നരകത്തിൽ നരകവാസികൾക്ക് നൽകപ്പെടുന്ന പാനീയങ്ങൾ വൈവിദ്ധ്യമാർന്നതായിരിക്കും. പക്ഷെ, ജുകുപ്സവും നിന്ദ്യവും കടുത്ത ചൂടുള്ളതും തൊണ്ടയിൽ കുടുങ്ങുന്നതും മുഖം കരിക്കുന്നതും കുടൽ ഉരുക്കുന്നതുമായ പാനീയങ്ങളായിരിക്കും അവയെല്ലാം.
അല്ലാഹു പറയുന്നു:
هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ ﴿٥٧﴾ وَآخَرُ مِن شَكْلِهِ أَزْوَاجٌ ﴿٥٨﴾
ഇതാണവർക്കുള്ളത്. ആകയാൽ അവർ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും (ഹമീം) കൊടും തണുപ്പുള്ള വെള്ളവും (ഗസ്സ്വാക്വ്). ഇത്തരത്തിൽ പെട്ട മറ്റു പല ഇനം ശിക്ഷകളും. വി. ക്വു. (38: 57 58)
وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾
…അത്തരക്കാർക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാൻ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കികളയും. വി. ക്വു. (47: 15)
تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾
ചുട്ടുതിളക്കുന്ന ഒരു ഉറവിൽനിന്ന് അവർക്കു കുടിപ്പിക്കപ്പെടുന്നതാണ്. വി. ക്വു. (88: 5)
നരകത്തിൽ നരകവാസികൾക്കുള്ള നാല് പാനീയങ്ങളെ പറ്റിയാണ് ഈ വചനങ്ങൾ പറഞ്ഞുതരുന്നത്.
ഒന്ന്: ഹമീം. ചൂട് പാരമ്യതയിലെത്തിയ വെള്ളമാകുന്നു ഹമീം.
അല്ലാഹു പറഞ്ഞു:
അല്ലാഹു പറഞ്ഞു:
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ ﴿٤٤﴾
അതിന്നും തിളച്ചുപൊള്ളുന്ന ചൂടുവെള്ളത്തിനുമിടക്ക് അവർ ചുറ്റിത്തിരിയുന്നതാണ്. വി. ക്വു. (55: 44)
രണ്ട്: ഗഥ്ഥാക്വ്. കൊടുംതണുപ്പുള്ള, തൊണ്ടയിൽ കെട്ടി നിൽക്കുന്ന വെള്ളമാണ് ഗഥ്ഥാക്വ്.
അല്ലാഹു പറയുന്നു:
هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ ﴿٥٧﴾ وَآخَرُ مِن شَكْلِهِ أَزْوَاجٌ ﴿٥٨﴾
ഇതാണവർക്കുള്ളത്. ആകയാൽ അവർ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടുംചൂടുള്ള വെള്ളവും (ഹമീം) കൊടും തണുപ്പുള്ള വെള്ളവും (ഗസ്സ്വാക്വ്). വി. ക്വു. (38: 57, 58)
മൂന്ന്: സ്വദീദ്. നരകവാസികളുടെ മാംസത്തിൽനിന്നും തൊലിയിൽനിന്നും ഒലിച്ചിറങ്ങുന്ന ഒരു ദ്രാവകമാണ് സ്വദീദ്.
അല്ലാഹു പറയുന്നു:
…وَيُسْقَىٰ مِن مَّاءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ…
…ചോരയും ചലവും കലർന്ന നീരിൽ നിന്നായിരിക്കും അവന്ന് കുടിക്കുവാൻ നൽകപ്പെടുന്നത്. അതവൻ കീഴ്പോട്ടിറക്കുവാൻ ശ്രമിക്കും. അത് തൊണ്ടയിൽ നിന്നിറക്കുവാൻ അവന്ന് കഴിഞ്ഞേക്കുകയില്ല… വി. ക്വു. (14: 16, 17)
നാല്: മുഹ്ൽ. ഉരുക്കിയ ലോഹം പോലുള്ള ടാറുപോലെ കട്ടിയുള്ള ഒരുതരം ദ്രാവകമാണ് ‘മുഹ്ൽ’.
അല്ലാഹു പറയുന്നു:
…وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ﴿٢٩﴾
…അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവർക്ക് കുടിക്കാൻ നൽകപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചുകളയും. വളരെ ദുഷി ച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ. വി. ക്വു. (18: 29)
അഞ്ച്: ത്വീനത്തുൽ ഖബാൽ.
നരകവാസികളിൽ ചിലർ ‘ത്വീനത്തുൽ ഖബാൽ’, ‘റഗ്ദ ത്തുൽ ഖബാൽ’ എന്നീ പേരുകളിലുള്ള പാനീയങ്ങൾ കുടിപ്പിക്കപ്പെടുമെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كُلُّ مُسْكِرٍ حَرَامٌ إِنَّ عَلَى اللَّهِ عَزَّ وَجَلَّ عَهْدًا لِمَنْ يَشْرَبُ الْمُسْكِرَ أَنْ يَسْقِيَهُ مِنْ طِينَةِ الْخَبَالِ قَالُوا يَا رَسُولَ اللَّهِ وَمَا طِينَةُ الْخَبَالِ قَالَ عَرَقُ أَهْلِ النَّارِ أَوْ عُصَارَةُ أَهْلِ النَّارِ
“എല്ലാ ലഹരിയുണ്ടാക്കുന്നവയും ഹറാമാകുന്നു. നിശ്ചയം, അല്ലാഹു ലഹരിവസ്തുക്കൾ കുടിക്കുന്നവരോട് അവരെ ‘ത്വീനത്തുൽ ഖബാൽ’ കുടിപ്പിക്കുമെന്ന് കരാർ ചെയ്തിരിക്കുന്നു. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘ത്വീനത്തുൽ ഖബാൽ’? റസൂൽ ﷺ പറഞ്ഞു: നരകവാസികളുടെ വിയർപ്പ് അല്ലെങ്കിൽ നരകവാസികളുടെ ചലം”. (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല