١٥﴾‏ وَزَرَابِيُّ مَبْثُوثَةٌ ‎﴿١٦﴾

അണിയായി വെക്കപ്പെട്ട തലയിണകളും, വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.  (വി. ക്വു. അൽഗാശിയഃ : 15, 16)

സ്വർഗ്ഗവാസികൾ അവകളിൽ ചാരി ഇരിക്കുന്നവരാണെന്നും അല്ലാഹു പറയുന്നു:

مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ 

അവർ ചില മെത്തകളിൽ ചാരി ഇരിക്കുന്നവരായിരിക്കും. അവ യുടെ ഉൾഭാഗങ്ങൾ കട്ടികൂടിയ പട്ടുകൊണ്ട് നിർമ്മിക്കപ്പെട്ടതാകുന്നു.  (വി. ക്വു. അർറഹ്മാൻ: 54)

مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ ‎﴿٧٦﴾

പച്ചനിറമുള്ള തലയിണകളിലും അഴകുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവർ ആയിരിക്കും അവർ.  (വി. ക്വു. അർറഹ്മാൻ: 76)

 

സ്വർഗ്ഗീയ ചാരുമഞ്ചങ്ങൾ

പുണ്യാളന്മാർ ചാരുമഞ്ചങ്ങളിൽ ചാരിക്കിടന്ന് തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതിനെക്കുറിച്ച് വിശുദ്ധക്വുർആൻ ഉണർത്തുന്നു. അല്ലാഹു പറഞ്ഞു:

إِنَّ الْأَبْرَارَ لَفِي نَعِيمٍ ‎﴿٢٢﴾‏ عَلَى الْأَرَائِكِ يَنظُرُونَ ‎﴿٢٣﴾

തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും.  (വി. ക്വു. അൽമുത്വഫ്ഫിഫീൻ : 22,23)
പുണ്യാളന്മാർ ചൂടോ കഠിനമായ തണുപ്പോ ഏൽക്കാതെ ചാരുമഞ്ചങ്ങളിൽ ചാരിക്കിടക്കുന്നതിനെക്കുറിച്ച് വിശുദ്ധക്വുർആൻ ഉണർത്തുന്നു. അല്ലാഹു പറഞ്ഞു:

مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ‎﴿١٣﴾‏

അവരവിടെ സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവർ അവിടെ കാണുകയില്ല.  (വി. ക്വു. അൽഇൻസാൻ : 13)
പുണ്യാളന്മാരും അവരുടെ ഇണകളും ശീതളച്ഛായയിൽ ചാരുമഞ്ചങ്ങളിൽ ചാരിക്കിടക്കുന്നതും സുഖിക്കുന്നതും വിശുദ്ധ ക്വുർആൻ ഉണർത്തുന്നു. അല്ലാഹു പറഞ്ഞു:

إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ ‎﴿٥٥﴾‏ هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ ‎﴿٥٦﴾‏ 

തീർച്ചയായും സ്വർഗ്ഗവാസികൾ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും. അവരും അവരുടെ ഇണകളും തണലുകളിൽ അലംകൃതമായ കട്ടിലുകളിൽ ചാരിയിരി ക്കുന്നവരായിരിക്കും. (വി. ക്വു. യാസീൻ: 55, 56)

സ്വർഗ്ഗീയ കട്ടിലുകൾ

സ്വർഗ്ഗീയ കട്ടിലുകൾ നിർമ്മിക്കപ്പെട്ടതും ഉയർത്തിവെക്ക പ്പെട്ടതും അവയിൽ സ്വർഗ്ഗവാസികൾ കഴിഞ്ഞ് കൂടുന്നതും വിശുദ്ധ ക്വുർആൻ വിവരിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

فِيهَا سُرُرٌ مَّرْفُوعَةٌ ‎﴿١٣﴾

അതിൽ ഉയർത്തിവെക്കപ്പെട്ട കട്ടിലുകളും ഉണ്ട്   (വി. ക്വു. അൽ ഗാശിയഃ:13)

عَلَىٰ سُرُرٍ مَّوْضُونَةٍ ‎﴿١٥﴾‏ مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ ‎﴿١٦﴾‏

സ്വർണ്ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും അവർ. അവയിൽ അവർ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. (വി. ക്വു. അൽവാക്വിഅഃ: 15, 16)

 مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَاهُم بِحُورٍ عِينٍ ‎﴿٢٠﴾

വരിവരിയായി ഇട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണചേർത്തു കൊടുക്കുകയും ചെയ്യും.   (വി. ക്വു. അത്ത്വൂർ: 20)

وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ ‎﴿٤٧﴾‏ 

അവരുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടിലു കളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.  (വി. ക്വു. അൽഹിജ്ർ: 47)

 

സ്വർഗ്ഗത്തിലെ പാത്രങ്ങൾ

സ്വർണ്ണത്തിന്റേയും വെള്ളിയുടേയും മറ്റും വിവിധങ്ങളായ സ്വർഗ്ഗീയ പാത്രങ്ങളെ കറിച്ച് വിശുദ്ധ വചനങ്ങൾ ധാരാളമാണ്. അല്ലാഹു പറഞ്ഞു:

طَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ‎﴿٧١﴾

സ്വർണ്ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടുനടക്കപ്പെടും. മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾ ക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നി ങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.  (വി. ക്വു. സുഖ്റുഫ്: 71)

يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ‎﴿١٧﴾‏ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ‎﴿١٨﴾‏

നിത്യജീവിതം നൽകപ്പെട്ട ബാലൻമാർ അവരുടെ ഇടയിൽ ചുറ്റി നടക്കും; കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവും കൊണ്ട്. (വി. ക്വു. അൽവാക്വിഅഃ :17,18)

وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا ‎﴿١٥﴾‏ قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا ‎﴿١٦﴾‏ 

വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫടികം പോലെ യായിതീർന്നിട്ടുള്ള വെള്ളികോപ്പകളുമായി അവർക്കിടയിൽ (പരി ചാരകന്മാർ) ചുറ്റി നടക്കുന്നതാണ്. അവർ അവയ്ക്ക് (പാത്രങ്ങൾക്ക്) ഒരു തോതനുസരിച്ച് അളവ് നിർണയിച്ചിരിക്കും.  (വി. ക്വു. അൽഇൻസാൻ: 15,16)
അബ്ദുല്ലഹിബ്നു ക്വയ്സി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

ട്ടجَنَّتَانِ مِنْ فِضَّةٍ، آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا

“വെള്ളിയാലുള്ള രണ്ട് സ്വർഗ്ഗീയ തോപ്പുകളുണ്ട്. അവയിലെ പാത്രങ്ങളും അവയിലുള്ളവയും വെള്ളിയാലുള്ളവയാണ്. സ്വർണ്ണത്താലുള്ള സ്വർഗ്ഗീയ രണ്ട് തോപ്പുകളുണ്ട്. അവയിലെ പാത്രങ്ങളും അവയിലുള്ളവയും സ്വർണ്ണത്താലുള്ളവയാണ്.” (ബുഖാരി, മുസ്ലിം)
ഹുദയ്ഫയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لاَ تَشْرَبُوا فِى آنِيَةِ الذَّهَبِ وَالْفِضَّةِ ، وَلاَ تَلْبَسُوا الْحَرِيرَ وَالدِّيبَاجَ ، فَإِنَّهَا لَهُمْ فِى الدُّنْيَا وَلَكُمْ فِى الآخِرَةِ 

“നിങ്ങൾ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും പാത്രത്തിൽ കുടിക്കരുത്. നിങ്ങൾ(പുരഷവർഗ്ഗം) മിനുസപ്പട്ടും കട്ടിയുള്ളപട്ടും ധരിക്കരുത്. കാരണം, അവ അവിശ്വാസികൾക്ക് ഇഹലോകത്തും നിങ്ങൾക്ക് പരലോകത്തുമാണ്.”  (ബുഖാരി)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts