സ്വർഗ്ഗത്തിന്റെ പേരുകൾ

THADHKIRAH

1. അൽജന്നഃ
അല്ലാഹു പറഞ്ഞു:

مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ 

സൂക്ഷ്മതയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ജന്നത്തിന്റെ (സ്വർഗ്ഗത്തിന്റെ) അവസ്ഥ എങ്ങനെയെന്നാൽ… (വി. ക്വു. മുഹമ്മദ്: 15)

2. ജന്നത്തുൽഫിർദൗസ്
അല്ലാഹു പറഞ്ഞു:

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ‎﴿١٠٧﴾

തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് സൽക്കാരം നൽകാനുള്ളതാകുന്നു ജന്നാത്തുൽ ഫിർദൗസ് (സ്വർഗ്ഗത്തോപ്പുകൾ.) (വി. ക്വു. അൽകഹ്ഫ്: 107)

3. ജന്നത്തു അദ്ൻ
അല്ലാഹു പറഞ്ഞു:

هَٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ ‎﴿٤٩﴾‏ جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ ‎﴿٥٠﴾

ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക് മടങ്ങിച്ചെല്ലുവാൻ ഉത്തമമായ സ്ഥാനമുണ്ട്. അവർക്ക് വേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള ജന്നാത്തു അദ്ൻ (സ്ഥിരവാസത്തി ന്റെ സ്വർഗ്ഗത്തോപ്പുകൾ.) (വി. ക്വു. സ്വാദ്: 49,50)

4. ജന്നത്തുന്നഈം 
അല്ലാഹു പറഞ്ഞു:

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ ‎﴿٨﴾

തീർച്ചയായും; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കുള്ളതാണ് ജന്നാത്തുന്നഈം. (സുഖാനുഭൂതിയുടെ സ്വർഗത്തോപ്പുകൾ.) (വി.ക്വു. ലുക്വ്മാൻ: 8)

5. ജന്നത്തുൽഖുൽദ്
അല്ലാഹു പറഞ്ഞു:

قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ ۚ كَانَتْ لَهُمْ جَزَاءً وَمَصِيرًا ‎﴿١٥﴾

(നബിയേ,) പറയുക; അതാണോ ഉത്തമം, അതല്ല ധർമ്മനിഷ്ഠപാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ജന്നത്തുൽഖുൽദാണോ(ശാശ്വത സ്വർഗ്ഗമാണോ)? അതായിരിക്കും അവർക്കുള്ള പ്രതിഫലവും ചെന്ന് ചേരുവാനുള്ള സ്ഥലവും. (വി. ക്വു. അൽഫുർ ക്വാൻ: 15)

6. ജന്നത്തുൽമഅ്വാ
അല്ലാഹു പറഞ്ഞു:

أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ ‎﴿١٩﴾

എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്കാണ് – തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ പേരിൽ ആതിഥ്യമായിക്കൊണ്ട് –  ജന്നാത്തുൽമഅ്വാ(താമസിക്കുവാൻ സ്വർഗ്ഗത്തോപ്പുകൾ) ഉള്ളത്. (വി. ക്വു. അസ്സജദഃ 19)

7. ദാറുസ്സലാം
അല്ലാഹു പറഞ്ഞു:

۞ لَهُمْ دَارُ السَّلَامِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا يَعْمَلُونَ ‎﴿١٢٧﴾

അവർക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കൽ ദാറുസ്സലാം (സമാധാനത്തിന്റെ ഭവനം) ഉണ്ട്. അവൻ അവരുടെ രക്ഷാധികാരിയായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിന്റെ ഫലമത്രെ അത്.  (വി. ക്വു. അൽഅൻആം: 127)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts