അബൂസഈദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നിശ്ചയം ഇബ്നു സ്സ്വയ്യാദ് നബി ﷺ യോട് സ്വർഗ്ഗത്തിലെ മണ്ണിനെ കുറിച്ച് ചോദിച്ചു. അപ്പോൾ തിരമേനി ﷺ പറഞ്ഞു:
دَرْمَكَةٌ بَيْضَاءُ مِسْكٌ خَالِصٌ
“അത് തൂവെള്ളയും നേർമ്മയുമുള്ള പൊടിയും അതിന് കലർപ്പില്ലാത്ത കസ്തൂരിയുടെ മണവുമാകുന്നു”. (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَصْبَاؤُهَا الْيَاقُوتُ وَاللُّؤْلُؤُ ، وَتُرْبَتُهَا الْوَرْسُ وَالزَّعْفَرَانُ
“അതിലെ കല്ലുകൾ മാണിക്യവും മുത്തുകളുമാണ്. അതിലെ മണ്ണാകട്ടെ കുങ്കുമവും വർസു(മഞ്ഞവർണ്ണമുള്ള ഒരു തരം സുഗന്ധം)മാണ്”
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: “ഇസ്റാഇന്റെ രാവിൽ ഞാൻ ഇബ്റാഹീം (അ) യെ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:…….
وَأَخبرْهمْ أنَّ الجنةَ طيبة التربةِ ، عذبة الماءِ
…മുഹമ്മദ്, ഉമ്മത്തികളോട് പറഞ്ഞേക്കുക. നിശ്ചയം സ്വർഗ്ഗം നല്ല മണ്ണാണ്, സ്വച്ഛമായ വെള്ളമാണ്,…”
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْحَجَرُ الأَسْوَدُ مِنَ الْجَنَّةِ
“ഹജറുൽഅസ്വദ് സ്വർഗ്ഗത്തിൽനിന്നുള്ളതാകുന്നു”
അബ്ദുൽ ജബ്ബാർ അബ്ദുല്ല