സ്വർഗ്ഗത്തിന്റെ വിശാലത

THADHKIRAH

സ്വർഗ്ഗീയാനുഗ്രഹങ്ങളെന്ന പോലെതന്നെ സ്വർഗ്ഗലോകവും വിശാലമാണ്. അല്ലാഹു പറഞ്ഞു:

سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ ‎﴿٢١﴾‏

നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗ്ഗത്തിലേക്കും നിങ്ങൾ മുൻകടന്നു വരുവിൻ. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിച്ചവർക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു”  (വി. ക്വു. അൽഹദീദ്: 21)
അല്ലാഹു പറഞ്ഞു:

وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏

നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, ആകാശ ഭൂമികളോളം വിശാലമായ സ്വർഗ്ഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമ്മനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.   (വി. ക്വു. ആലുഇംറാൻ: 133)
നബി ‎ﷺ പറഞ്ഞു: “ഇസ്റാഇന്റെ രാവിൽ ഞാൻ ഇബ്റാഹീം(അ)യെ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:…

وَأَخبرْهمْ …… وأنها قيعانُ

“…മുഹമ്മദ്, ഉമ്മത്തികളോട് പറഞ്ഞേക്കുക…, നിശ്ചയം അത് നിരന്നതും വിശാലവുമാണ്,…”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts