നരകവാസിയുടെ ഭക്ഷണം

THADHKIRAH

നരകവാസികൾക്ക് വിശപ്പടക്കുവാനോ, പോഷണം ലഭിക്കുവാനോ, ആസ്വദിക്കുവാനോ ഉപകരിക്കുന്ന യാതൊരു ഭക്ഷണവുമില്ല. എന്നാൽ കഴിക്കുവാനായി ‘ദ്വരീഅ്’ ‘സക്ക്വൂം’ ‘ഗിസ്ലീൻ’ തുടങ്ങിയവ നൽകപ്പെടുമെന്ന് വിശുദ്ധ ക്വുർ നും തിരുവചനങ്ങളും അറിയിക്കുന്നു.

ദ്വരീഅ്: ‘ദ്വരീഅ് ‘ എന്നാൽ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു തരം മുൾചെടിയാണ്. അത് ഉണങ്ങിയാൽ (ദ്വരീഅ്) എന്നും പച്ചയാണെങ്കിൽ “ശബ്റക്വ് ‘ എന്നും പറയും. അതത്രെ നരകവാസിയുടെ ഭക്ഷണം. അല്ലാഹു പറഞ്ഞു:

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ‎﴿٦﴾‏ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ ‎﴿٧﴾‏

‘ദ്വരീഇ’ യിൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നൽകുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല.    വി. ക്വു. (88: 6,7)
സക്ക്വൂം: നരകവാസികൾ തിന്നുന്ന മറ്റൊന്നാണ് ‘സക്ക്വൂം’. അത് നരകത്തിന്റെ അടിതട്ടിൽനിന്ന് വളർന്ന് പൊന്തുന്ന വികൃതമായ ഒരു വൃക്ഷമാണ്. അല്ലാഹു പറഞ്ഞു:

نَّ شَجَرَتَ الزَّقُّومِ ‎﴿٤٣﴾‏ طَعَامُ الْأَثِيمِ ‎﴿٤٤﴾‏ كَالْمُهْلِ يَغْلِي فِي الْبُطُونِ ‎﴿٤٥﴾‏ كَغَلْيِ الْحَمِيمِ ‎﴿٤٦﴾

തീർച്ചയായും ‘സക്ക്വൂം’ വൃക്ഷമാകുന്നു (നരകത്തിൽ) പാപിയുടെ ആഹാരം. ഉരുകിയ ലോഹം പോലിരിക്കും (അതിന്റെ കനി). ചൂടുവെള്ളം തിളയ്ക്കുന്നതുപോലെ അത് വയറ്റിൽ തിളക്കും.   വി. ക്വു. (44: 43-46)

 أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ ‎﴿٦٢﴾‏ إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ ‎﴿٦٣﴾‏ إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ ‎﴿٦٤﴾‏ طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ ‎﴿٦٥﴾‏ فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ ‎﴿٦٦﴾‏ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ‎﴿٦٧﴾‏ ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ ‎﴿٦٨﴾

അതാണോ വിശിഷ്ടമായ സൽക്കാരം? അതല്ല സക്ക്വൂം വൃക്ഷമാണോ? തീർച്ചയായും അതിനെ നാം അക്രമകാരികൾക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയിൽ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്റെ കുല പിശാചുക്കളുടെ തലകൾ പോലെയിരിക്കും. തീർച്ചയായും അവർ അതിൽനിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. പിന്നീട് അവർക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്. പിന്നീട് തീർച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു.   വി. ക്വു. (37: 62-68)

ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ ‎﴿٥١﴾‏ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ ‎﴿٥٢﴾‏ فَمَالِئُونَ مِنْهَا الْبُطُونَ ‎﴿٥٣﴾‏ فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ‎﴿٥٤﴾‏ فَشَارِبُونَ شُرْبَ الْهِيمِ ‎﴿٥٥﴾‏ هَٰذَا نُزُلُهُمْ يَوْمَ الدِّينِ ‎﴿٥٦﴾‏

എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുർമാർഗികളേ, തീർച്ച യായും നിങ്ങൾ ഒരു വൃക്ഷത്തിൽ നിന്ന് അതായത് ‘സക്ക്വൂമിൽ’ നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതിൽനിന്ന് വയറുകൾ നിറക്കുന്നവരും അതിന്റെമീതെ തിളച്ചുപൊള്ളുന്ന വെള്ളത്തിൽനിന്ന് കുടിക്കുന്നവരുമാകുന്നു. അങ്ങനെ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ കുടിക്കുന്നവരാകുന്നു. ഇതായിരിക്കും പ്രതിഫലത്തിന്റെ നാളിൽ അവർക്കുള്ള സൽക്കാരം.  വി. ക്വു.(56:51-56).

 

‘സക്ക്വൂമി’ന്റെ അപക ടാവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രവാചകൻ ‎ﷺ പറഞ്ഞു:

لو أن قطرة من الزقوم قطرت في دار الدنيا لأفسدت على أهل الأرض معايشهم فكيف بمن يكون طعامه؟

“സക്ക്വൂമിന്റെ ഒരു തുള്ളി ഭൂമിയിലേക്ക് ഉറ്റിവീണാൽ അത് ഭൂലോകവാസികളുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. അപ്പോൾ അത് ഭക്ഷണമാകുന്നവന്റെ അവസ്ഥ എന്തായിരിക്കും?”

 

ഗിസ്ലീൻ: നരകവാസികളുടെ ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരുമാണ് അത്. വേശ്യകളുടെ ഗുഹ്യാവയവങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന ഒരു തരം ദുഷിച്ച ദ്രാവകവും നരകവാസികളുടെ തൊലിയിൽനിന്ന് ഒലിച്ചിറങ്ങുന്ന ചലവും നീരും ചേർന്നതാണ് അത് എന്നും പറയപ്പെട്ടിട്ടുണ്ട്.
അല്ലാഹു പറയുന്നു:

فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ ‎﴿٣٥﴾‏ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ‎﴿٣٦﴾‏ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ ‎﴿٣٧﴾

അതിനാൽ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. ദുർനീരുകൾ (ഗിസ്ലീൻ) ഒലിച്ചു കൂടിയതിൽ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.   വി. ക്വു. (69: 35-37)

 

നരകത്തീ: തീ തന്നെ ഭക്ഷണമായി നൽകപ്പെടുന്നവരും നരകത്തിലുണ്ട്. അല്ലാഹു പറഞ്ഞു:

إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ

തീർച്ചയായും അനാഥകളുടെ സ്വത്തുകൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു (നിറക്കു)ന്നത് തീ മാത്രമാകുന്നു…  വി. ക്വു. (4: 10)

 إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلَ اللَّهُ مِنَ الْكِتَابِ وَيَشْتَرُونَ بِهِ ثَمَنًا قَلِيلًا ۙ أُولَٰئِكَ مَا يَأْكُلُونَ فِي بُطُونِهِمْ إِلَّا النَّارَ وَلَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‎﴿١٧٤﴾

അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങൾ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നുനിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളിൽ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.  വി. ക്വു. (2: 174)
അപമാനകരമായ ഇത്തരം തീറ്റ വസ്തുക്കൾ നരകവാസിയുടെ തൊണ്ടയിൽ തങ്ങിനിൽക്കും എന്നാണ് അല്ലാഹു പറയുന്നത്:

إِنَّ لَدَيْنَا أَنكَالًا وَجَحِيمًا ‎﴿١٢﴾‏ وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا ‎﴿١٣﴾

തീർച്ചയായും നമ്മുടെ അടുക്കൽ കാൽചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയും തൊണ്ടയിൽ അടഞ്ഞുനിൽക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. വി. ക്വു.(73:12, 13)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts